Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

തോട്ടക്കാരനായിരുന്ന വികെ ഇബ്രാഹിംകുഞ്ഞ് 32 കൊല്ല കൊണ്ടെങ്ങനെ കോടീശ്വരനായി, തെളിവുകളുമായി കെബി ഗണേശ് കുമാര്‍ ലോകായുക്തയ്ക്ക് മുന്നില്‍

30 MARCH 2015 01:14 PM IST
മലയാളി വാര്‍ത്ത.

പൊതുമരാമത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ശേഖരിച്ച തെളിവുകള്‍ കെബി ഗണേശ് കുമാര്‍ എംഎല്‍എ ഇന്ന് ലോകായുക്തയ്ക്ക് കൈമാറി. 1983ല്‍ തോട്ടക്കാരനായിരുന്ന വികെ ഇബ്രാഹിംകുഞ്ഞ് 32 കൊല്ലം കൊണ്ട് കോടീശ്വരനായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ഗണേശ് കുമാര്‍ ആവശ്യപ്പെട്ടു. ലോകായുക്തയുടെ മേല്‍നോട്ടത്തില്‍ ആദായ നികുതി വകുപ്പിനെ സഹകരിപ്പിച്ച് അന്വേഷണം നടത്തിയാല്‍ ഇബ്രാഹിംകുഞ്ഞിന്റെ അവിഹിത സ്വത്ത് പുറംലോകത്ത് എത്തുമെന്ന് ഗണേശ് കുമാര്‍ വ്യക്തമാക്കി. അടുത്ത മാസം 16ന് മുമ്പ് ഇവ ക്രോഡീകരിച്ച് സത്യവാങ്മൂലമായി നല്‍കാന്‍ ഗണേശ് കുമാറിനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
വികാരാധീനനായാണ് ലോകായുക്തയ്ക്ക് മുന്നില്‍ ഗണേശ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. താനുന്നയിച്ച ആരോപണങ്ങള്‍ക്ക് മാനത്തിന്റേയും ജീവന്റേയും വിലയാണ്.1983ല്‍ കൊച്ചിയിലെ വെറുമൊരു തോട്ടക്കാരനായിരുന്നു ഇബ്രാഹിംകുഞ്ഞ്. 1991ല്‍ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ചെയര്‍മാനായി. ആയിരം രൂപയാണ് ചെയര്‍മാന്മാര്‍ക്ക് പ്രതിമാസം ലഭിക്കുക. ഇബ്രാഹിംകുഞ്ഞിന്റെ കുടുംബ സ്വത്ത് സഹോദരനുമൊത്ത് ഒരു പോലെയാണ് വീതിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യയും മക്കളും ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നുമില്ല. പിന്നെ എങ്ങനെ ഇബ്രാഹിംകുഞ്ഞിന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടായെന്നാണ് ഗണേശ് കുമാര്‍ ലോകായുക്തയില്‍ ഉന്നയിച്ചത്. ആദായ നികുതി വകുപ്പിന്റെ സഹകരണത്തോടെ അന്വേഷണം നടന്നാല്‍ എല്ലാം പുറത്തുവരും. ലോകായുക്തയുടെ അന്വേഷണ സംവിധാനം ഇതിനായി ആദായ നികുതി വകുപ്പുമായി സഹകരിക്കണമെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ശേഖരിച്ച തെളിവുകള്‍ ഗണേശ് കുമാര്‍ നല്‍കി. പൊതുമരാമത്തിലെ അഴിമതിയിലെ രേഖകള്‍ വിവരാവകാശ പ്രകാരം ചോദിച്ചിട്ട് നല്‍കുന്നില്ല. അഴിമതി മറച്ചുവയ്ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇത്. അതുകൊണ്ട് തന്നെ അധികാരം ഉപയോഗിച്ച് ഈ രേഖകള്‍ ലോകായുക്ത പിടിച്ചെടുക്കണമെന്നും ഗണേശ് ആവശ്യപ്പെട്ടു. എല്ലാ കേട്ടശേഷമാണ് ഉള്ളതെളിവുകള്‍ സത്യവാങ്ങ്മൂലമായി അഭിഭാഷകന്‍ മുഖേന നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.
വയനാടിലെ സൈഡ് ബീം നിര്‍മ്മാണത്തില്‍ വലിയ അഴിമതിയുണ്ടെന്നും ആരോപിച്ചു. ആദ്യം പാലക്കാട്ടു നടന്ന ഒരു യോഗത്തിലും തുടര്‍ന്ന് നിയമസഭയിലുമായിരുന്നു ഗണേശ്കുമാര്‍ മുമ്പ് ആരോപണങ്ങള്‍ ഉന്നയിച്ചത്. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നുണ്‌ടെന്നായിരുന്നു ഗണേശ്കുമാറിന്റെ ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (6 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (17 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (24 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (33 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (47 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (58 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

Malayali Vartha Recommends