Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗികച്ചുവയുള്ള വാക്കുകള്‍ മറ്റ് വനിതാ എംഎല്‍എമാര്‍ക്കെതിരെയായിരുന്നെങ്കില്‍ റീത്ത് വെക്കേണ്ടി വരുമായിരുന്നുവെന്ന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ

22 MARCH 2015 10:59 AM IST
മലയാളി വാര്‍ത്ത.

കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, എം.എ. വാഹിദ് എം.എല്‍.എ എന്നിവരുടെ തനിക്കെതിരെ പറഞ്ഞ ലൈംഗികച്ചുവയുള്ള വാക്കുകള്‍ മറ്റ് വനിതാ എംഎല്‍എമാര്‍ക്കെതിരെയായിരുന്നെങ്കില്‍ റീത്ത് വെക്കേണ്ടി വരുമായിരുന്നുവെന്ന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. താന്‍ സിപിഐ എംഎല്‍എ ആയതുകൊണ്ടാണ് തനിക്കെതിരെ കോണ്‍ഗ്രസുകാര്‍ ഇത്ര ചങ്കൂറ്റത്തോടെ ആക്ഷേപങ്ങള്‍ നടത്തുന്നതെന്നും ബിജിമോള്‍ പറഞ്ഞു.

വണ്ടിപ്പെരിയാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇവര്‍. പത്രസമ്മേളനം വിളിച്ച് ക്ഷമാപണം നടത്തിയാല്‍ തീരുന്നതല്ല പ്രശ്‌നം. സഭയില്‍ സ്ത്രീകള്‍ പ്രതിഷേധിച്ചാല്‍ ഇങ്ങനെയാകും മറുപടി എന്ന നിലയിലാണ് പ്രസ്താവന നടത്തിയത്. നിയമസഭയിലെ 40 കാമറകള്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സംഭവിച്ചത് എന്തെന്ന് മനസ്സിലാകും. ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, എം.എ. വാഹിദ് എം.എല്‍.എ, മന്ത്രി ഷിബു ബേബിജോണ്‍ എന്നിവര്‍ക്കെതിരെ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്നും ബിജിമോള്‍ പറഞ്ഞു. നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും ബിജിമോള്‍ കൂട്ടിച്ചേര്‍ത്തു.
ബിജിമോളുടെ പരാമര്‍ശം കോണ്‍ഗ്രസിനേക്കാളുപരി സിപിഐയെയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് രാഷ്ടീയ നിരീക്ഷരുടെ അഭിപ്രായം. സിപിഎമ്മിന്റെ വനിത എംഎല്‍എമാരെ ആക്രമിച്ച കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ വീട്ടിലേക്ക് ആക്രമണം നടത്തിയിരുന്നു. ടിപി വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം കൊലപാതക പാര്‍ട്ടിയാണെന്ന് സിപിഐയുടെ നേതാക്കന്‍മാര്‍ പറഞ്ഞിരുന്നു.തനിക്കെതിരെ കോണ്‍ഗ്രസുകാര്‍ അതിക്ഷേപം തുടരുബോള്‍ ഇതുവരെ സിപിഐ നേതൃത്വം മിണ്ടിയില്ലെന്നപരിഭവമാണ് ബിജിമോള്‍ തന്റെ അഭിപ്രായത്തിലൂടെ പറയാതെ പറഞ്ഞത്. ഇത് സിപിഐ നേതൃത്വത്തിനുള്ള ബിജിമോളുടെ ഒരു ഒളിയമ്പാണെന്നും അഭിപ്രായമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (3 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (10 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (19 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (32 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (41 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (46 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends