Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

വിവരാവകാശ പ്രവര്‍ത്തകയെ പൊതുശല്യമായി പ്രഖ്യാപിച്ച് ചെങ്കല്‍ പഞ്ചായത്ത്

29 MARCH 2015 10:10 AM IST
മലയാളി വാര്‍ത്ത.

More Stories...

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി... ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

രാജ്യത്ത് പാചക വാതക വിലയിൽ വർദ്ധനവ്... ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും

ക്വാറി മാഫിയയെപ്പറ്റി വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ട യുവതിയെ പൊതുശല്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്തിന്റെ പ്രമേയം. കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവനന്തപുരത്തെ പള്ളിച്ചല്‍ ഗ്രാമപ്പഞ്ചായത്താണ് വ്യക്തിയെ പൊതുശല്യമായി ചിത്രീകരിക്കുന്ന നിയമവിരുദ്ധമായ ഈ നടപടിയെടുത്തത്.
നരുവാമൂട് വെണ്ണിയോട്ടുകോണം മേലെ ആലുവിള വീട്ടില്‍ വി.വി.വിജിതയ്‌ക്കെതിരെയാണ് പഞ്ചായത്ത് പ്രമേയം പാസാക്കിയത്. പഞ്ചായത്തിലെ മൂക്കുന്നിമലയില്‍ ജനജീവിതം അസാധ്യമാക്കി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കെതിരെ സമരം നടത്തുന്ന മൂക്കുന്നിമല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകയാണ് വിജിത. സമരത്തിന്റെ നോട്ടീസ് വിതരണംചെയ്തതിന് അക്രമിയായി ചിത്രീകരിച്ച് ജയിലിലടയ്ക്കപ്പെട്ട ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. പഞ്ചായത്ത് ഓഫീസ് അടിച്ചുതകര്‍ത്തെന്നാണ് പഞ്ചായത്ത് നല്‍കിയ കേസ്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയെന്ന വിജിലന്‍സ് കേസില്‍ ഒന്നാം പ്രതിയാണ് ഇവിടത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ്. 23 അംഗ ഭരണസമിതിയില്‍ 13 പേര്‍ യു.ഡി.എഫും 9 പേര്‍ സി.പി.എമ്മും ഒരംഗം ബി.ജെ.പി.യുമാണ്. ഭരണസമിതി ഒറ്റക്കെട്ടായാണ് പ്രമേയം പാസ്സാക്കിയത്. ഇവിടത്തെ 69 ഓളം പാറമടകളില്‍ ഭൂരിഭാഗവും അനധികൃതമാണെന്ന് ജില്ലാ ഭരണകൂടവും വിജിലന്‍സും കണ്ടെത്തിയിരുന്നു.
വീട്ടമ്മയായ വിജിത, ഇതിനകം വിവിധ സര്‍ക്കാര്‍ ഓഫീസുകളിലായി 35ഓളം വിവരാവകാശ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. ഭൂരിഭാഗവും പള്ളിച്ചല്‍ പഞ്ചായത്തിലാണ് നല്‍കിയത്. വിവരാവകാശം ആയുധമാക്കിയാണ് മൂക്കുന്നിമല സംരക്ഷണസമിതി പല പ്രക്ഷോഭങ്ങളും നടത്തിയത്. തുടര്‍ന്നാണ് പഞ്ചായത്ത് വിജിതയ്‌ക്കെതിരെ തിരിഞ്ഞത്.
2014 നവംബര്‍ ഏഴിന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയാണ് വിജിതയെ പബ്ലിക് ന്യൂയിസന്‍സ് (പൊതുശല്യം) ആയി പ്രഖ്യാപിച്ച് നടപടിയെടുക്കണമെന്ന് വിവരാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയത്. മാസങ്ങള്‍ക്കുമുമ്പ് ഇങ്ങനെയൊരു തീരുമാനം എടുത്തതറിഞ്ഞ് ഇതിന്റെ പകര്‍പ്പിന് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചെങ്കിലും പഞ്ചായത്ത് നല്‍കിയില്ല. പഞ്ചായത്ത്് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കി കഴിഞ്ഞ ദിവസമാണ് അവര്‍ പകര്‍പ്പ് നേടിയെടുത്തത്. ഈ പ്രമേയത്തെത്തുടര്‍ന്ന് നവംബര്‍ 11നാണ് വിജിതയ്‌ക്കെതിരെ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതിപ്പെട്ടതും ഇവര്‍ അറസ്റ്റിലായതും. രണ്ടു കുട്ടികളുടെ അമ്മയായ വിജിത മൂന്നുദിവസം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞു.
പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് വിജിത പറഞ്ഞു. മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിക്കഴിഞ്ഞു. മുഖ്യമന്ത്രിയെയും സമീപിക്കുമെന്ന് അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (54 minutes ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (55 minutes ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (1 hour ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (1 hour ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (1 hour ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (1 hour ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (1 hour ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (1 hour ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (2 hours ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (2 hours ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (2 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (2 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (3 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (3 hours ago)

Malayali Vartha Recommends