42 വയസുള്ള ഒരു രോഗിയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് കിംസ് അധികൃതർ പറയുന്നതിങ്ങനെ....

ഇരു വൃക്കയിലും ഉള്ള കല്ലുകളുടെ ചികിത്സക്കായി ആണ് 2019 ൽ രോഗി കിംസിൽ എത്തിയത്. അവ നീക്കം ചെയ്യുന്നതിനായി പല ഘട്ടങ്ങളിൽ ആയി ഉള്ള ചികിത്സാ ക്രമം ഡോക്ടർമാർ ശുപാർശ ചെയ്തു. അതനുസരിച്ച്, ജനുവരി അവസാന വാരത്തിൽ രോഗി സ്റ്റെന്റിംഗിന് വിധേയമായി.
തുടർന്ന്, ഫെബ്രുവരി 11 ന് ഇടത് വൃക്കയിലെ കല്ല് പൂർണ്ണമായും നീക്കം ചെയ്യുകയും വലത് വൃക്കയിലെ കല്ല് 80% നീക്കുകയും ചെയ്തു. തുടർന്ന് ഉള്ള കല്ലുകൾ മാറുവാൻ ഡോക്ടർ രണ്ടാഴ്ചത്തെ മെഡിക്കൽ മാനേജ്മെന്റ് നിർദേശിക്കുകയും ചെയ്തു.
എന്നാൽ രോഗിക്ക് വിദേശത്തുള്ള ജോലിക്ക് ഉടനെ തന്നെ തിരികെ കയറേണ്ടിയിരുന്നതിനാൽ രോഗിയും കുടുംബവും ബാക്കി ഉള്ള 20% കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ വേണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് വലത് വൃക്കയിലെ 20% കല്ല് നീക്കം ചെയ്യുന്നതിനായി ഫെബ്രുവരി 20 ന് രോഗി ആശുപത്രിയിൽ എത്തുകയും ചെയ്തു.
ശസ്ത്രക്രിയയുടെ ഭാഗമായി നടത്തേണ്ട എല്ലാ നിർബന്ധിത പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കിയത്. ശസ്ത്രക്രിയ പൂർത്തിയാകുന്ന സമയത്ത് രോഗിക്ക് ഹൃദയാഘാതം സംഭവിക്കുകയും ഡോക്ടർമാരുടെ ഒരു പാനൽ സിപിആറും മറ്റ് അടിയന്തിര പരിചരണങ്ങളും നൽകി രോഗിയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ രോഗിയുടെ നില വഷളാവുകയും രാത്രിയിൽ രോഗിയുടെ മരണം സംഭവിക്കുകയും ചെയ്തു.
രോഗികൾക്ക് ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ ജീവൻ തിരികെ പിടിക്കാൻ നീണ്ട നേരം സിപിആർ നൽകേണ്ടതായി വരാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ വാരിയെല്ലുകൾക്ക് തകരാറുകൾ സംഭവിക്കാൻ സാധ്യത ഉള്ളതാണ്.
ആശുപത്രി അധികൃതർ രോഗിയുടെ കുടുംബത്തോട് വിശദമായി സംസാരിക്കുകയും കാര്യങ്ങൽ ബോധ്യപ്പെടുത്തുകയും ചെയ്തത് ആണ്. അതിനൊപ്പം തന്നെ രോഗിയുടെ ചികിത്സാ റിപ്പോർട്ടുകളും മറ്റും അന്വേഷണ ആവശ്യങ്ങൾക്കായി നൽകി ആശുപത്രി അധികൃതർ പൂർണ്ണമായും സഹകരിക്കുകയും ചെയ്ത് വരികെയാണ്.
ചികിത്സയിൽ എന്തേലും പിഴവ് ഉള്ളതായി ഒരു അധികാരസ്ഥാനത്തിൽ നിന്നും ഇത് വരെയും ഒരു തീർപ്പും ഉണ്ടായിട്ടില്ല. രണ്ടു പതിറ്റാണ്ടോളം ആയി ലക്ഷകണക്കിന് ആളുകൾക്ക് ചികിത്സ നൽകി നല്ല നിലയിൽ ആതുരസേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന കിംസ് ആശുപത്രിയുടെ സൽപ്പേരിന് കോട്ടം വരരുത് എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പങ്കുവെക്കുന്നത് ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു.
https://www.facebook.com/Malayalivartha