Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോവിന്ദ ചാമി കിടന്നിടത്ത് കോടീശ്വരന്‍; കണ്ണൂര്‍ ജയിലില്‍ ഏകനായി നിസാം; വന്നത് പ്ലാസ്റ്റിക് കവറും പിടിച്ച്, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ പോലീസ്

23 MARCH 2015 10:29 AM IST
മലയാളി വാര്‍ത്ത.

ദൈവത്തിന്റെ ഓരോരോ കളി പോലെ ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനെ കാത്തിരുന്നത് സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദചാമിയുടെ സെല്‍. കാപ്പ ചുമത്തിയ സാഹചര്യത്തിലാണ് നിസാമിനെ വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്റട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഞായറാഴ്ച വൈകിട്ട് മൂന്നേകാലോടെയാണ് കണ്ണൂരിലെത്തിച്ചത്. വധശിക്ഷ കാത്തുകിടക്കുന്ന ഗോവിന്ദച്ചാമിയുടെ സെല്ലിലാണ് നിസാമിനെ അടച്ചത്. ഗോവിന്ദച്ചാമിയെ മറ്റൊരു സെല്ലിലേക്ക് മാറ്റി.
അതേസമയം ചന്ദ്രബോസ് കൊലക്കേസിലെ കുറ്റപത്രം ഈമാസം തന്നെ സമര്‍പ്പിക്കും.
കുറ്റപത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു തൃശൂരിലെത്തി. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി കേസ് ഡയറി പരിശോധിക്കുമെന്നും ഇതിനായി അന്വേഷണ ഉദ്യോഗസ്ഥരെ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണ സംഘത്തിലെ എല്ലാവരുമായും ചര്‍ച്ച നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കൃത്യം നടന്ന ശോഭാ സിറ്റിയും പേരാമംഗലം പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച അക്രമത്തിനുപയോഗിച്ച ജീപ്പും പരിശോധിച്ചു.
പിന്നീട് മണലൂരിലെ കാരമുക്കില്‍ ചന്ദ്രബോസിന്റെ വസതിയിലത്തെി കുടുംബാംഗങ്ങളെയും കണ്ടു. കാപ്പാ നിയമം ചുമത്തിയതു കൊണ്ട് സ്വന്തം ജില്ലയിലെ ജയിലില്‍ നിസാമിനെ പാര്‍പ്പിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് കണ്ണൂരിലേക്ക് മാറ്റിയത്. പത്താം ബ്ലോക്കിലെ ആദ്യകെട്ടിടത്തിലെ ഒന്നാംനമ്പര്‍ സെല്ലിലാണ് നിസാമിനെ അടച്ചിട്ടുള്ളത്. പ്രത്യേക നിരീക്ഷണം ആവശ്യമുള്ള തടവുകാരെയാണ് ഇവിടെ താമസിപ്പിക്കുക. ഗോവിന്ദച്ചാമിയെ ഇതേ ബ്ലോക്കിലെ രണ്ടാംനമ്പര്‍ സെല്ലിലേക്കാണ് മാറ്റിയത്. 
ചന്ദ്രബോസ് വധക്കേസ് അടക്കം മൂന്നു കേസുകളാണ് നിസാമിന്റെ പേരിലുള്ളത്. വനിതാ എസ്.ഐ.യെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്), അപകടകരമായ വിധം വാഹനം ഓടിച്ചതിനും പൊലീസുകാരെ ഭീഷണിപ്പെടുത്തിയതിനും ബെംഗളൂരു കബന്‍ പാര്‍ക്ക് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി എന്നിവയുടെ വാറന്‍ഡും കാപ്പ ചുമത്തിയതിന്റെ വിവരങ്ങളും ജയിലധികൃര്‍ക്ക് കൈമാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (7 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (16 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (38 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (43 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

Malayali Vartha Recommends