Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കുറ്റപത്രത്തിന് പിന്നാലെ ജാമ്യം ; കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

30 MARCH 2015 01:26 PM IST
മലയാളി വാര്‍ത്ത.

More Stories...

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും

51 ദിവസങ്ങള്‍ക്കുശേഷം കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. നടന്‍ ഷൈന്‍ ടോം ചാക്കോ, രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്‌ളെസി സില്‍വസ്റ്റര്‍, ടിന്‍സി മാത്യൂ, സ്‌നേഹ ബാബു എന്നിവര്‍ക്കാണ് ജാമ്യം. പ്രതികള്‍ കൊച്ചി വിട്ടുപോവരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

ആദ്യ അഞ്ച് പ്രതികള്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ സി.ഐ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അവശേഷിക്കുന്ന മൂന്ന് പ്രതികള്‍ക്കെതിരായ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. മയക്കുമരുന്ന് നിരോധന നിയമത്തിലെ വകുപ്പുകളും ഗൂഢാലോചനക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.  മയക്ക് മരുന്ന് ഉപയോഗത്തിനൊപ്പം കൊക്കൈന്‍ കച്ചവടവും പ്രതികളുടെ ലക്ഷ്യമായിരുന്നുവെന്നാണ് കുറ്റപത്രം. പ്രതികളുടെ ലക്ഷ്യം ലഹരി വില്‍പനയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊക്കെയ്ന്‍ കൈവശം വയ്ക്കല്‍, ഉപയോഗിക്കല്‍, വില്‍പന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. നിശാ പാര്‍ട്ടികളില്‍ വില്‍ക്കുന്നതിനുവേണ്ടിയാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് കണ്ടെത്തല്‍.

കേസില്‍ പിന്നീട് അറസ്റ്റിലായ നൈജീരിയക്കാരന്‍ കോളിന്‍സ്, ചെന്നൈ സ്വദേശി പൃഥ്വിരാജ്, പഞ്ചാബ് സ്വദേശി ജസ്ബീര്‍ സിങ്ങ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരും. അതിന് ശേഷം മാത്രമേ കുറ്റപത്രം നല്‍കൂ. ഒക്കോവെയെ കൊക്കെയ്ന്‍ കേസിലെ ഒന്നാംപ്രതി രേഷ്മ രംഗസ്വാമിയുമായി പരിചയപ്പെടുത്തിക്കൊടുത്ത പൃഥ്വീരാജ്, ജസ്ബീര്‍ സിങ് എന്നിവരെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. രേഷ്മയ്ക്കും ബ്ലെസിക്കും ജസ്ബീര്‍ സിങ്, പൃഥ്വിരാജ് എന്നിവരാണ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നത് എന്നാണ് പൊലീസ് ഭാഷ്യം. കേസിലെ മുഖ്യ പ്രതിയായ നൈജീരിയന്‍ സ്വദേശി ഒക്കാവോയെ രേഷ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഇവരാണെന്നാണ് സൂചന.
  

കേസിലെ മുഖ്യപ്രതി ഒക്കോവ ചിഗോസി കോളിന്‍സിനെ മാര്‍ച്ച് ആദ്യമായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. കൊച്ചിയിലെ സ്‌മോക്കേഴ്‌സ് പാര്‍ട്ടികള്‍ക്കായി കൊക്കൈന്‍ വിതരണം ചെയ്തത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു.
സെക്യൂരിറ്റിജിവനക്കാരനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ കിങ്‌സ് ഗ്രൂപ്പ് ഉടമ നിസാമിന്റെ കടവന്തറയിലെ ഫല്‍റ്റില്‍നിന്നായിരുന്നു യുവനടന്‍ ഷൈന്‍ ടോം അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നത്. സംവിധായിക ബ്ലസിയുള്‍പ്പെടെയുള്ള നാലു യുവതികളെയും അറസ്റ്റു ചെയ്തിരുന്നു. കാക്കൈനിമായാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത് എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ജനുവരി 30നാണ് ഇവര്‍ പൊലീസ് പിടിയിലായത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും പ്രതികള്‍ 51 ദിവസങ്ങളായി ജയിലിലാണെന്നും ഇത് ന്യായീകരിക്കാനാവില്ലെന്നും ജസ്റ്റിസ് കമാല്‍ പാഷ ചൂണ്ടിക്കാട്ടി. കൊക്കെയ്ന്‍ കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞ ശേഷമാണ് ജാമ്യം അനുവിദച്ചത്. ഇതോടെ ഷൈന്‍ ടോം ചോക്കോ അടക്കമുള്ള അഞ്ചു പേര്‍ക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാം. പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (5 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (55 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

Malayali Vartha Recommends