വനിതാ എം.എല്‍.എമാര്‍ വി.എസിനൊപ്പം ഗവര്‍ണറെ കണ്ടു

നിയമസഭയിലും പുറത്തും ഭരണകക്ഷി എം.എല്‍.എമാരില്‍ നിന്നുണ്ടായ ലൈംഗിക സ്വഭാവമുള്ള അതിക്രമത്തില്‍ പ്രതിപക്ഷ വനിതാ അംഗങ്ങള്‍ ഗവര്‍ണര്‍ പി.സദാശിവത്തെ സന്ദര്‍ശിച്ച് പരാതി നല്‍കി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് വനിതാ അംഗങ്ങള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.
നിയമസഭയില്‍ തങ്ങള്‍ക്കെതിരായ അതിക്രമത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് ഡി.ജി.പിക്ക് പരാതി നല്‍കിയ സാഹചര്യവും ഗവര്‍ണറെ ധരിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















