Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

പാസ് ലഭിച്ചത് മുത്തങ്ങ, കുമളി വഴി യാത്രയ്ക്ക്, അതിര്‍ത്തി മാറി വാളയാറിലെത്തിയ വിദ്യാര്‍ഥികള്‍ മണിക്കൂറുകളോളം കുടുങ്ങി!

15 MAY 2020 01:47 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ നിന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കു വന്ന 73 നഴ്‌സിങ് വിദ്യാര്‍ഥികളും 3 കോളജ് സ്റ്റാഫും 2 ദിവസത്തെ ബസ് യാത്രയ്‌ക്കൊടുവില്‍ ജന്മനാടിന്റെ അതിരു താണ്ടിയെങ്കിലും അതിര്‍ത്തി മാറി കയറിയതിനാല്‍ 13 മണിക്കൂറിലേറെ വാളയാറില്‍ കുടുങ്ങി. ജനപ്രതിനിധികളുടെ ഇടപെടലിനൊടുവില്‍ ഇവര്‍ക്ക് താല്‍ക്കാലിക പാസ് അനുവദിച്ച് നാടുകളിലേക്ക് എത്തിച്ചു.

കര്‍ണാടകയിലെ ബീദര്‍ ജില്ലയിലുള്ള നിദ നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളില്‍ പലരും ഡിസംബറിലാണ് അവസാനമായി നാട്ടില്‍ വന്നത്. ഈ ഫെബ്രുവരിയില്‍ അവധി കിട്ടിയെങ്കിലും രോഗം വ്യാപിച്ചതോടെ നാട്ടിലേക്ക് പോവാനായില്ല. ഇതിനിടെയാണ് സര്‍ക്കാരിന്റെ ഇളവിലൂടെ നാട്ടിലേക്ക് വഴി തുറന്നത്. എന്നാല്‍ ടാക്‌സി വാഹനത്തിനു പലരുടെയും കയ്യില്‍ പണമുണ്ടായിരുന്നില്ല.

മുത്തങ്ങ, കുമളി ചെക് പോസ്റ്റുകളിലൂടെ സംസ്ഥാനത്തേക്ക് പ്രവേശിക്കാനാണ് ഇവര്‍ അനുമതി വാങ്ങിയത്. കര്‍ണാടക ബീദര്‍ ജില്ലാ ഭരണകൂടം ഇവര്‍ക്ക് അനുവദിച്ച കര്‍ണാടക സര്‍ക്കാരിന്റെ 2 ബസുകളില്‍ പ്രതീക്ഷയോടെ യാത്ര തുടര്‍ന്നെങ്കിലും ബസ് ജീവനക്കാര്‍ വാഹനമെത്തിച്ചതു വാളയാര്‍ വഴിയായിരുന്നു. അതോടെ വിദ്യാര്‍ഥികള്‍ വീണ്ടും പ്രയാസത്തിലായി. പുതിയ പാസെടുക്കാതെ അതിര്‍ത്തി വിടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുലര്‍ച്ചെ ഒരു മണിക്കെത്തിയ അവര്‍ ഉച്ചവരെ അതിര്‍ത്തിയില്‍ കുടുങ്ങി.

വിദ്യാര്‍ഥികള്‍ കുടുങ്ങിയ വിവരം നാട്ടിലറിയിച്ചതോടെ മന്ത്രിമാരായ എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഇടപ്പെട്ടു. ഇതോടെ ഉച്ചയോടെ എല്ലാവര്‍ക്കും എമര്‍ജന്‍സി പാസ് ലഭ്യമാക്കി. വീണ്ടും ശുഭപ്രതീക്ഷയോടെ വൈകിട്ടോടെ നാടുകളിലേക്ക് മടക്കം. അതിര്‍ത്തിയില്‍ കുടുങ്ങിയ ഇവര്‍ക്ക് ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭക്ഷണമെത്തിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിക്കന്‍ ഷവര്‍മ കഴിച്ച 19കാരന്റെ സംഭവത്തില്‍ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

പാലക്കാട് വെസ്റ്റ് നൈല്‍ പനി ബാധിച്ച് 67 കാരന്‍ മരിച്ചു  (1 hour ago)

അംബാനി-അദാനി ഇടപാട് പരിഹാസവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി  (2 hours ago)

തെലങ്കാന പ്രസംഗത്തിനിടെ നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി  (2 hours ago)

തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് വിമാനങ്ങള്‍ കൂടി റദ്ദാക്കി  (2 hours ago)

ബിലീവേഴ്സ് ചർച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന്നാൻ അന്തരിച്ചു  (4 hours ago)

മലയാളത്തിന്റെ പ്രിയ സംവിധായകന് വിട... സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു  (4 hours ago)

കാട്ടുകോഴിക്ക് എന്തിന് ശനിയും സംക്രാന്ത്രിയും! പിണറായിക്ക് ഇത് രണ്ടാം ഹണിമൂൺ? ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ....  (4 hours ago)

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു  (4 hours ago)

മെമ്മറി കാര്‍ഡ് സച്ചിന്‍ ദേവും കൂട്ടരും മുക്കിയെന്ന് പിണറായി പോലീസ് തന്നെ പറയുന്നു;കേസെടുക്കാന്‍ ഉത്തരവിട്ട കോടതിയോട് കട്ടക്കലിപ്പില്‍ ആര്യ രാജേന്ദ്രന്‍,ഡി വൈ എഫ് ഐക്കാര്‍ യദുവിനെ എടുത്തുടുത്ത് രക്ഷിക  (5 hours ago)

പിണറായി എന്തിന് ഇടയ്ക്കിടെ ദുബായില്‍ പോകുന്നു എന്നതാണ് പ്രധാന ചോദ്യം;ആ മണലാരണ്യത്തില്‍ ഒളിപ്പിച്ചിരിയ്ക്കുന്നത് സ്വര്‍ണഖനിയോ,മുഖ്യന്റെ വിദേശ യാത്രയ്ക്ക് തീര്‍ച്ചയായും ഒന്നോ അതിലേറെയോ ദല്ലാളുകള്‍ ഉണ  (5 hours ago)

വീട് പണി തടസപ്പെടുത്തി ചെങ്കൊടി കുത്തി വലിച്ച് പിഴുതെറിഞ്ഞ് പെണ്ണുങ്ങള്‍;കൊടിമരത്തില്‍ അള്ളിപ്പിടിച്ച് കിടന്ന സിപിഎമ്മുകാരനെ ചേച്ചിമാര്‍ എടുത്ത് പഞ്ഞിക്കിട്ടു,പാര്‍ട്ടിക്കാരായിരുന്ന കുടുംബം കൂട്ടത്തോട  (6 hours ago)

തിരക്കുപിടിച്ചുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ആരാണ് സമാധാനം ആഗ്രഹിക്കാത്തത്;കിട്ടിയ അവസരത്തില്‍ മുഖ്യമന്ത്രിയെ ട്രോളി എംവി ഗോവിന്ദന്‍,വീണയെ തൂക്കുമെന്ന പേടിയില്‍ പിണറായി മുങ്ങിയെന്ന് കരക്കമ്പി,വിദേശ യാ  (6 hours ago)

പൂഞ്ച് ഭീകരാക്രണത്തിലെ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു;പാകിസ്ഥാന്റെ മടയില്‍ കയറി തീര്‍ക്കുമെന്ന് ഇന്ത്യ, ലഷ്‌കര്‍ ഭീകരരുടെ വിവരങ്ങള്‍ ചൂഴ്‌ന്നെടുത്ത് അജിത് ഡോവലിന്റെ ചു  (6 hours ago)

കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്  (6 hours ago)

Malayali Vartha Recommends