Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ജേക്കബ് ജോബിനിട്ടും പണി വരുന്നു: ഡിജിപിയെ ബ്ലാക്ക് മെയില്‍ ചെയ്തു രക്ഷപ്പെടാന്‍ നോക്കിയതിന് വകുപ്പു തല നടപടിക്ക് ശിപാര്‍ശ

29 MARCH 2015 09:32 AM IST
മലയാളി വാര്‍ത്ത.

അതിബുദ്ധി കാട്ടി ഡിജിപിയെ ബ്ലാക്ക് മെയില്‍ ചെയ്തു രക്ഷപ്പെടാന്‍ നോക്കിയ ജേക്കബ് ജോബും ഊരാക്കുടുക്കില്‍. സുരക്ഷാജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിവാദവ്യവസായി നിസാമുമായി ബന്ധപ്പെടുത്തി ഡിജിപി കെ എസ് ബാലസുബ്രമണ്യനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബ് ശ്രമിച്ചെന്ന് കണ്ടെത്തി ഇന്റലിജന്‍സ് മേധാവി എ ഹേമചന്ദ്രന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഡി.ജി.പിയെ സമ്മര്‍ദ്ദത്തിലാക്കി തന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി പൊലീസില്‍ തിരിച്ചുകയറുകയായിരുന്നു ജോബിന്റെ ലക്ഷ്യം
ഡി.ജി.പിയെ അവമതിക്കാനുള്ള ഗൂഢാലോചനയുമുണ്ടായി. ജേക്കബ് ജോബിനെതിരേ വകുപ്പുതല നടപടി എടുക്കണമെന്നുമുള്ള ഹേമചന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് ശരിവച്ചാണ് സര്‍ക്കാരിന് കൈമാറിയത്. തൃശൂര്‍ കമ്മിഷണര്‍ ഓഫീസിലെ പൊലീസുകാരനേയും ജോബ് ഫോണില്‍ വിളിച്ച് റെക്കാര്‍ഡ് ചെയ്തു. തന്നെ സസ്‌പെന്‍ഡ് ചെയ്തതിന്റെ വിരോധം തീര്‍ക്കാന്‍ ഡി. ജി. പിയെ സമൂഹത്തില്‍ അപമാനിക്കുകയും ജോബിന്റെ ലക്ഷ്യമായിരുന്നുവെന്നും ഹേമചന്ദ്രന്റെ റിപ്പോര്‍ട്ട് പറയുന്നു. നിസാമുമായുള്ള രഹസ്യകൂടിക്കാഴ്ചയില്‍ കൈക്കൂലി വാങ്ങിയ പൊലീസുകാരുടെ വിവരങ്ങള്‍ ജോബിന് ലഭിച്ചിരുന്നു. അവര്‍ക്കെതിരേ നടപടിയെടുക്കാതെ സംരക്ഷിക്കാന്‍ ശ്രമിച്ചത് സംശയാസ്പദമാണ്. കേസുകളില്‍ നിന്ന് നിസാം ഒഴിവായതില്‍ കമ്മിഷണറുടെ പങ്കും അന്വേഷിക്കണം. കൂടാതെ വകുപ്പുതലത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് മേധാവി ശുപാര്‍ശ ചെയ്തു.
വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ സംരക്ഷിക്കാനായി ഡിജിപിയെ വരെ ഭീഷണിപ്പെടുത്തി സ്വന്തം തടിയൂരാന്‍ ശ്രമിച്ച ജേക്കബ് ജോബ് താന്‍ കുഴിച്ച കുഴിയില്‍ തന്നെ വീണു. നിസാമിന്റെ കേസില്‍ ആരോപണ വിധേയനായതോടെ ഡിജിപിയെ ബ്ലാക്ക് മെയില്‍ ചെയ്തു രക്ഷപ്പെടാന്‍ നോക്കിയത് ജേക്കബ് ജോബിനു വിനയായിരിക്കുകയാണ്.
ഐ.പി.എസ് ഉദ്യോഗസ്ഥന്റെ അച്ചടക്കമാണ് ജേക്കബ് ജോബ് ലംഘിച്ചത്. അഖിലേന്ത്യാ സര്‍വീസ് ചട്ടപ്രകാരമുള്ള നടപടികളൊന്നും പാലിക്കാന്‍ ജേക്കബ് ജോബ് തയ്യാറായില്ല. സസ്‌പെന്‍ഷനിലാണെങ്കിലും ഐ.പി.എസുകാര്‍ അച്ചടക്കം പാലിക്കണം. ഡി.ജി.പിയെ ആരോപണങ്ങളില്‍ കുടുക്കാന്‍ മുന്‍ ഡി.ജി.പി കൃഷ്ണമൂര്‍ത്തിയുമായി നടത്തിയ ഫോണ്‍ സംഭാഷണം റെക്കാര്‍ഡ് ചെയ്തതും പുറത്തുവിട്ടതും ഗുരുതരമായ അച്ചടക്കലംഘനമാണ്. ഡി.ജി.പിയെ ഭീഷണിപ്പെടുത്തി കാര്യം നേടുകയായിരുന്നു ലക്ഷ്യം.
വകുപ്പുതല നടപടിക്ക് മുന്നോടിയായി ജേക്കബ് ജോബിന് ചാര്‍ജ്ജ്‌മെമോ നല്‍കും. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ ജോബിനെതിരേ അന്വേഷണം നടത്തും. അന്വേഷണം പൂര്‍ത്തിയാകും വരെ ജോബിന്റെ സസ്‌പെന്‍ഷന്‍ തുടരും. 2018 മാര്‍ച്ച് വരെയാണ് ജേക്കബ് ജോബിന് കാലാവധിയുള്ളത്. എന്നാല്‍ അതിനു മുമ്പു തന്നെ സര്‍വീസില്‍ നിന്ന് പുറത്താകുമെന്ന സൂചനയാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (27 minutes ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (41 minutes ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (55 minutes ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (1 hour ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (1 hour ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (1 hour ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (1 hour ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (1 hour ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (1 hour ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (1 hour ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (1 hour ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends