Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഭ സ്തംഭിപ്പിച്ച്‌ പ്രതിപക്ഷ ബഹളം, നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

23 MARCH 2015 09:49 AM IST
മലയാളി വാര്‍ത്ത.

ഇടതുപക്ഷ വനിതാ എം.എല്‍.എമാരോട് അപമര്യാദയായി പെരുമാറിയ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം വച്ചതിനെ തുടര്‍ന്ന് വോട്ടോണ്‍ അക്കൗണ്ടും ധനവിനിയോഗ ബില്ലും വേഗത്തില്‍ പാസാക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്‌ളക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. സഭ ചേരുന്നതിന് മുന്പ് സ്പീക്കര്‍ എന്‍.ശക്തന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.
തുടര്‍ന്ന് സഭ ചേര്‍ന്നപ്പോള്‍, പ്രതിക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സംസാരിച്ചു. വനിതാ എം.എല്‍.എമാരെ അധിക്ഷേപിച്ച യു,ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. എന്നാല്‍ 13ന് ഉണ്ടായ കാര്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണെന്നും പ്രതിപക്ഷത്തെ അഞ്ച് എം.എല്‍.എമാര്‍ക്കെതിരെ നടപടി എടുത്തത് ശരിയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷം പരാതി ഉന്നയിച്ചപ്പോള്‍ തന്നെ ഒരുമിച്ചിരുന്ന് വീഡിയോ ദൃശ്യങ്ങള്‍ കാണാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ദൃശ്യങ്ങളില്‍ ഒരിടത്തും ഭരണപക്ഷ എം.എല്‍.എമാര്‍ അക്രമം കാണിക്കുന്ന കാര്യങ്ങള്‍ ഇല്ല. അതിനാല്‍ തന്നെ കുറ്റം ചെയ്യാത്ത എം.എല്‍.എമാര്‍ക്കെതിരെ നടപടി എടുക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. എന്നാല്‍, പ്രതിപക്ഷത്തെ അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തപ്പോള്‍ വനിതാ എം.എല്‍.എമാരെ അവഹേളിച്ചവര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് വി.എസ് തിരിച്ചു ചോദിച്ചു.
തുടര്‍ന്ന് ചോദ്യോത്തരവേളയിലേക്ക് സ്പീക്കര്‍ കടക്കാന്‍ ഒരുങ്ങവെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എഴുന്നേറ്റ് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വനിതാ എം.എല്‍.എമാര്‍ക്കെതിരായ അതിക്രമത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജമീല പ്രകാശമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചോദ്യോത്തരവേളയ്ക്കു ശേഷം അടിയന്തര പ്രമേയം പരിഗണിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇത് പ്രതിപക്ഷത്തിന് സ്വീകാര്യമായില്ല. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് മന്ത്രിമാരോട് രേഖകള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. അതിനുശേഷമാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചത്. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി സഭയ്ക്ക് പുറത്തേക്ക് പോയി.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയിലെത്തിയില്ല. പകരം നിയമസഭാ ഹാളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (6 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (15 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (28 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (37 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (42 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

Malayali Vartha Recommends