Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ചെന്നിത്തല അറിയാതെ മുഖ്യമന്ത്രിയുടെ സ്‌പൈവര്‍ക്ക്, കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍രഹസ്യാന്വേഷണ പൊലീസിന്റെ നിരീക്ഷണത്തില്‍

30 MARCH 2015 08:43 AM IST
മലയാളി വാര്‍ത്ത.

കെ എം മാണി-പി സി ജോര്‍ജ് പോരില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലായതോടെ കേരള കോണ്‍ഗ്രസ് എംഎല്‍എമാരെ വട്ടമിട്ട് രഹസ്യാന്വേഷണ പൊലീസിനെ നിയോഗിച്ചതായി സൂചന. എംഎല്‍എമാരുടെ നീക്കം അറിയിക്കുന്നതിന് ഇന്റലിജന്‍സിലെ വിശ്വസ്തരായ ഒരുവിഭാഗം ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയാണ് ചുമതലപ്പെടുത്തിയത്. ചീഫ്‌വിപ്പ് പി സി ജോര്‍ജിന്റെ എല്ലാ പരിപാടികളിലും \'അജ്ഞാതരായ\' ഈ പൊലീസുകാരുടെ സാന്നിധ്യമുണ്ടാകും. മുമ്പ് സംഘടന പിടിക്കാനും ഭരണം നിലനിര്‍ത്താനും കെ കരുണാകരന്‍ പൊലീസിനെ ഉപയോഗിച്ച് നടത്തിയ \'ചാര പ്രവര്‍ത്ത\'ത്തിന് സമാനമാണ് ഉമ്മന്‍ചാണ്ടിയുടെ ഓപ്പറേഷന്‍. ആഭ്യന്തരമന്ത്രി അറിയാതെയാണ് ഈ നീക്കം. കേരള കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം തനിക്കൊപ്പമാണെന്ന മാണിയുടെ അവകാശവാദത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഉറപ്പ്‌പോരാ. മൂന്ന് എംഎല്‍എമാര്‍ തന്നോടൊപ്പമാണെന്നും ആവശ്യം വരുമ്പോള്‍ അവര്‍ കൂറു പ്രഖ്യാപിക്കുമെന്ന് പി സി ജോര്‍ജും ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്.
യുഡിഎഫ് നേതൃത്വത്തെ അന്ധാളിപ്പിലാക്കി രണ്ട് ദിവസം മൗനം ആചരിച്ച മന്ത്രി പി ജെ ജോസഫ് ഞായറാഴ്ച പി സി ജോര്‍ജിനെ തള്ളിപ്പറഞ്ഞെങ്കിലും ഉമ്മന്‍ചാണ്ടി സന്തുഷ്ടനല്ല. മാണിക്കെതിരായ ശക്തമായ വികാരം എംഎല്‍എമാര്‍ക്കിടയിലും പാര്‍ടിയിലുമുണ്ടെന്ന് കോട്ടയം ഡിസിസി പ്രസിഡന്റടക്കമുള്ളവര്‍ ഉമ്മന്‍ചാണ്ടിയെയും കെപിസിസി, യുഡിഎഫ് നേതൃത്വത്തെയും ധരിപ്പിച്ചിട്ടുണ്ട്. ഇവരില്‍ പലരും ഭയം കാരണമാണ് പരസ്യമായി പ്രതികരിക്കാത്തത്. എംഎല്‍എമാരുടെ മനസ്സിലിരിപ്പും കൂറും അറിയാന്‍ വിശ്വസ്തരായ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉമ്മന്‍ചാണ്ടി ചുമതലപ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണ്. ചീഫ്‌വിപ്പ് പി സി ജോര്‍ജും രഹസ്യാന്വേഷണവിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
ജോര്‍ജിന്റെ ഓരോ നീക്കവും ഭയത്തോടെയാണ് ഉമ്മന്‍ചാണ്ടി നോക്കിക്കാണുന്നത്. അദ്ദേഹത്തിന്റെ കൈവശമുള്ള ചില ബോംബുകള്‍ പൊട്ടിച്ചാല്‍ സര്‍ക്കാര്‍തന്നെ ചാമ്പലാകുമെന്ന് നന്നായറിയാവുന്നയാളാണ് ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ നേരിട്ട് ബന്ധപ്പെടുത്താവുന്ന ചില തെളിവുകള്‍ പി സി ജോര്‍ജിന്റെ കൈവശമുണ്ടെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ ബാറുടമകളില്‍നിന്ന് മാണിക്കുപുറമെ കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴ വാങ്ങിയതിന്റെ തെളിവും ജോര്‍ജിന്റെ കൈവശമുള്ളതായി മുഖ്യമന്ത്രി ഭയക്കുന്നു. ആര്‍ സെല്‍വരാജിനെ കൂറുമാറ്റിക്കാന്‍ നടത്തിയ കുതിരകച്ചവടത്തിന്റെ രഹസ്യവും നന്നായറിയാവുന്നയാളാണ് ജോര്‍ജ്. ഇക്കാര്യം ജോര്‍ജ് പരസ്യപ്പെടുത്തിയാല്‍ ഏറെ നാണംകെടുക ഉമ്മന്‍ചാണ്ടിയാകും. അതിനാലാണ് ജോര്‍ജിന്റെ ഓരോ നീക്കവും നിരീക്ഷിക്കാന്‍ പൊലീസിനെ ഉമ്മന്‍ചാണ്ടി ചുമതലപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (27 minutes ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (41 minutes ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (55 minutes ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (1 hour ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (1 hour ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (1 hour ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (1 hour ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (1 hour ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (1 hour ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (1 hour ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (1 hour ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends