Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഎസ് ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയായി... ആഭാസന്മാരെ കൈയ്യാമം വയ്ക്കുംവരെ സമരവുമായി വിഎസ്; പെങ്ങള്‍മാരുടെ സംരക്ഷണത്തിനായുള്ള ഹിറ്റ്‌ലറുടെ രണ്ടാം വരവ് ഗംഭീരം

23 MARCH 2015 10:42 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

1996ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള സിനിമയാണ് സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍. മമ്മൂട്ടി ടൈറ്റില്‍ റോളില്‍ അഭിനയിച്ച ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി മലയാളികളുടെ മനസില്‍ ഇന്നുമുണ്ട്. പെങ്ങള്‍മാരുടെ സംരക്ഷണത്തിനായി വ്രതം നോറ്റിരിക്കുന്ന ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയെ ആരും മറക്കാനിടയില്ല. സ്വന്തം ജീവിതം പോലും മറന്ന് പെങ്ങള്‍മാരുടെ സംരക്ഷണം ഏറ്റെടുത്ത ആ ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയുടെ വേഷത്തിലാണ് മലയാളികളുടെ പ്രിയങ്കരനായ വിഎസ് അച്യുതാനന്ദന്‍.
നിയമസഭയ്ക്കകത്ത് ഏറെ അപമാനിക്കപ്പെട്ട വനിതാ എംഎല്‍എ മാരുടെ സംരക്ഷണം വിഎസ് ഏറ്റെടുത്തു കഴിഞ്ഞപ്പോഴാണ് പുതിയ മാനം വന്നത്. ഏറെ അപമാനിക്കപ്പെട്ട ആ എംഎല്‍എ മാര്‍ക്ക് വിഎസ് ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയെപ്പോലെ സംരക്ഷകമായി.
സിനിമയില്‍ മമ്മൂട്ടി 6 പെങ്ങള്‍മാരുമായി നടന്നു വരുന്ന ഒരു രംഗമുണ്ട്. അതേരംഗം വിഎസ് ഇന്ന് ആവര്‍ത്തിക്കുകയായിരുന്നു. വിഎസ് ഗവര്‍ണറെ കാണാന്‍ പോയി വന്നതും 6 പെങ്ങള്‍മാരുമായാണ്. ഇടതുപക്ഷത്തിന്റെ വനിതാ എംഎല്‍എമാരായ ജമീല പ്രകാശം, ഇ.എസ്.ബിജിമോള്‍, അയിഷ പോറ്റി, കെ.കെ. ലതിക, കെ.എസ്.സലീഖ, ഗീത ഗോപി എന്നിവര്‍ക്കൊപ്പമാണ് വിഎസ് രാജ്ഭവനിലെത്തിയത്. 
പെങ്ങള്‍മാരെ കമന്റടിക്കുന്ന ജഗദീഷ് ഉള്‍പ്പെടെയുള്ള പൂവാലന്മാരെ മമ്മൂട്ടി നേരിട്ട അതേ ആര്‍ജവത്തോടെയാണ് വിഎസ് നേരിടുന്നതും. മമ്മൂട്ടി കൈക്കരുത്ത് കൊണ്ട് നേരിട്ടപ്പോള്‍ വിഎസ് വാക്കുകള്‍ കൊണ്ടാണ് കരുത്ത് കാട്ടിയത്.
സരിതയോട് കാണിച്ച അനുകമ്പ പോലും വനിത എംഎല്‍എമാരോട് കാട്ടിയില്ലെന്ന് വി.എസ്. കുറ്റപ്പെടുത്തി. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയതിനെ എങ്ങനെയാണ് കാണുന്നത്. രാഹുല്‍ പോരാ, പ്രിയങ്ക വേണമെന്ന് പറയുന്നവര്‍ വനിതകളെ ചാവേറുകള്‍ എന്നു വിളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, എംഎല്‍എമാര്‍ക്കു വേണ്ടിയും കേരളത്തിലെ നല്ലവരായ സ്ത്രീകള്‍ക്കുവേണ്ടിയും നിയമപരമായി ചെയ്യാന്‍ കഴിയാവുന്നത് എല്ലാം ചെയ്യുമെന്നും വിഎസ് പറഞ്ഞു.
വനിതാ എംഎല്‍എമാരെ ചാവേര്‍ എന്നു വിളിക്കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നു വിഎസ് ചോദിച്ചു. പുരുഷനും സ്ത്രീയും സമമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ചാവേറാക്കി എന്നു പറയുന്നവര്‍ ഗാന്ധിജിയുടെ ആത്മകഥ വായിക്കണമെന്നും വിഎസ് പറഞ്ഞു. 
നിയമസഭയില്‍ നടന്ന പ്രതിഷേധത്തിനിടെ വനിതാ എംഎല്‍എമാരെ ആക്രമിച്ചതിനെതിരെ ക്രിമിനല്‍ ചട്ടപ്രകാരം നടപടിയെടുക്കണമെന്ന് വി.എസ്. ഗവര്‍ണര്‍ പി. സദാശിവത്തോടു ആവശ്യപ്പെട്ടു. 
യുഡിഎഫ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ സ്പീക്കറോടും സര്‍ക്കാരിനോടും നിര്‍ദേശം നല്‍കണം. പരാതി ലഭിച്ചിട്ടും പൊലീസിനു കൈമാറാതെ സ്പീക്കര്‍ നിയമലംഘനം നടത്തി. വനിതാ എംഎല്‍എമാര്‍ക്കെതിരെ ഉണ്ടായത് ലൈംഗികാതിക്രമം തന്നെയാണെന്നും വിഎസ് ഗവര്‍ണറെ അറിയിച്ചു. വനിതാ എംഎല്‍എമാര്‍ക്കെതിരെ സഭയിലുണ്ടായ അവഹേളനം വിഎസും എംഎല്‍എമാരും ഗവര്‍ണറെ അറിയിച്ചു. നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി വിഎസ് പറഞ്ഞു.
വിഎസിന്റെ ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി അങ്ങനെ മലയാളികളുടെ മനസ് കീഴടക്കുകയാണ്. ഒപ്പം പേടിയോടെ പൂവാലന്മാരും. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (37 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (55 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends