കോളേജുകള്‍ ജൂണ്‍ ഒന്നിന് തുറക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ കോളേജുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കണമെന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താം.
അദ്ധ്യാപകര്‍ അക്കാഡമിക് കലണ്ടര്‍ അനുസരിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കാളികളാകുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം, ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെയും കൃത്യമായ ഹാജര്‍ രേഖപ്പെടുത്തി സൂക്ഷിച്ച് യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ ശ്രദ്ധിക്കണം. കൊവിഡ് ബാധയുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത്. സര്‍വകലാശാല പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കണം, ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുളള നടപടി കൈക്കൊള്ളണം,
https://www.facebook.com/Malayalivartha