Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല... സഹികെട്ടെന്ന് ഭർത്താക്കന്മാർ! ഒടുവിൽ രണ്ടുപേരെയും കൊന്ന് കാട്ടിൽ കുഴിച്ചിട്ടു; സഹോദരങ്ങളുടെ ക്രൂരത

27 NOVEMBER 2026 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍

വായു മലിനീകരണം കുറയ്‌ക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ ഡൽഹിയിൽ ഡീസൽ, പെട്രോൾ ഓട്ടോകൾക്കും 2028 ഏപ്രിൽ മുതൽ ഇരുചക്രവാഹനങ്ങൾക്കും രജിസ്ട്രേഷൻ അനുവദിക്കില്ല

ജാർഖണ്ഡിലെ ഗുംലയിൽ രണ്ട് യുവതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭാര്യമാർ തമ്മിലുള്ള ദീർഘകാല തർക്കത്തിൽ അസ്വസ്ഥരായ രണ്ട് സഹോദരന്മാർ സ്വന്തം ഭാര്യമാരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കാട്ടിൽ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം ഭാര്യമാരെ കാണാനില്ലെന്ന് പരാതി നൽകാനും ഇവർ മടിച്ചില്ല. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പുറത്തുവന്നത് ഇരട്ടക്കൊലയുടെ നടുക്കുന്ന വിവരങ്ങളാണ്.

ജാർഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. 28 വയസ്സുകാരിയായ മിനി പ്രിയ, 20 വയസ്സുകാരിയായ രാധിക കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മിനി പ്രിയയുടെ ഭർത്താവ് ശിവശങ്കർ സാഹുവും രാധികയുടെ ഭർത്താവ് നവീൻ സാഹുവും സഹോദരങ്ങളാണ്. ഇരുവരും തമ്മിൽ ഭാര്യമാർ തമ്മിലുള്ള തർക്കത്തെച്ചൊല്ലി ഏറെക്കാലമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇവരുടെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ പുതിയതായിരുന്നില്ല. നേരത്തെ തന്നെ ഇരുവരും ഭർത്താക്കന്മാർക്കെതിരെ ഗാർഹിക പീഡനവും സ്ത്രീധന പീഡനവും ആരോപിച്ച് പരാതി നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഏകദേശം ആറുമാസം മുമ്പായിരുന്നു ഈ പരാതികൾ. പിന്നീട് ഒത്തുതീർപ്പുണ്ടായതോടെ യുവതികൾ ഭർത്താക്കന്മാരുടെ അടുത്തേക്ക് മടങ്ങിയെത്തി.

കഴിഞ്ഞ ശനിയാഴ്ചയും ഇരുകുടുംബങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചിലരുടെ സാന്നിധ്യത്തിൽ ചർച്ച നടന്നിരുന്നു. ഇതോടെ തർക്കങ്ങൾ അവസാനിച്ചെന്നായിരുന്നു കരുതിയത്. സഹോദരന്മാർ ഭാര്യമാരുമായി വീണ്ടും ഒരുമിച്ച് താമസമാരംഭിക്കുകയും ചെയ്തു. എന്നാൽ ആ സമാധാനം അധികനാൾ നീണ്ടുനിന്നില്ല.

തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ ബന്ധുക്കൾ ഇരുവരുമായും ഫോണിൽ സംസാരിച്ചിരുന്നു. അന്ന് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ അതിനുശേഷം യുവതികളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെയായി. ഇതിനിടെയാണ് തിങ്കളാഴ്ച ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ശിവശങ്കറും നവീനും ചേർന്ന് സ്വന്തം ഭാര്യമാരെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമായി കോടാലി ഉൾപ്പെടെയുള്ളവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് മൃതദേഹങ്ങൾ ഒളിപ്പിക്കാൻ ഇരുവരും തിരഞ്ഞെടുത്ത മാർഗമാണ് സംഭവത്തിലെ മറ്റൊരു ഞെട്ടിക്കുന്ന കാര്യം.

ആംബുലൻസ് ഡ്രൈവറായ ശിവശങ്കർ ജോലി സംബന്ധമായി ഉപയോഗിച്ചിരുന്ന ആംബുലൻസിലാണ് മൃതദേഹങ്ങൾ കൊണ്ടുപോയത്. ഗുംലയിൽനിന്ന് അയൽജില്ലയായ സിംഡേഗയിലെ ബിരു വനമേഖലയിലേക്ക് മൃതദേഹങ്ങൾ എത്തിച്ചു. അവിടെ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിയെടുത്ത് രണ്ടുപേരുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കൊലപാതകം നടത്തിയതിനു പിന്നാലെ ചൊവ്വാഴ്ച ഇരുവരും കുട്ടികളുമായി ഗുംലയിലെ സദർ പൊലീസ് സ്റ്റേഷനിലെത്തി. ഭാര്യമാരെ കാണാനില്ലെന്നായിരുന്നു പരാതി. ആരോടും പറയാതെ വീടുവിട്ടുപോയെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇവരുടെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നുവെന്നാണ് പൊലീസ് പറയുന്നത്.

പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സിംഡേഗയിലെ വനമേഖലയിൽ തിരച്ചിൽ നടത്തി. ആദ്യഘട്ടത്തിൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. പിന്നീട് വീണ്ടും നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ മിനി പ്രിയയുടെയും രാധികയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച ആംബുലൻസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഗുംല പൊലീസ് സൂപ്രണ്ട് ഹരീഷ് ബിൻ സമയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഭാര്യമാർ തമ്മിലുള്ള ദീർഘകാല തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ശനിയാഴ്ച ഇരുകുടുംബങ്ങളും തമ്മിൽ ഒത്തുതീർപ്പിലെത്തിയിട്ടും തിങ്കളാഴ്ച കൊലപാതകം നടന്നത് എന്തുകൊണ്ടാണെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണവിധേയമാണ്.

ആറുമാസം മുമ്പ് വരെ ഭർത്താക്കന്മാർക്കെതിരെ പീഡനപരാതി നൽകിയിരുന്ന യുവതികൾ. പിന്നീട് ഒത്തുതീർപ്പിന്റെ ഭാഗമായി കുടുംബജീവിതത്തിലേക്ക് തിരിച്ചെത്തിയവർ. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇരുവരുടെയും ജീവിതം അവസാനിച്ചത് ഒരേ രീതിയിൽ. ഭാര്യമാരെ കാണാനില്ലെന്ന് പരാതി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സഹോദരങ്ങൾ ഒടുവിൽ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലുമായി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല... സഹികെട്ടെന്ന് ഭർത്താക്കന്മാർ! ഒടുവിൽ രണ്ടുപേരെയും കൊന്ന് കാട്ടിൽ കുഴിച്ചിട്ടു; സഹോദരങ്ങളുടെ ക്രൂരത  (6 minutes ago)

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (15 minutes ago)

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്ക്  (28 minutes ago)

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക താരം വിയാന്‍ മള്‍ഡര്‍  (43 minutes ago)

കളം നിറഞ്ഞ് ആര്യ രാജേന്ദ്രൻ... ഭർത്താവിന്റെ നാട്ടിൽ പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്, ആദ്യ വേദിയിൽ തന്നെ തീപ്പൊരി പ്രസംഗം  (49 minutes ago)

സങ്കടക്കാഴ്ചയായി... ചാലിയാറിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം സ്വർണം അരിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (53 minutes ago)

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി  (1 hour ago)

മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം  (1 hour ago)

അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്... പലയിടത്തും വെള്ളപ്പൊക്കം, മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണ  (1 hour ago)

അമേരിക്കയിൽ കനത്ത കൊടുങ്കാറ്റ്... ഒൻപത് ലക്ഷം പേർക്ക് വൈദ്യുതിയില്ല, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി, കൊടുങ്കാറ്റും മോശം കാലാവസ്ഥയും ജനജീവിതത്തെ ബാധിക്കുന്നു  (1 hour ago)

സഹിക്കാനാവാതെ ഉണ്ണിത്താനും മകനും... അന്ന് വടകരയിലേക്ക് പോയില്ലായിരുന്നെങ്കിൽ ആരാ! വീണ്ടും ഷാഫിക്കായി രമേഷ് പിഷാരടി; ഗുരു-ശിഷ്യ ബന്ധം പറഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താൻ, കോൺഗ്രസിൽ വീണ്ടും വാക്പോര്  (2 hours ago)

'ചക്കക്കൊമ്പനെ' പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാംദിനവും പരാജയം... ദൗത്യം ഇന്ന് വീണ്ടും... ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരും  (2 hours ago)

കാനഡയിൽ മലയാളിക്ക് പൂട്ട്... ലൈംഗികാതിക്രമ കേസിൽ അഞ്ച് കുറ്റങ്ങൾ; കൂടുതൽ പരാതിക്കാരുണ്ടാകാമെന്ന് പൊലീസ്  (2 hours ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും....  (2 hours ago)

Malayali Vartha Recommends