Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.


കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി


മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം

'അമ്മ വേലി ചാടിയാൽ മകൾ മതില് ചാടും !' സ്വപ്‌ന സുരേഷിന്റെ അമ്മയും സ്വർണം കടത്തി..ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌നയുടെ അമ്മയുടെ പിതാവിന്റെ സഹോദരനായ സോമന്‍

11 JULY 2020 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.

കെഎസ്ആർടിസിയുടെ നവീകരണത്തിനായി സർക്കാർ നൽകിയ പിന്തുണ എണ്ണിപ്പറഞ്ഞ് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. ..

സങ്കടക്കാഴ്ചയായി... വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് പുറകിൽ വന്ന ബൈക്കിലിടിച്ച് യാത്രികന് ദാരുണാന്ത്യം

കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ

ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് വീട് നൽകി സർക്കാർ... വിസ്മയകരമായ വികസനം വിഴിഞ്ഞത്തിലൂടെ

വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജ് മറയാക്കി സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസില്‍ എന്‍ഐഎ തേടിക്കൊണ്ടിരിക്കുന്ന ആളാണ് സ്വപ്‌ന സ്വരേഷ്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ രണ്ടാം പ്രതിയാണ് സ്വപ്‌ന. എന്നാല്‍ സ്വപ്‌നയുടെ അമ്മയും സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട് എന്നാണ് ഇപ്പോള്‍ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വപ്‌നയുടെ ബന്ധുവിനെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്

സ്വപ്‌നയുടെ അമ്മയുടെ പിതാവിന്റെ സഹോദരനായ സോമന്‍ എന്ന വ്യക്തിയാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. 1988ൽ ആണ് സംഭവം നടന്നത് എന്നും പറയുന്നു.. എന്നാൽ മകൾ തെറ്റുകാരിയെങ്കിൽ ശിക്ഷിക്കണമെന്ന നിലപാടാണ് സ്വപ്നയുടെ 'അമ്മ ഈയിടെ മാധ്യമങ്ങളോട് പങ്ക് വെച്ചത് . താൻ ‘‘സത്യത്തിനൊപ്പമേ ഞാൻ നിൽക്കൂ. മകൾ ഇങ്ങനെയൊരു ബന്ധത്തിൽ പെട്ടതിന്റെ അമ്പരപ്പിലാണു ഞാൻ.. എന്നും സ്വപ്നയുടെ 'അമ്മ പറഞ്ഞിരുന്നു.

സ്വപ്ന സ്വർണം കടത്തുന്നത് ഇത് ആദ്യമായല്ല.. കഴിഞ്ഞ ആറുമാസത്തിനിടെ പത്ത് തവണ തിരുവനന്തപുരം വിമാനത്താവളം വഴി കളളക്കടത്ത് നടത്തിയെന്നാണ് വിവരം....നയതന്ത്ര ചാനലിലൂടെ കഴിഞ്ഞ ജനുവരിയിലാണ് സരിത്തും സ്വപ്ന സുരേഷും കളളക്കടത്ത് തുടങ്ങിയതെന്നാണ് വിവരം..

അതേമയം നയതന്ത്ര ബാഗിന്റെ മറവിലുള്ള സ്വർണക്കടത്തിന് ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. സ്വർണമെത്തിച്ചത് ഭീകരപ്രവർത്തനത്തിന് സാമ്പത്തികസഹായം നൽകാനാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. യു.എ.പി.എ. നിയമത്തിലെ വകുപ്പ് അനുസരിച്ച് സ്വർണക്കടത്ത് ഭീകരപ്രവർത്തനമായി കണക്കാക്കാനാകും. വിദേശത്തുനിന്ന് വലിയതോതിൽ സ്വർണമെത്തിച്ചത് രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തികഭദ്രതയെയും ബാധിക്കുന്ന കാര്യമാണെന്നും എഫ്.ഐ.ആറിലുണ്ട്....

രാജ്യ സുരക്ഷയ്ക്കും സുഹൃത്ത് രാജ്യവുമായുള്ള ബന്ധം നിലനിർത്തുന്നതിനും വെല്ലുവിളി ഉയർത്തുന്നതാണ് കേസെന്നും അത്തരത്തിലുള്ള പ്രവർത്തിയാണ് സ്വപ്‌നയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും എഫ്ഐആറില്‍ പറയുന്നു

എൻ.ഐ.എ. ഏറ്റെടുത്തതോടെ കേസ് സ്വർണക്കടത്തെന്നതിൽനിന്ന് ദേശസുരക്ഷയുമായി ബന്ധപ്പെട്ട മാനത്തിലേക്കു മാറി.......ഇതോടെ സ്വപ്നയുടെ ജാമ്യാപേക്ഷക്ക് പ്രസക്തി ഇല്ലാതായിരിക്കുകയാണ് ..ഇതിന്റെ അടിസ്ഥാനത്തിൽ ഒളിവിൽക്കഴിയുന്ന സ്വപ്ന സുരേഷിനായി കസ്റ്റംസ് തെരച്ചിൽ തുടരുകയാണ്.

2013ലെ കേരള ഹൈക്കോടതിയുടെ തന്നെ ഉത്തരവനുസരിച്ച് എന്‍ഐഎ കേസുകളില്‍ ഹൈക്കോടതിക്ക് നേരിട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാനാവില്ല. എന്‍ഐഎ ആക്ട് അനുസരിച്ച് ഇത്തരം കേസുകളില്‍ ഹൈക്കോടതിക്ക് അപ്പീലറ്റ് അധികാരം മാത്രമാണുള്ളത്. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ എന്‍ഐഎ പ്രത്യേക കോടതിയെയാണ് ആദ്യം സമീപിക്കേണ്ടത്.

ഈ കോടതിയുടെ ഉത്തരവുകള്‍ ചോദ്യം ചെയ്ത് മാത്രമേ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയൂ. 2013 ഡിസംബര്‍ 12ന് മമ്മൂഞ്ഞി തളങ്കാടി മഹ്മൂദും കേരള സര്‍ക്കാരും തമ്മിലുള്ള കേസിലാണ് ഹൈക്കോടതി, എന്‍ഐഎ കേസുകളിലെ അധികാര പരിധി സംബന്ധിച്ച സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തതിനാല്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കസ്റ്റംസിന്‍റെയും എന്‍.ഐ.എയുടെയും അഭിഭാഷകര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു.

ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച ഹര്‍ജിയുടെ സാധുത തന്നെയായിരിക്കും കോടതി ആദ്യം പരശോധിക്കുക.

കസ്റ്റംസ് അറസ്റ്റ് ചെയ്ത സരിതിനായി സിജെഎം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും എന്‍ഐഎ കേസ് വന്നതോടെ ആ ജാമ്യാപേക്ഷയും അപ്രസക്തമായി. റിമാൻഡിൽ കഴിയുന്ന സരിത്തിനെ ആലുവയിലെത്തിച്ച് സ്രവപരിശോധന നടത്തി. കോവിഡ് രോഗബാധയില്ലെന്ന് ഉറപ്പിച്ചശേഷം അടുത്തദിവസം തന്നെ കസ്റ്റഡിയിൽവാങ്ങാനാണ് കസ്റ്റംസ് തീരുമാനം എന്ന് അറിയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.  (12 minutes ago)

കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ...  (38 minutes ago)

വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്...  (46 minutes ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (1 hour ago)

കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം.  (1 hour ago)

ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ...  (1 hour ago)

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി...  (2 hours ago)

കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ....  (2 hours ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (2 hours ago)

എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി...  (2 hours ago)

ഒരുത്തനും വീട്ടിൽ കയറണ്ട...! രാഹുലിനെ ട്രാക്ക് ചെയ്ത റിപ്പോട്ടറെ അടിച്ചോടിട്ടിച്ച് നാട്ടുകാർ..! ഇന്നലെ അടൂർ വീട്ടിൽ സംഭവിച്ചത്..!  (2 hours ago)

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും  (3 hours ago)

മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം  (3 hours ago)

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും  (3 hours ago)

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും: മേയര്‍ വി വി രാജേഷ്  (4 hours ago)

Malayali Vartha Recommends