Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...


യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധത്തിലേക്ക് അത് വളര്‍ന്നു; ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിന്...


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...

'കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്രയെ എനിക്കറിയാം .. ഒന്നല്ല ഒരു പാട്...'വൈറലായി വീട്ടമ്മയുടെ കുറിപ്പ്

28 MAY 2020 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...

യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധത്തിലേക്ക് അത് വളര്‍ന്നു; ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിന്...

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.

കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്ലം അഞ്ചലിൽ ഭർത്താവ് ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. ഇത്തരം ഒരു സാഹചര്യം ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയത്. സ്ത്രീധനത്തിനെതിരെയും പെണ്ണിന്റെ സ്വപ്നങ്ങൾക്കായും നിരവധിപേര് വാദപ്രതിവാദങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോഴിതാ വാണി പ്രയാഗ് എന്ന വീട്ടമ്മയുടെ കുറിപ്പ വൈറലായി മാറിയിരിക്കുകയാണ്. ഉത്രയെ എനിക്കറിയാം .... ഒന്നല്ല ഒരു പാട് ഉത്രമാരെ . അടുക്കളയിലെ പാത്രങ്ങളോടും ബാത്ത്റൂമിലെ ഷവറിനോടും മാത്രം പരിഭവം പറയുന്ന ഉത്ര മാർ. ഒരായിരം സ്വപ്നങ്ങളുടെ നിറക്കൂട്ടുകളിലൂടെയായിരിക്കും ഒരു പെൺകുട്ടി അവളുടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്'- എന്നും തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;


ഉത്രയെ എനിക്കറിയാം .... ഒന്നല്ല ഒരു പാട് ഉത്രമാരെ . അടുക്കളയിലെ പാത്രങ്ങളോടും ബാത്ത്റൂമിലെ ഷവറിനോടും മാത്രം പരിഭവം പറയുന്ന ഉത്ര മാർ. ഒരായിരം സ്വപ്നങ്ങളുടെ നിറക്കൂട്ടുകളിലൂടെയായിരിക്കും ഒരു പെൺകുട്ടി അവളുടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വളർന്നു വന്നതിൽ നിന്നും തികച്ചും വ്യത്യസ്ഥമായൊരു ചുറ്റുപാടിലേക്കുള്ളൊരു പറിച്ചു നടൽ. തന്റെ പാതിയെ കുറിച്ച് അവൾക്ക് ഒരായിരം സങ്കൽപ്പങ്ങൾ ഉണ്ടായിരിക്കും.. ഒരുമിച്ച് നെയ്തു കൂട്ടേണ്ടുന്ന ഒരു വർണ്ണ കൊട്ടാരമുണ്ടാകും. ഇതിൽ സ്ത്രീധനം വില്ലനായി വരുന്നതെപ്പോഴാണ് ? ഒരു കുഞ്ഞിനെ അതാണാ വട്ടെ, പെണ്ണാവട്ടെ .. വളർത്തി വലുതാക്കി പതിനെട്ടോ ഇരുപതോ വയസാകുമ്പോൾ അല്ലെങ്കിൽ അതിനു മുൻപേ പലരും അവരുടെ ഉള്ളിലേക്ക് കുത്തിവെക്കുന്ന ഒരു വികാരം ഉണ്ട് .ആണ് കുടുംബം പുലർത്താനുള്ളതും പെണ്ണ് മറ്റൊരു വീട്ടിലേക്ക് ചെന്നു കയറാനുള്ളവളും . ഇത്രയും കാലം വളർത്തി വലുതാക്കി ആരും കണ്ടാൽ മോഹിക്കുന്നൊരു പെണ്ണാക്കിയാൽ മാത്രം പോരാ സ്വർണ്ണം കൊണ്ട് അടി മുടി മൂടണം. ആ കച്ചവടത്തിൽ അവളുടെ വിദ്യാഭ്യാസത്തിനോ, സൗന്ദര്യത്തിനോ കാഴ്ചപ്പാടിനോ പുല്ലു വില പോലും സമൂഹം നൽകുന്നില്ല എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. ഏതെങ്കിലും തരത്തിൽ കുറവുള്ളവളാണെങ്കിൽ പറയുകയും വേണ്ട. ആ മാതാപിതാക്കളുടെ ജീവിതാവസാനം വരെ ഊറ്റിപ്പിഴിയും അതുങ്ങളെ ... കഴിഞ്ഞ ദിവസം നമ്മൾ പത്രങ്ങളിൽ വായിച്ച ഉത്രയുടെ ജീവിതത്തെ കുറിച്ച് പറയുമ്പോൾ രക്ഷിതാക്കളോട് ഒന്നു മാത്രമാണ് പറയാനുള്ളത്. നിങ്ങളുടെ പെൺ മക്കളെ നിങ്ങൾ കാണേണ്ടത് ഒരു വിൽപ്പന ചരക്കായല്ല.മറിച്ച് അവർക്ക് നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഒന്നുണ്ട്. തന്റേടം. ജീവിതത്തെ കുറിച്ചുള്ള ബോധം, ചുറ്റുപാടിനെ കുറിച്ചുള്ള ദീർഘവീക്ഷണം. അല്ലാതെ മകളെ MA ക്കാരി ആക്കിയതു കൊണ്ടോ ഇട്ടു മൂടുന്ന പൊന്നു കൊണ്ട് തുലാഭാരം നടത്തിയതു കൊണ്ടോ അവർക്കെന്താണ് ലഭിക്കുന്നത്. അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ട്. ആരാന്റെ അകത്തളങ്ങളിൽ കരിപുരണ്ട് പോകേണ്ട ഒന്നല്ല പെണ്ണ് എന്ന് ബോധ്യമുണ്ടാകണം. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ മഹാനെ കുറിച്ച് കൂടി പറഞ്ഞില്ലെങ്കിൽ മുഴുവനാവില്ല. നിന്നെ ഒരിക്കലും ഇന്നാട്ടിലെ സ്ത്രീകൾക്ക് ഒരു പുരുഷനായി അംഗീകരിക്കാൻ കഴിയില്ല.കാരണം പെണ്ണിന്റെ കാഴ്ചപ്പാടിലെ പുരുഷൻ അവളെ സ്നേഹിക്കുന്നവനാണ്, സംരക്ഷിക്കുന്നവനാണ്. അല്ലാതെ കെട്ടിയ താലിയുടെ ബലത്തിൽ പിഴിഞ്ഞുറ്റി ചണ്ടിയാകുമ്പോൾ കൊന്നു കളയുന്നവനല്ല....
വാണി പ്രയാഗ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...  (3 minutes ago)

യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമു  (12 minutes ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (2 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (3 hours ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (3 hours ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (4 hours ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (4 hours ago)

രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മടി! പിണറായിയുടെ നിലപാട് തള്ളി പണി കിട്ടുമെന്ന് പേടി  (4 hours ago)

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.  (4 hours ago)

ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന്  (4 hours ago)

സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി  (5 hours ago)

മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ളവ ഉൾപ്പെടെ അഞ്ച് വിമാനങ്ങൾ  (5 hours ago)

നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ ...  (5 hours ago)

പൊൻമുടി ടൂറിസം കേന്ദ്രത്തിലേക്ക് ...  (6 hours ago)

ഒരു വർഷത്തിൽ രണ്ട് ആണുങ്ങളെ ചതിച്ച് കുത്തുപാള എടുപ്പിച്ച പെണ്ണ്..! അതിജീവിതയെ വലിച്ച് കീറി ഉപ്പിലിട്ട് രാഹുൽ ഈശ്വർ...!  (6 hours ago)

Malayali Vartha Recommends