വാളകം കേസ്: അന്വേഷണം തുടരണമെന്നാവശ്യപ്പെട്ട് അധ്യാപകന്‍ ഹര്‍ജി നല്‍കി

വാളകം കേസില്‍ അന്വേഷണം തുടരണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ അധ്യാപകന്‍ കൃഷ്ണകുമാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. കണ്ടെത്തിയ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാതെയാണു സിബിഐ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടതെന്നു കൃഷ്ണകുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണു ഹര്‍ജി നല്‍കിയത്.
കേസവസാനിപ്പിക്കാന്‍ നേരത്തെ കോടതി തീരുമാനിച്ചിരുന്നു. അധ്യാപകന്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നുമായിരുന്നു സിബിഐയുടെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























