Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം

വിഎസിനെ കേന്ദ്ര നേതൃത്വവും തള്ളി, അച്ചടക്ക നടപടി വേണമെന്ന പിണറായി പക്ഷത്തിന്റെ ആവശ്യവും തള്ളി, പ്രതികരണം പിന്നീടെന്ന് വിഎസ്

23 MARCH 2015 07:21 AM IST
മലയാളി വാര്‍ത്ത.

More Stories...

നിയമസഭയ്ക്കുള്ളില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...

കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്

തിരുവനന്തപുരം വെഞ്ഞാറമ്മൂട് ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...

പച്ചകള്ള പരാമർശം, നിയമസഭയിൽ മന്ത്രി ജി.ആർ അനിലിനോട് മാപ്പ് ചോദിച്ച് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സിപിഎം കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടു തള്ളി. എന്നാല്‍, അച്ചടക്കലംഘനത്തിനു വിഎസിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നു മാറ്റണമെന്നുമുള്ള പിണറായിപക്ഷത്തിന്റെ ആവശ്യങ്ങള്‍ പിന്നീടു പരിഗണിക്കാന്‍ മാറ്റി. ഇന്നലെ കേന്ദ്ര കമ്മിറ്റിയെടുത്ത തീരുമാനങ്ങളെക്കുറിച്ച് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ താന്‍ പിന്നീട് പ്രതികരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കി.
പൊളിറ്റ് ബ്യൂറോയ്ക്ക് (പിബി) താന്‍ അയച്ച കത്ത് ചോര്‍ന്നതിന്റെ പേരില്‍ സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയം തള്ളണമെന്ന വിഎസിന്റെ ആവശ്യവും നിരസിക്കപ്പെട്ടു. വിഎസ് വ്യാഖ്യാനിക്കുന്നതുപോലെ പ്രശ്‌നങ്ങളുള്ളതല്ല പ്രമേയത്തിലെ പരാമര്‍ശങ്ങളെന്നും വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നുമുള്ള പിബി നിലപാട് കേന്ദ്ര കമ്മിറ്റി (സിസി) ശരിവച്ചു. ഫലത്തില്‍, സംസ്ഥാന കമ്മിറ്റിയുടെ നിലപാടിനോടു കേന്ദ്രവും യോജിച്ചു.
ആലപ്പുഴ സമ്മേളനത്തിനു മുന്‍പും ശേഷവുമായി വിഎസ് അയച്ച രണ്ടു കത്തുകളും വിഎസ് ഇന്നലെ നടത്തിയ വിശദീകരണ പ്രസംഗവും പരിഗണിച്ചശേഷം മൂന്നു പിബി നിര്‍ദേശങ്ങളാണു സിസിയില്‍ വോട്ടിനിട്ടത്: 1) നേരത്തേ ചര്‍ച്ചചെയ്തു നിലപാടിലെത്തിയതും പരിശോധിച്ചതുമായ കാര്യങ്ങള്‍ വീണ്ടും പരിഗണിക്കേണ്ടതില്ല. 2) ആലപ്പുഴ സമ്മേളനത്തില്‍നിന്നു വിഎസ് ഇറങ്ങിയപ്പോയതിനോടു ശക്തമായി വിയോജിക്കുന്നു. 3) മറ്റെല്ലാ വിഷയങ്ങളും പിബി കമ്മിഷന്‍ പരിശോധിക്കും. യോഗത്തില്‍ ആധ്യക്ഷ്യംവഹിച്ച എസ്. രാമചന്ദ്രന്‍പിള്ള വോട്ടെണ്ണമെടുത്തപ്പോള്‍, വിഎസ് ഒഴികെ എല്ലാവരും മേല്‍പറഞ്ഞ കാര്യങ്ങളെ അനുകൂലിച്ചു വോട്ടുചെയ്തു.
വിഎസിനെ പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നു മാറ്റണമെന്നതും ആലപ്പുഴയിലെ ഇറങ്ങിപ്പോക്കിന്റെ പേരില്‍ നടപടി വേണമെന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങളാവും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള പിബി കമ്മിഷന്‍ പരിശോധിക്കുക. വിശാഖപട്ടണത്തു പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങാന്‍ മൂന്നാഴ്ചയേ ബാക്കിയുള്ളു. അതിനു മുന്‍പു കേരളത്തിലെ വിഷയങ്ങള്‍ പിബി കമ്മിഷന്‍ പരിശോധിക്കാന്‍ സാധ്യതയില്ല. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം പുതിയ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പിബി കമ്മിഷന്‍ പുനഃസംഘടിപ്പിക്കുമോ എന്ന ചോദ്യവുമുണ്ട്.
പുതിയ ജനറല്‍ സെക്രട്ടറി ആര്, കമ്മിഷന്‍ പുനഃസംഘടിപ്പിക്കപ്പെട്ടാല്‍ അംഗങ്ങള്‍ ആരൊക്കെ, പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഎസിനെ കേന്ദ്ര കമ്മിറ്റിയിലെ പൂര്‍ണ അംഗത്വത്തില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുമോ തുടങ്ങിയ സകാര്യങ്ങള്‍ പ്രസക്തമാവും. സിസിയില്‍നിന്നു വിഎസിനെ ഒഴിവാക്കുന്നെങ്കില്‍ അത് അച്ചടക്കനടപടിയല്ല, പ്രായാധിക്യം മാത്രം കാരണമാക്കിയാണ് എന്നാവും നേതാക്കളുടെ വിശദീകരണം. വിഎസ് ഉന്നയിച്ചതില്‍ ചില കാര്യങ്ങള്‍ നേരത്തേ ചര്‍ച്ചചെയ്തു തീരുമാനിച്ചതാണ്; ചിലതു നേരത്തേ സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിച്ചതും പരിഗണിച്ചതും അവിടെത്തന്നെ തീരുമാനമെടുത്തതുമാണ്. ഇവയില്‍ പിബിയുടെ ഇടപെടല്‍ ആവശ്യമില്ല - സിസിക്കുശേഷം കാരാട്ട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (8 minutes ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (13 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (16 minutes ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (18 minutes ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (21 minutes ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (30 minutes ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (39 minutes ago)

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (50 minutes ago)

"ക്ലാസിക്കൽ വഞ്ചന"  (1 hour ago)

ഒമാനില്‍ പ്രവാസി മലയാളി യുവാവ് മരിച്ച നിലയില്‍.  (1 hour ago)

സഭയിൽ കുഴഞ്ഞ് വീണ് മന്ത്രി ശിവൻകുട്ടി..! ഇടപെട്ട് ഷംസീർ...! ആശുപത്രിയിൽ...!  (1 hour ago)

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി  (1 hour ago)

കരിങ്കൊടി പ്രതിഷേധം  (1 hour ago)

ബോണസ്സായി 17 പുതിയ ഐഫോണുകൾ  (2 hours ago)

Malayali Vartha Recommends