Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കാന്‍ തന്നോട് പറയേണ്ടത് മുഖ്യമന്ത്രിയും യു.ഡി.എഫും; വിപ്പ് സ്ഥാനത്തു നിന്ന് പുറത്തായാലും എം.എല്‍.എ സ്ഥാനം രാജിവയ്ക്കില്ല

26 MARCH 2015 10:30 PM IST
മലയാളി വാര്‍ത്ത.

ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കാന്‍ തന്നോട് പറയേണ്ടത് മുഖ്യമന്ത്രിയും യു.ഡി.എഫ് കണ്‍വീനറുമെന്ന് പി.സി ജോര്‍ജ്. ചീഫ് വിപ്പ് സ്ഥാനം തന്നത് യു.ഡി.എഫാണ് അതുകൊണ്ടു തന്നെ രാജി ആവശ്യപ്പെടേണ്ടത് പാര്‍ട്ടിയല്ലെന്നും പി.സി ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു. ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പുറത്തായാലും എം.എല്‍.എ സ്ഥാനം രാജിവയ്ക്കില്ലെന്ന്പി.സി. ജോര്‍ജ് പറഞ്ഞു. 
മാണിക്ക് മര്യാദ ഉണ്ടായിരുന്നെങ്കില്‍ യോഗ തീരുമാനം തന്നെ അറിയിക്കണമായിരുന്നു. തന്നെ ക്ഷണിക്കാതെ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ തനിക്ക് ബാധകമല്ല. മാണി കാണിച്ചത് മര്യാദകേടാണ്. മാന്യനായിരുന്നെങ്കില്‍ പാര്‍ലമെന്ററി പാര്‍ട്ടി അംഗമായ എന്നെയും യോഗത്തിന് വിളിച്ചു ചര്‍ച്ചചെയ്യണമായിരുന്നു. ഒരു അധികാരവുമില്ലാത്ത ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറാന്‍ നേരത്തേ തയ്യാറായതാണ്. ജോസഫിനെ വീട്ടില്‍ ചെന്നു കണ്ട് മാണി നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ അടുത്തു കൊണ്ടു പോവുകയായിരുന്നു. 
ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം മാണിയുടെ വസതിയില്‍ ചേര്‍ന്ന ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. പാര്‍ലമെന്ററി യോഗത്തിലേക്ക് പി.സി.ജോര്‍ജിനെ ക്ഷണിക്കാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ പരോക്ഷ ശ്രമങ്ങള്‍ നടക്കുകയാണെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. ഇതിനിടെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജോര്‍ജിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജോര്‍ജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (21 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (25 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (35 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (40 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (43 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends