Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ജലദോഷം വന്നാലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണകേന്ദ്രത്തിൽ വന്നാൽ രോഗം വരുമെന്നും പ്രചാരണമുണ്ടായി; യുഡിഎഫ് അട്ടിമറി നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

10 JULY 2020 07:48 PM IST
മലയാളി വാര്‍ത്ത

കൊവിഡിനെതിരെ പഴുതടച്ച പ്രതിരോധപ്രവർത്തനങ്ങളുമായി ർ മുന്നോട്ടുപോകുകയാണ് സർക്കാർ. ഇതിനിടക്ക് യുഡിഎഫ് അട്ടിമറി നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. പൂന്തുറയിലുണ്ടായ പ്രതിഷേധം സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. മാണിക്യ വിളാകം, പുത്തൻ പള്ളി, പൂന്തുറ എന്നീ മൂന്നിടങ്ങളിലെ രോഗികളുടെ വിവരങ്ങളാണ് പൂന്തുറ എന്ന പേരിൽ നൽകുന്നത്. പൂന്തുറയിലെ പ്രശ്നം പൂന്തുറ എന്നല്ലേ പറയാനാകൂ. ഇത് ആരെയും വിഷമിപ്പിക്കാനല്ല, ജാഗ്രത ഉയർത്താനാണ്. പൂന്തുറക്കാരോട് ഒരു വിപ്രതിപത്തിയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരെയും ബുദ്ധിമുട്ടിക്കൽ സർക്കാരിന്‍റെ അജണ്ടയല്ല. ഇത് പോലൊരു ഘട്ടത്തിൽ ചില നിയന്ത്രണങ്ങൾ വേണ്ടി വരും. ഇപ്പോൾ രോഗം വ്യാപിച്ച നിലയിൽ നിയന്ത്രണങ്ങൾ ഉണ്ടായേ തീരൂ. നേരത്തേ കാസർകോട് ഭാഗത്ത് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നല്ലോ. അന്ന് വലിയ പരാതിയുണ്ടായിരുന്നു. പക്ഷേ പിന്നീട് അവർ തന്നെ നിയന്ത്രണങ്ങൾ തങ്ങളെ സഹായിച്ചുവെന്ന് പറഞ്ഞു. ബുദ്ധിമുട്ടുണ്ടായെങ്കിൽ പരിഹരിക്കാനുള്ള നടപടികളുണ്ടാവുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്...

ഇങ്ങനെ പഴുതടച്ച രോഗപ്രതിരോധമാർഗങ്ങൾ നടക്കുമ്പോഴാണ് അട്ടിമറി നീക്കവുമായി ചിലർ ഇറങ്ങുന്നത്. ദൗർഭാഗ്യവശാൽ യുഡിഎഫ് നേതാക്കളാണ് അതിന് മുന്നിൽ നിൽക്കുന്നത്. ആന്‍റിജൻ ടെസ്റ്റിനെതിരെ ഒരു യൂത്ത് കോൺഗ്രസ് നേതാവ് വാട്സാപ്പ് പ്രചാരണം നടത്തുന്നു. ഇത് വെറുതെയാണ്, ജലദോഷം വന്നാലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണകേന്ദ്രത്തിൽ വന്നാൽ രോഗം വരുമെന്നും പ്രചാരണമുണ്ടായി. പൂന്തുറക്കാർക്കെതിരെയുള്ള ഗൂഢനീക്കമെന്നും പ്രചാരണം നടന്നു. ഇതിന്‍റെ ഭാഗമായി സ്ത്രീകളടക്കം പ്രതിഷേധത്തിനിറങ്ങി.

കാരക്കോണം മെഡിക്കൽ കോളേജിൽ ബന്ധുക്കൾക്ക് മരുന്നും ഭക്ഷണവും കിട്ടുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. കടകൾ തുറക്കണമെന്നും അവശ്യസാധനങ്ങൾ തരണമെന്നും അവർ ആവശ്യപ്പെട്ടു. പുറത്ത് പോകാൻ അനുമതിയില്ലെന്ന് അവർ പരാതിപ്പെട്ടു. മാണിക്യവിളാകം, പുത്തൻ പള്ളി, പൂന്തുറ എന്നിവിടത്തെ കണക്ക് ചേർത്ത് പൂന്തുറയിലെ രോഗികൾ എന്ന് മാത്രമാണ് വാർത്ത വരുന്നത്. ഇത് പൂന്തുറക്കാർക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചിലരാരോപിച്ചു. വിവരം ലഭിച്ച ഉടൻ ജില്ലാ അധികൃതരും പള്ളി വികാരിയും അടക്കം സ്ഥലത്തെത്തി ആൾക്കൂട്ടത്തെ പിരിച്ചുവിട്ടു. പൂന്തുറയിലെ ഒരു പ്രശ്നമുണ്ടാകുമ്പോൾ അവിടത്തെ പ്രശ്നമെന്ന് തന്നെയല്ലേ പറഞ്ഞത്. പൊന്നാനിയിലെയും കാസർകോട്ടെയും ചെല്ലാനത്തെയും പ്രശ്നത്തിന് അവിടത്തെ പേര് തന്നെയല്ലേ പറഞ്ഞത്. ഇത് ആരെയും വിഷമിപ്പിക്കാനോ ആ പ്രദേശത്തോട് വിപ്രതിപത്തി ഉണ്ടായിട്ടോ അല്ല. രോഗവ്യാപനം തടയാനാണ്. നിയന്ത്രണങ്ങൾ വരുമ്പോൾ പ്രയാസമുണ്ടാകും. അത് സഹിക്കേണ്ടതായി വരും. മനുഷ്യജീവൻ സംരക്ഷിക്കലാണ് പ്രധാനം. അതിന്‍റെ ഭാഗമായുള്ള പ്രയാസമല്ല വലുത്. തെറ്റായ, സങ്കുചിത പ്രചാരണങ്ങളിലൂടെ പ്രതിരോധത്തെ കീഴ്പ്പെടുത്തിയാൽ നാളെ ഒന്നും ചെയ്യാൻ പറ്റാതാകും.

നിയന്ത്രണങ്ങൾക്ക് ചിലർ വേറെ മാനം നൽകുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധത്തോട് സഹകരിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. പൂന്തുറയിലും അടക്കമുള്ളവർ അങ്ങനെ തന്നെ സഹകരിക്കുന്നവരാണ്. അവരെ തെറ്റിദ്ധരിപ്പിക്കാനും വിഷമിപ്പിക്കാനും തയ്യാറാകരുത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരുണ്ട്. ഈ ഘട്ടത്തിൽ അത്തരം ആളുകൾക്കെതിരെ കർശനനടപടിയുണ്ടാകും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വന്നാൽ അത് മുളയിലേ നുള്ളും. അതിന് പൊലീസിന് നിർദേശം നൽകി. ഇക്കാര്യത്തിലെല്ലാം നേതൃത്വം വഹിച്ചവരുണ്ട്. പാവങ്ങൾ തെറ്റിദ്ധരിച്ച് കൂടിയതാകാം. എന്നാൽ ബോധപൂർവം തെറ്റിലേക്ക് നയിക്കാൻ നേതൃത്വം നൽകിയവരുണ്ട്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. രോഗം സ്ഥിരീകരിക്കുന്നവരെ മെഡി. കോളേജ് ഉൾപ്പടെയുള്ള ആശുപത്രിയിലാണ് ആക്കിയത്. ഇങ്ങനെ ഒരു വീട്ടിലുള്ളവർക്ക് പരസ്പരം ബന്ധപ്പെടാനാകുന്നില്ല എന്ന പരാതി ചിലർ ഉയർത്തി. പൂന്തുറയെ കരുവാക്കുന്നുവെന്നും വ്യാജമത്സ്യലോബിയെ സഹായിക്കുന്നു എന്നും പ്രചാരണമുണ്ടായി. ആരോഗ്യപ്രവർത്തകർക്ക് മുന്നിൽ ബാരിക്കേഡ് വച്ചു. സ്വന്തം ആരോഗ്യത്തെയും ജീവനെയും അപകടത്തിലാക്കി സമൂഹപ്രതിബദ്ധതയുടെ ഭാഗമായാണ് ആരോഗ്യപ്രവർത്തർ അങ്ങോട്ട് പോകുന്നത്. ഇത് ആ പ്രദേശത്തെ ജനങ്ങൾ സ്വാഭാവികമായി ചെയ്യുന്നതല്ല. ചിലർ ചെയ്യിക്കുന്നതാണ്. അതിന് പിന്നിൽ ദുരുപദിഷ്ടമായ ഉദ്ദേശ്യങ്ങളുണ്ട്. പ്രതിപക്ഷ നേതൃത്വം തന്നെ ഇതിന് പിന്നിലുണ്ട് എന്ന സൂചന തന്നെയാണുള്ളത്.

ആന്‍റിജൻ ടെസ്റ്റിനെതിരെ പ്രചാരണം നടത്തരുത്. കൊറോണ വൈറസിന് രണ്ട് ഭാഗമാണുള്ളത്. ന്യൂക്ലിക് ആസിഡ് എന്ന ഉൾഭാഗം. പ്രോട്ടീൻ എന്ന പുറംഭാഗം. പിസിആർ ടെസ്റ്റ് ന്യൂക്ലിക് ആസിഡും പിസിആർ ടെസ്റ്റ് പ്രോട്ടീനുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരുപോലെ രോഗനിർണയത്തിന് സഹായകരമാണ്. പിസിആർ ടെസ്റ്റ് ചെയ്ത് റിസൽട്ട് കിട്ടാൻ നാല് മുതൽ ആറ് മണിക്കൂർ വരെ സമയം വേണം. പ്രത്യേക ലാബും യന്ത്രങ്ങളും വേണം. ആന്‍റിജൻ ടെസ്റ്റിന് അരമണിക്കൂർ മതി. അതേ സ്ഥലത്ത് നിന്ന് തന്നെ ഫലമറിയാം. രണ്ടിനും ചില പരിമിതികളുണ്ട്. രോഗം ഭേദമായാലും ചിലതിൽ പിസിആർ ടെസ്റ്റ് പോസിറ്റീവാകാം. വൈറസിന്‍റെ ചില ഭാഗങ്ങൾ വീണ്ടും പുറത്ത് വരുന്നതുകൊണ്ടാണിത്. ഇത്തരത്തിൽ ഉള്ളവർക്ക് ആന്‍റിജൻ ടെസ്റ്റ് മതി. രോഗലക്ഷണങ്ങൾ ഉള്ളവ‍‍ർക്ക് ആന്‍റിജൻ ടെസ്റ്റ് നെഗറ്റീവായാലും ഒരു സുരക്ഷയ്ക്ക് വേണ്ടി പിസിആർ ടെസ്റ്റും നടത്താറുണ്ട്. ഇതുപോലെ ആന്‍റിബോഡി ടെസ്റ്റും നടത്തും. രോഗാണു ദേഹത്ത് കടന്നാൽ ദേഹത്തുണ്ടാകുന്ന ആന്‍റിബോഡി പരിശോധിക്കുന്നതാണിത്. സ്ക്രീനിംഗിൽ ആന്‍റിജൻ ടെസ്റ്റാണ് നടത്താറ്. ശ്വസനസംബന്ധമായ അസുഖമായതിനാൽ മൂക്കിന്‍റെ പിൻഭാഗത്തും തൊണ്ടയിലുമാണ് വൈറസ് സാധാരണ വരാറ്. ആ ഭാഗത്തെ സ്രവം എടുക്കും. ആന്‍റിജൻ ടെസ്റ്റാണ് ഏറ്റവും നല്ല സ്ക്രീനിംഗ് ടെസ്റ്റ്. ഇതിനെതിരെ പ്രചാരണം നടത്തുന്നത് സമൂഹത്തിനെതിരെയുള്ള അക്രമമാണ്.

നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമ്പോൾ ഒരു കൂട്ടം ഒരുമ്പെട്ടിറങ്ങുകയാണ്. സമരത്തെ അംഗീകരിക്കാത്തതെന്ത് എന്ന ചർച്ചകൾ വന്നേക്കാം. ഒരു പരിധി വരെ സമരങ്ങൾ നിരുത്സാഹപ്പെടുത്തുക തന്നെയാണ്. ഒരു വഴിയുമില്ലെങ്കിൽ മറ്റ് മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും. ട്രിപ്പിൾ ലോക്ക് വന്നാൽ ആളുകൾ പുറത്തിറങ്ങരുത് എന്ന് തന്നെയാണ് നിയമവശം. തൽക്കാലം ഇടപെടാതിരിക്കുകയാണ്. അത് ദൗർബല്യമായി കാണണ്ട എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (24 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (43 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (57 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends