Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ഒടുവില്‍ പുറത്തേക്ക്

26 MARCH 2015 08:20 PM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"

എന്നും വിരുദ്ധ നിലപാടുകള്‍. പാളയത്തില്‍ പടയൊരുക്കി സഹപ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കി രസിക്കുന്ന മൃഗീയ വിനോദം. മാധ്യമ വാര്‍ത്തകള്‍ക്കുവേണ്ടി എന്തും ചെയ്യുന്ന പ്രകൃതം. എല്‍.ഡി.എഫ്. മുന്നണിയെ കഴിഞ്ഞ ഭരണകാലത്ത് ശിഥിലമാക്കാന്‍ മുന്‍നിരയില്‍ നിന്ന പി.സി. ജോര്‍ജ് ഒടുവില്‍ നടുക്കടലിലേക്ക്.
പിണറായി മുതലാളിയെന്നു പറഞ്ഞ് സി.പി.എം. പാര്‍ട്ടി സെക്രട്ടറിയെ എല്‍.ഡി.എഫ്. ക്യാമ്പിലിരുന്നുകൊണ്ടു തന്നെ അധിക്ഷേപിക്കാന്‍ ചങ്കൂറ്റം കാട്ടിയത് അച്യുതാനന്ദനുമായുള്ള ചങ്ങാത്തം. ഒടുവില്‍ ആ അച്യുതാനന്ദനെ പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ട് കൂടെ നിന്നവനിട്ടുതന്നെ ചവിട്ടു കൊടുത്തു ജോര്‍ജ്ജ്. ഇടതുപക്ഷ മുന്നണിയില്‍ മന്ത്രിസ്ഥാനം ലഭിച്ചില്ല എന്ന പിണക്കത്തില്‍ തുടങ്ങിയതാണ്. ഒടുവില്‍ മുന്നണിയെ ചതിച്ച് തന്ത്രപൂര്‍വ്വം കേരളാ കോണ്‍ഗ്രസ് ക്യാമ്പിലെത്തി.
ഉമ്മന്‍ചാണ്ടിയേയും, രമേശിനെയും കൂട്ടുപിടിച്ച് കെ.എം. മാണിയുടെയടുക്കല്‍ തിരിച്ചെത്തിയപ്പോള്‍ ബൈബിളിലെ ധൂര്‍ത്ത പുത്രനെപ്പോലെ കെ.എം. മാണി ജോര്‍ജ്ജിനെ കൂടെക്കൂട്ടി. കെ.എം. മാണിയുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ രാഷ്ട്രീയ പാളിച്ച. തുടര്‍ന്ന് അധികാരത്തിലെത്തിയ യു.ഡി.എഫ്. മന്ത്രിസഭയില്‍ മന്ത്രിയാകാന്‍ കഴിയാതെ വന്നപ്പോള്‍ കാലും കൈയ്യും വീശി കോണ്‍ഗ്രസിനെയും കേരളാ കോണ്‍ഗ്രസ് നേതൃത്വത്തെയും ആക്രമിക്കാന്‍ ഇറങ്ങിത്തിരിച്ചു ജോര്‍ജ്ജ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി.ജെ. ജോസഫ് വിഭാഗത്തെ കൂടെ കൂട്ടാനൊരുങ്ങിയപ്പോള്‍ നഖശിഖാന്തം എതിര്‍ത്തു. പി.സി. ജോര്‍ജിന്റെ എതിര്‍പ്പു വകവയ്ക്കാതെ ജോസഫ് വിഭാഗത്തെ ഒപ്പം ചേര്‍ത്തപ്പോള്‍ പി.സി. ജോര്‍ജിന് കെ.എം. മാണിയോട് വൈരാഗ്യമായി.
കെ എം മാണിയെ തളര്‍ത്തുക വഴി പാര്‍ട്ടി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ജോര്‍ജ്ജ് നീങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കെ എം മാണിക്കു ശേഷം ജോസ് കെ മാണി എന്ന തുറുപ്പു കാര്‍ഡിറക്കി പാര്‍ട്ടിയിലെ അസംതൃപിതരെ കൂടെ നിര്‍ത്തുക. മുമ്പ് പിണറായിക്കെതിരെയും പിന്നീട് ഉമ്മന്‍ ചാണ്ടിക്കും എതിരെ പ്രയോഗിച്ച തന്ത്രം അഴിമതിയാരോപണം. ഒളിഞ്ഞും തെളിഞ്ഞും അഴിമതിക്കഥകള്‍ പ്രചരിപ്പിച്ച് അതിനു വിശ്വാസ്യത വരുത്തുക. തുടങ്ങിയവയാണ് ജോര്‍ജ്ജിന്റെ പതിവു ശൈലി. ബാര്‍ കോഴ ആരോപണവും കൊല്ലത്ത് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉണ്ണിയും പി. സി. ജോര്‍ജ്ജും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. പരസ്യമായി ബിജു രമേശിനെ ചാനലുകളില്‍ വിമര്‍ശിച്ചപ്പോഴും പി. സി. ജോര്‍ജ്ജ് മാണിക്കെതിരെ നീങ്ങാന്‍ ബിജു രമേശിനെ പ്രകോപിപ്പിച്ചു.
യുഡിഎഫ് മന്ത്രി സഭാ രൂപീകരണം മുതല്‍ മുന്നണിയെ ശിഥിലമാക്കുന്ന നടപടികളാണ് ജോര്‍ജ്ജ് കൈ ക്കൊണ്ടിരുന്നത്. കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി വിമര്‍ശിച്ച് മുന്നണിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കെ എം മാണിക്കു ശേഷം ജോസ് കെ മാണി പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുമോ എന്നു ഭയപ്പെട്ട ജോര്‍ജ്ജ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് കോട്ടയത്ത് ജോസ് കെ മാണിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റോ ആന്റണിക്കെതിരെയും തിരുവഞ്ചുരിനെതിരെയും നിരന്തരം പ്രസ്താവനകള്‍ നടത്തി. വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് തിരുവഞ്ചൂരും ഗണേഷ് കുമാറും എതിരു നിന്നപ്പോള്‍ അവര്‍ക്കെതിരെ ഗൂഢാലോചന നടത്തി ആരോപണങ്ങള്‍ ഉന്നയിച്ചു. പരസ്ത്രീ ബന്ധം ഉന്നയിച്ച് ഗണേഷ് കുമാറിനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാന്‍ വരെ ജോര്‍ജ്ജിന് കഴിഞ്ഞു.
സോളാര്‍ ആരോപണത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്താനും മുഖ്യമന്ത്രിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനും നിരവധി ശ്രമങ്ങള്‍ നടത്തി.
ഒടുവില്‍ ബാര്‍ കോഴ ഗൂഡാലോചനയിലൂടെ പാര്‍ട്ടിയെ വഞ്ചിച്ച് നടുക്കടലിലെത്തിച്ചു. പാര്‍ട്ടിക്കാര്‍ ജോര്‍ജ്ജിനെ ഒടുവില്‍ നടുക്കടലില്‍ തള്ളിയിട്ടു വഞ്ചിയുമായി കടന്നു കളഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (25 minutes ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (35 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (42 minutes ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (53 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (2 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (2 hours ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (14 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (14 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (14 hours ago)

Malayali Vartha Recommends