Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഇതെവിടത്തെ ന്യായം? ധനമന്ത്രിക്ക് ക്വിക്ക് വെരിഫിക്കേഷനും കേസും; ബാബുവിന്റെ കാര്യത്തില്‍ പരാതിയില്‍ വ്യക്തതയില്ല; വിജിലന്‍സിന്റെ ഇരട്ട മുഖം ആരെ രക്ഷിക്കാന്‍

01 APRIL 2015 02:28 PM IST
മലയാളി വാര്‍ത്ത.

വിജിലന്‍സ് ഭരിക്കുന്ന മന്ത്രിയെ രക്ഷിക്കാനായി വിജിലന്‍സ് കാട്ടിക്കൂട്ടുന്ന നടപടികളില്‍ പ്രതിഷേധം ഇരമ്പുന്നു. മദ്യനയത്തില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടേയാണ് ധനമന്ത്രി കെഎം മാണിക്കെതിരെ ബിജു രമേശ് കോഴ ആരോപണം ഉന്നയിച്ചത്. കേട്ടയുടനെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ഉടന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്വിക്ക് വെരിഫിക്കേഷന് കത്ത് നല്‍കി. പിന്നെയെല്ലാം പെട്ടെന്ന് മാണി ബാര്‍ കോഴക്കേസില്‍ പ്രതിയുമായി. എല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നായിരുന്നു മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും നിലപാട്. പിന്നീട് കുറച്ചു കൂടി ഗൗരവത്തോടെ ബിജു രമേശ് എക്‌സൈസ് മന്ത്രി കെ ബാബുവിന് എതിരെ ആക്ഷേപമുയര്‍ത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനേയും പ്രതിക്കൂട്ടിലാക്കി.
അപ്പോള്‍ വീണ്ടും വി എസ് അച്യുതാനന്ദന്‍ കത്ത് നല്‍കി. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട ശബ്ദരേഖയും നല്‍കി. പക്ഷേ ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രണ്ടാമത് നല്‍കി നല്‍കിയ കത്ത് വിജിലന്‍സ് തള്ളി. വി എസ് നല്‍കിയ ശബ്ദരേഖ വ്യക്തമല്ലെന്ന് വിജിലന്‍സ് വിലയിരുത്തി. പരാതികള്‍ക്ക് ആധികാരികതയില്ലെന്നും വിജിലന്‍സ് കണ്ടെത്തി. 
ഇതിനെ ഒരു പന്തിയിലെ രണ്ട് വിളമ്പായാണ് മാണി കാണുന്നത്. ഇതേ കാരണങ്ങള്‍ പറഞ്ഞ് മാണിക്ക് എതിരായ പരാതിയും വിജിലന്‍സിന് തള്ളാമായിരുന്നു. അതുണ്ടായില്ല. അവിടെ നിയമമായിരുന്നു പ്രധാനം. എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യം വന്നപ്പോള്‍ എല്ലാം മറ്റൊന്ന്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ധനമന്ത്രി കെ എം മാണി. തന്നോട് കാണിച്ച നീതികേടില്‍ മന്ത്രിസഭാ യോഗത്തില്‍ ആഞ്ഞടിക്കാനും തീരുമാനമുണ്ട്.
ഭരണ മുന്നണിയിലെ പ്രധാന ഘടകകക്ഷിയാണ് കേരളാ കോണ്‍ഗ്രസ്. ഭരണം താങ്ങി നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന പാര്‍ട്ടി. എന്നിട്ടും തനിക്കെതിരെ വലിയ ഗൂഡാലോചന നടന്നു. അതിന്റെ ഭാഗമായാണ് ആഭ്യന്തര വകുപ്പിന് കീഴിലെ വിജിലന്‍സ് കേസും എഫ്‌ഐആറുമെല്ലാം ഇട്ടതെന്ന് അന്ന് തന്നെ കേരളാ കോണ്‍ഗ്രസിന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ബാബുവിനേയും ചെന്നിത്തലയേും ശിവകുമാറിനേയും രക്ഷിക്കാന്‍ വിജിലന്‍സ് ന്യായങ്ങള്‍ കണ്ടെത്തി. ഇത് ഒരു പന്തിയിലെ രണ്ട് വിളമ്പാണ്. ഘടക കക്ഷികളെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ബോധപൂര്‍വ്വമായ  ശ്രമമാണതെന്ന് പുതിയ സംഭവത്തിലൂടെ തെളിഞ്ഞെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഈ ഇരട്ട നടപടിക്കെതിരെ മാണി തന്നെ പരസ്യമായി രംഗത്ത് വരും. 
അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലന്‍സ് കേസ് എടുക്കുന്നത്. ധനമന്ത്രിയായ മാണിക്ക് എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ബാറിന് വേണ്ടി മാണിക്ക് കോഴ നല്‍കിയെന്ന ആരോപണം അഴിമതിയുടെ പരിധിയില്‍ വരില്ല. ഈ ഒറ്റക്കാരണം ചൂണ്ടിക്കാട്ടി തന്നെ മാണിക്കെതിരായ പരാതി വിജിലന്‍സിന് തള്ളമായിരുന്നു. അതുണ്ടായില്ല. 
എന്നാല്‍ എക്‌സൈസ് മന്ത്രിക്കെതിരെ ഉത്തരവാദിത്തപ്പെട്ട ബാറുടമ പരാതി നല്‍കിയിട്ടും രാഷ്ട്രീയക്കാരുടെ രീതിയിലായിരുന്നു വിജിലന്‍സിന്റെ പ്രതികരണം. ബാര്‍ വിഷയത്തില്‍ എക്‌സൈസ് മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ അത് അഴിമതിയുടെ നിഴലില്‍ വരും. കേസ് എടുത്ത് അന്വേഷണം നടത്തുകയും വേണം. 
ധനമന്ത്രി കെ.എം മാണിക്ക് പുറമെ മൂന്ന് മന്ത്രിമാര്‍ക്കെതിരെകൂടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് കത്ത് നല്‍കിയത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിലെ സംഭാഷണങ്ങള്‍ ഉള്‍പ്പെട്ട ശബ്ദരേഖയും അദ്ദേഹം കത്തിനൊപ്പം നല്‍കിയിരുന്നു. ക്വക്ക് വെരിഫിക്കേഷന് ഉത്തരവിടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ്ക്വിക്ക് വെരിഫിക്കേഷനില്‍ എന്തെങ്കിലും തെളിവു കിട്ടിയാല്‍ മൂന്നു പേരെയും പ്രതികളാക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ അതിന് പോലും നില്‍ക്കണ്ടെന്ന് വിജിലന്‍സിന് നിര്‍ദ്ദേശമെത്തി. ഇതോടെ വിഎസിന്റെ കത്ത് തള്ളി. മജിസ്‌ട്രേട്ടിന് മുന്നില്‍ ബിജു രമേശ് നല്‍കിയ മൊഴിയില്‍ കാര്യമായൊന്നുമില്ല. അതില്‍ മന്ത്രി ബാബുവിന് എതിരെ മാത്രമേ പരാമര്‍ശങ്ങള്‍ ഉള്ളൂ. അതുകൊണ്ട് ചെന്നിത്തലയും ശിവകുമാറും സുരക്ഷിതരാകും. ഇതെല്ലാം കണക്കിലെടുത്താണ് വിഎസിന്റെ കത്ത് തള്ളിയത്. വിഎസിന്റെ കത്ത് പ്രകാരമാണെങ്കില്‍ മൂന്ന് പേരേയും സംശയ നിഴലില്‍ നിര്‍ത്തേണ്ടി വരും.
ഈ നടപടിയില്‍ തെറ്റൊന്നും മാണി കാണുന്നില്ല. പക്ഷേ എന്തുകൊണ്ട് ഈ നിയമപരിരക്ഷ തനിക്ക് കിട്ടിയില്ലെന്നാണ് മാണി ഉയര്‍ത്തുന്ന ചോദ്യം. കേസില്‍ പ്രതിയാക്കാനും തിടുക്കം കാട്ടി. ആധികാരകമല്ലെന്ന് വിജിലന്‍സ് ഇപ്പോള്‍ പറയുന്ന തെളിവുകള്‍ മാത്രമാണ് നേരത്തെ തനിക്കെതിരെയും ഉണ്ടായിരുന്നത്. എന്നിട്ടും വിജിലന്‍സിന് വലിയ ഉത്സാഹമായിരുന്നു. ചീഫ് വിപ്പ് പിസി ജോര്‍ജ്ജുമായി നടത്തിയ ആഭ്യന്തര മന്ത്രിയുടെ ഗൂഡാലോചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ തനിക്ക് മാത്രം നീതി നിഷേധിച്ചതിനെ പൊതു സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടാനാണ് മാണിയുടെ തീരുമാനം. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends