Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

പിണറായി വീണ്ടും കുരുക്കിലേക്ക്.... സിപിഎം നേതാവായ മുന്‍ മേയറും ടൗണ്‍ പ്ലാനറുമടക്കം 9 പേര്‍ പ്രതികളായ തലസ്ഥാന നഗരിയിലെ കവടിയാര്‍ 14 നില അനധികൃത ഫ്‌ലാറ്റ് നിര്‍മ്മാണ - വില്‍പ്പന കേസില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതിയുടെ ഉത്തരവ്

04 JULY 2020 11:15 AM IST
മലയാളി വാര്‍ത്ത

സിപിഎം നേതാവായ മുന്‍ മേയറും ടൗണ്‍ പ്ലാനറുമടക്കം 9 പേര്‍ പ്രതികളായ തലസ്ഥാന നഗരിയിലെ കവടിയാര്‍ 14 നില അനധികൃത ഫ്‌ലാറ്റ് നിര്‍മ്മാണ - വില്‍പ്പന കേസില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു. തനിക്കെതിരായ വിജിലന്‍സ് കുറ്റപത്രം അടിസ്ഥാന രഹിതമാണ് എന്നും അതുകൊണ്ടു തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കുറ്റപത്രത്തിലെ ആറാം പ്രതി ട്രിഡ സെക്രട്ടറി വി.വി. കൃഷ്ണ രാജന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സര്‍ക്കാര്‍ നിലപാട് ജൂലൈ 9 ന് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ജഡ്ജി എം.ബി. സ്‌നേഹലതയുടെ ഉത്തരവ്. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 240 പ്രകാരം പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താനിരിക്കെയാണ് വിടുതല്‍ ഹര്‍ജിയുമായി ആറാം പ്രതി കോടതിയിലെത്തിയത്.

2004 ലെ സി പി എം ഭരണത്തിലുള്ള തിരുവനന്തപുരം നഗരസഭയും ട്രിഡയും ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥരുമടങ്ങുന്ന ഉദ്യോഗസ്ഥ - എല്‍.ഡി.എഫ് ഭരണ ലോബിയാണ് കേസിനാസ്പദമായ അഴിമതി പെര്‍മിറ്റ് നല്‍കിയത്.

തിരുവനന്തപുരം സിറ്റി കോര്‍പ്പറേഷന്‍ മുന്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ പി.റ്റി.പി. നഗര്‍ പ്ലോട്ട് നമ്പര്‍ 56 ല്‍ താമസം ജെ. മന്‍സൂര്‍ , കോര്‍പ്പറേഷന്‍ പ്ലാനിംഗ് ഓഫീസര്‍ തമ്പാനൂര്‍ മംഗല്യയില്‍ താമസം ബി.എസ്. ജയകുമാര്‍ , കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ വെള്ളായണി അനശ്വരയില്‍ താമസം കെ. ബാലഗോപാല്‍ , കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പാറശ്ശാല കരാളി പനക്കലവിള വീട്ടില്‍ എസ്. രാജു , സി. പി. എം. നേതാവും കോര്‍പ്പറേഷന്‍ മുന്‍ മേയറുമായ പേരൂര്‍ക്കട ഇന്ദിര നഗര്‍ അഞ്ജലിയില്‍ താമസം പ്രൊഫസര്‍. ജെ. ചന്ദ്ര , നഗര വികസന അതോറിറ്റി ( ട്രിഡ ) സെക്രട്ടറി കവഡിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് സ്‌കൈലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വി.വി. കൃഷ്ണ രാജന്‍ , കോര്‍പ്പറേഷന്‍ റീജണല്‍ ടൗണ്‍ പ്ലാനര്‍ പട്ടം മരപ്പാലം വിക്രമപുരം ഹില്‍സില്‍ എ. വിജയചന്ദ്രന്‍ , ഹീര കണ്‍സ്ട്രക്ഷന്‍സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കവഡിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് സിറ്റാഡലില്‍ താമസം എ. ആര്‍. ബാബു എന്ന അബ്ദുള്‍ റഷീദ് , എഞ്ചിനീയറും രജിസ്റ്റേഡ് ആര്‍ക്കിടെക്റ്റുമായ മരുതംകുഴി പി റ്റി പി അവന്യൂവില്‍ പി. ശ്രീലത എന്നിവരാണ് ഹീരാ ഫ്‌ലാറ്റ് അഴിമതിക്കേസിലെ ഒന്നു മുതല്‍ ഒമ്പതു വരെയുള്ള പ്രതികള്‍.

കവഡിയാര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 3650/182/212 ലുള്ള 30 സെന്റ് വസ്തുവില്‍ 14 നിലഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മാണത്തിന് ഹീര നിര്‍മ്മാണ കമ്പനിയുടമ അബ്ദുള്‍ റഷീദ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 2003 നവംബര്‍ 28 ന് പെര്‍മിറ്റപേക്ഷ നല്‍കി. 68.8% കവറേജില്‍ 36.45 മീറ്റര്‍ ഉയരത്തിലുള്ള 14 നിലക്കെട്ടിടം നിര്‍മ്മിക്കാനായാണ് അപേക്ഷ നല്‍കിയത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും ടൗണ്‍ പ്ലാനിംഗ് സ്‌കീമും പാലിച്ചാണ് ബില്‍ഡിംഗ് പ്ലാന്‍ തയ്യാറാക്കിയതെന്ന രജിസ്റ്റേഡ് എഞ്ചിനീയറായ ഒമ്പതാം പ്രതി ശ്രീലതയുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം റഷീദ് ഹാജരാക്കി. നാലാം പ്രതി ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ രാജു സ്ഥലം പരിശോധിച്ച ശേഷം മാസ്റ്റര്‍ പ്ലാന്‍ പ്രകാരം കെട്ടിട നിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്ന സൈറ്റ് റെസിഡന്‍ഷ്യല്‍ സോണില്‍ പെടുന്നതാകയാല്‍ റോഡ് വികസന കമ്മിറ്റിക്ക് മുന്നില്‍ അപേക്ഷ വയ്ക്കാവുന്നതാണെന്നും ശുപാര്‍ശ ചെയ്തു. എന്നാല്‍ നിര്‍ദിഷ്ട സൈറ്റ് 1986 ജൂലൈ 8 ന് നിലവില്‍ വന്ന ഗവ. ഓര്‍ഡര്‍ ( എം.എസ് ) നമ്പര്‍.128/86/എല്‍ എ ഡി ഉത്തരവ് പ്രകാരം മ്യൂസിയം - കവഡിയാര്‍ അവന്യൂ ഡി റ്റി പി ( ഡീറ്റെയ്ല്‍ഡ് ടൗണ്‍ പ്ലാനിംഗ് ) സ്‌കീം ചട്ടം ബാധകമാണെന്ന വസ്തുത രാജു ശുപാര്‍ശയില്‍ മറച്ചു വച്ചു. സര്‍വ്വേ 3650 ല്‍ പെടുന്ന നിര്‍ദ്ദിഷ്ട സൈറ്റില്‍ ഡി റ്റി പി സ്‌കീം സോണല്‍ റെഗുലേഷന്‍സ് പ്രകാരം 7.5 മീറ്റര്‍ (രണ്ടു നില) ഉയരത്തിന് മുകളില്‍ നിര്‍മ്മാണം പാടില്ല. കെട്ടിടത്തിന്റെ കവറേജ് പ്ലോട്ട് ഏരിയയുടെ പരമാവധി 30 % കവിയാന്‍ പാടില്ല. കൂടാതെ സര്‍വ്വേ നമ്പര്‍ 3650 റെസിഡന്‍ഷ്യല്‍ സോണില്‍ പെടുന്നതിനാല്‍ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിട നിര്‍മ്മാണത്തിനും നിയമപരമായ വിലക്കുണ്ട്. എന്നാല്‍ റഷീദ് അപേക്ഷയില്‍ ആവശ്യപ്പെട്ടത് 68.8 % കവറേജില്‍ 36.45 മീറ്റര്‍ ഉയരത്തിലുള്ള 14 നില ഫ്‌ലാറ്റ് സമുച്ചയത്തിനും ഒരു ഭാഗം വാണിജ്യ ആവശ്യത്തിനുമാണ്. എന്നാല്‍ ഡി റ്റി പി സ്‌കീം ചട്ടങ്ങള്‍ ലംഘിച്ച റഷീദിന്റെ അപേക്ഷ , പ്രതികള്‍ റഷീദുമായി ഗൂഡാലോചന നടത്തി , ചട്ട ലംഘനം മറച്ചു വെച്ച് ടെക്‌നിക്കല്‍ നോട്ടെഴുതി പെര്‍മിറ്റ് നല്‍കാനായി റോഡ് ഡെവലപ്പ്‌മെന്റ് കമ്മിറ്റി മുമ്പാകെ വച്ചു.

കേരളാ മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് ( കെ.എം ബി.ആര്‍ ) പ്രകാരം റോഡ് ഡെവലപ്പ്‌മെന്റ് കമ്മിറ്റി മീറ്റിംഗില്‍ തീരുമാനമെടുക്കാന്‍ വേണ്ട ചുരുക്കം അംഗങ്ങളുടെ മാന്‍ഡേറ്ററി കോറം കണ്‍വീനറും ചെയര്‍മാനും ഉള്‍പ്പെടെ മൂന്നു പേരാണ്. എന്നാല്‍ 2004 ഏപ്രില്‍ 15 ന് റഷീദിന് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയത് മേയര്‍ ചന്ദ്ര നേതൃത്വം നല്‍കിയ കോറം തികയാത്ത നിയമവിരുദ്ധ കമ്മിറ്റി മീറ്റിംഗിലാണ്. എല്ലാ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് അഴിമതി പെര്‍മിറ്റ് നല്‍കിയത്.

അഴിമതിപെര്‍മിറ്റിലൂടെ നിര്‍മ്മിച്ച അംബരചുംബിയായ ഫ്‌ലാറ്റ് സമുച്ചയം റഷീദ് വിറ്റഴിച്ചത് എ ടൈപ്പ് ഫ്‌ലാറ്റ് (45 50 ലക്ഷം രൂപ ) , ബി ടൈപ്പ് ( 40 ലക്ഷം ) , സി ടൈപ്പ് ( 45 50 ലക്ഷം ) , പെന്റ് ഹൗസസ് (75 80 ലക്ഷം ) എന്നീ നാലു വിഭാഗം ഫ്‌ലാറ്റുകളായാണ്. മൊത്തം 12 കോടി 30 ലക്ഷം രൂപക്കാണ് ഫ്‌ലാറ്റുകള്‍ വിറ്റത്. കെട്ടിട നിര്‍മ്മാണത്തിന് ചെലവായത് 3, 29, 40, 660 രൂപ. അപ്രകാരം പ്രതികള്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി അഴിമതിയിലൂടെ റഷീദിന് 9, 00, 59, 340 രൂപയുടെ അന്യായ സാമ്പത്തിക നേട്ടം ഉണ്ടാക്കി നല്‍കിയെന്നാണ് വിജിലന്‍സ് കേസ്.

റിട്ടയേര്‍ഡ് ഡി വൈ എസ് പി കോട്ടക്കകം പത്മാ നഗര്‍ നിവാസിയും തിരുവനന്തപുരം സിറ്റിസണ്‍സ് പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റുമായ എം. കൃഷ്ണന്‍ നായരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി 2010 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി വൈ എസ് പി റെജി ജേക്കബ്ബാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നഗരസഭയില്‍ നിന്നും ട്രിഡയില്‍ നിന്നും രേഖകള്‍ പിടിച്ചെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കി. ശേഖരിച്ച തെളിവുകള്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ മതിയായതാണെന്ന് ലീഗല്‍ അഡൈ്വസര്‍ നിയമോപദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായത്തോടും കണ്ടെത്തലുകളോടും വിജിലന്‍സ് എസ്. പിയും ഡയറക്ടറും യോജിച്ചു. തുടര്‍ന്ന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി പ്രതികളുടെ നിയമന അധികാരിയായ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് അനുമതി അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ പ്രതികളുടെ ഉന്നത സ്വാധീനം നിമിത്തം വിജിലന്‍സ് കേസ് വേണ്ടെന്നും വകുപ്പുതല നടപടിയും ( ജയില്‍ ശിക്ഷ വരാത്ത ) ട്രൈബ്യൂണല്‍ എന്‍ക്വയറി മതിയെന്നും ഉത്തരവിട്ട് ഫയല്‍ വിജിലന്‍സ് വകുപ്പ് സെക്രട്ടറി മുഖേന വിജിലന്‍സിന് മടക്കി നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ കേസ് എഴുതിത്തള്ളാന്‍ അനുമതി തേടി റഫര്‍ ചാര്‍ജ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഗൗരവമേറിയ കുറ്റകൃത്യം നടന്ന കേസില്‍ മതിയായ തെളിവുകളും ഉദ്യോഗസ്ഥ-ഭരണ ലോബി വന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്നു കണ്ടെത്തിയതുമായ സാഹചര്യത്തില്‍ ട്രൈബ്യൂണല്‍ എന്‍ക്വയറി ശുപാര്‍ശയടങ്ങുന്ന റെഫര്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. പ്രോസിക്യൂഷന്‍ അനുമതിക്കായി എല്ലാ കേസ് റെക്കോര്‍ഡുകളും പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ട അതോറിറ്റിക്ക് മുന്നില്‍ ഹാജരാക്കാന്‍ വിജിലന്‍സിനോട് ഉത്തരവിട്ടു. തുടര്‍ന്ന് വകുപ്പ് സെക്രട്ടറി പ്രോസിക്യൂഷന്‍ അനുമതി നല്‍കി. കോടതി ഇടപെടല്‍ ഒന്നു കൊണ്ടു മാത്രമാണ് കോടികളുടെ വന്‍ അഴിമതി കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കാനിടയായത്.

അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 ( 2 ), 13 ( 1 ) ( ഡി ) ( പൊതു സേവകര്‍ തങ്ങളുടെ ഔദ്യോകിക പദവി ദുരുപയോഗം ചെയ്ത് യാതൊരു പൊതുതാല്‍പര്യവുമില്ലാതെ മൂന്നാം കക്ഷിയെ അഴിമതിയിലൂടെയും നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെയും സഹായിച്ച് മൂന്നാം കക്ഷിക്ക് വിലപ്പെട്ട കാര്യസാദ്ധ്യവും സാമ്പത്തിക നേട്ടവും ഉണ്ടാക്കി നല്‍കല്‍ ) , ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 120- ബി ( ക്രിമിനല്‍ ഗൂഢാലോചന ) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. 2014 ജൂണ്‍ 30 നാണ് വിജിലന്‍സ് സതേണ്‍ റെയ്ഞ്ച് ഡി വൈ എസ് പി എ. അശോകന്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (7 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (9 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (11 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (11 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (12 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (12 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (13 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (13 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (13 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (13 hours ago)

Malayali Vartha Recommends