മോഡലിംഗ് : പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരു യുവതി കൂടി അറസ്റ്റിലായി

ആന്ധ്രപ്രദേശ് സ്വദേശിയും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചു യുവതികളെ ചതിയില്‍പ്പെടുത്തുന്ന പെണ്‍വാണിഭ സംഘത്തിലെ അംഗവുമായ പ്രഭാവതി (ലക്ഷ്മി-27) പിടിയിലായി. മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്തു പെണ്‍കുട്ടിയെ പീഡനത്തിരയാക്കുകയും മറ്റു പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയാണ്.
തൃശൂര്‍ റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി പ്രദീപ്കുമാര്‍, ഡിവൈഎസ്പി സി.ആര്‍. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. മുന്‍പു പിടിയിലായ കൂടപ്പുഴ സ്വദേശി വഴിയാണ് പെണ്‍കുട്ടി ഇവരുടെ കെണിയില്‍പ്പെട്ടത്. പിന്നീട് സാമൂഹിക മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഈ സംഘം പലര്‍ക്കും അയച്ചു.
പെണ്‍വാണിഭ സംഘാംഗമായ ലക്ഷ്മി, സുഷി എന്നയാള്‍ വഴിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഓണ്‍ലൈന്‍ സെക്‌സ് സൈറ്റില്‍ തിരയുന്നവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ചശേഷം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ചു നല്‍കി ആവശ്യക്കാരില്‍ നിന്നു തുക മുന്‍കൂര്‍ വാങ്ങിയാണു സംഘം ഇടപാടുകള്‍ നടത്തിയിരുന്നത്.
മറ്റുള്ളവര്‍ പിടിയിലായതറിഞ്ഞ സുഷി അയല്‍ സംസ്ഥാനത്തേക്ക് മുങ്ങുകയും പിന്നീടു ഇരിങ്ങാലക്കുടയിലും കയ്പമംഗലത്തുമായി ഒളിവില്‍ കഴിഞ്ഞു പെണ്‍വാണിഭം നടത്തുകയും ചെയ്യുന്നതിനിടെയാണ് ഏതാനും മാസം മുന്‍പ് അയാള്‍ പിടിയിലായത്. ഇയാളില്‍ നിന്നാണു മറ്റുള്ളവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു കിട്ടിയത്. മറ്റു പ്രതികള്‍ കുടുങ്ങിയത് പത്രമാധ്യമങ്ങളില്‍ നിന്നറിഞ്ഞ ലക്ഷ്മി ഇടുക്കിയിലെ വെള്ളത്തൂവലില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്.
എസ്‌ഐ പി.ഡി. അനില്‍കുമാര്‍, എഎസ്‌ഐമാരായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, സിനിയര്‍ സിപിഒമാരായ വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ എഎസ്‌ഐ തോമസ്, വനിതാ സീനിയര്‍ സിപിഒ ഷീബ അശോകന്‍ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha