പൊന്നുമോളുടെ ജീവനായി പാഞ്ഞ പിതാവിനെ വിധി തട്ടിയെടുത്ത... മകളുടെ അസുഖവിവരമറിഞ്ഞ് ഭാര്യവീട്ടിലേക്ക് പുറപ്പെട്ട പിതാവ് കാറപകടത്തില്‍ മരിച്ചു, പിന്നാലെ മകളും യാത്രയായി

മകളുടെ അസുഖവിവരമറിഞ്ഞ് ഭാര്യവീട്ടിലേക്ക് പുറപ്പെട്ട പിതാവ് കാറപകടത്തില്‍ മരിച്ചു. ആസ്പത്രിയിലെത്തിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും മരിച്ചു. മാട്ടൂല്‍ സൗത്ത് സി.എച്ച്. സെന്ററിനു സമീപത്തെ മുക്കലക്കകത്ത് മുഹമ്മദ് ബിലാല്‍(32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30-ഓടെ ബിരിയാണി റോഡിലായിരുന്നു അപകടം.
ഏകമകളുടെ ജീവന്‍ തിരികെ പിടിക്കുന്നതിനുള്ള പാച്ചിലിലായിരുന്നു ബിലാല്‍. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പിതാവ് എത്തും മുന്‍പേ 4 മാസം പ്രായമുള്ള ആ മകള്‍ ഈ ലോകത്തോടു വിടപറഞ്ഞു, 3 മണിക്കൂറുകള്‍ക്കു ശേഷം പിതാവും. ഇന്നലെ രാവിലെ മാട്ടൂല്‍ ബിരിയാണി റോഡിലുണ്ടായ വാഹനാപകടത്തിലാണ് കാര്‍ഡ്രൈവറും പ്രവാസിയുമായ മാട്ടൂല്‍ സൗത്ത് മൊഹ്യൂദീന്‍ പള്ളിക്കു സമീപമുള്ള മുക്കോലക്കകത്ത് മുഹമ്മദ് ബിലാല്‍(30) മരിച്ചത്. ബിലാലിന്റെ 4 മാസം പ്രായമുള്ള മകള്‍ ഷെസ ഫാത്തിമ ഇന്നലെ രാവിലെ 9 മണിയോടെ രോഗം വഷളായി മരിച്ചു.
മാസം തികയാതെ ജനിച്ച ഷെസ ഫാത്തിമ 3 മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. ബിലാലിന്റെ ഭാര്യ ഷംഷീറയുടെ മാട്ടൂല്‍ ബീച്ച് റോഡിലെ വീട്ടിലേക്ക് അമ്മയും കുഞ്ഞുമെത്തിയിട്ടു ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. ഇന്നലെ രാവിലെ കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ബിലാലിനെ വിളിക്കുകയായിരുന്നു.
കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പോകുംവഴിയാണു കാര്‍ തെങ്ങിലിടിച്ചു ബിലാല്‍ അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലെത്തിച്ച ബിലാല്‍ ഉച്ചയോടെയാണു മരിച്ചത്.
തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദ് ബിലാലിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് കുഞ്ഞ് ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ച വിവരം ബിലാലിനെ അറിയിച്ചശേഷം മറ്റൊരു വാഹനത്തില്‍ വീട്ടുകാര്‍ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെയും രക്ഷിക്കാനായില്ല.
ദുബായില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന ബിലാല്‍ മൂന്നുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ലോക്ഡൗണിനെ തുടര്‍ന്നാണ് തിരിച്ചുപോകാന്‍ പറ്റാതായത്.
പഴയങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് മാട്ടൂല്‍ മൊഹ്ദ്ദീന്‍ പള്ളി കബര്‍സ്ഥാനില്‍ കബറടക്കി. പരേതനായ നാറാത്തെ മുഹമ്മദ് കുഞ്ഞിയുടെയും മുക്കലക്കകത്ത് ഹഫ്‌സത്തിന്റെയും മകനാണ് ബിലാല്‍. ഭാര്യ: കാക്കണ്ടി ഷംഷീറ.
" f
https://www.facebook.com/Malayalivartha