Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സോറി ആള് മാറിപ്പോയി... കേരളത്തിലെ സകലരേയം അമ്പരപ്പിച്ച് സ്വപ്നയും സന്ദീപും ബെംഗളൂരുവില്‍ വിലസിയത് ആള്‍മാറാട്ടം നടത്തി; മുടി വെട്ടി മീശ എടുത്ത് ലുക്ക് ആകെ മാറ്റി സന്ദീപ് ചുള്ളനായപ്പോള്‍ മുടി ചീകിയൊതുക്കി പര്‍ദയിട്ട് നാടന്‍ വീട്ടമ്മയായി സ്വപ്ന സുരേഷ്; ഫോട്ടോയിലുള്ളവരല്ല ഇവരെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍ പിടി വീണു

12 JULY 2020 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും

സ്വര്‍ണക്കടത്ത് കേസ് വന്നതോടെ കേരളത്തില്‍ നിന്നും മുങ്ങിയ സ്വപ്ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ കഴിഞ്ഞത് വേഷംമാറിയാണ്. ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്ന് ഇവരെ പിടി കൂടുമ്പോള്‍ കണ്ടത് ഇതുവരെ കണ്ട സ്വപ്നയോ സന്ദീപോ അല്ല. ഇത് മറ്റാരോ അല്ലേ എന്നുപോലും ആദ്യം സംശയിച്ചു. അവസാനം അവരാണെന്ന് ഉറപ്പിച്ചിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വേഷ പ്രച്ഛനരായിട്ടായിരുന്നു സന്ദീരും സ്വപ്‌നയും യാത്ര ചെയ്തത്. മുടി വെട്ടി മീശ എടുത്ത് ലുക്ക് ആകെ മാറ്റി നിലയിലായിരുന്നു സന്ദീപ്. മുടി ചീകിയൊതുക്കി അടിപൊളി ലുക്ക് വിട്ട് സാധാരണ വീട്ടമ്മയെ പോലെ സ്വപ്നയും മാറിയപ്പോള്‍ പെറ്റ തള്ളയ്ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ ലുക്കും പര്‍ദയുടെ മറവും ബംഗളൂരുവിലേക്ക് എത്താന്‍ വഴിയൊരുക്കിയെന്നാണ് സൂചന.

അതേസമയം എന്‍.ഐ.എ. അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനെയും സന്ദീപിനെയും ഉടന്‍ കേരളത്തിലേക്ക് എത്തിക്കും. റോഡ് മാര്‍ഗമാണ് ഇരുവരെയും കൊച്ചിയിലേക്ക് എത്തിക്കുക. ഇവരെയും കൊണ്ടുള്ള എന്‍.ഐ.എ. സംഘം ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ടു. കൊച്ചിയില്‍ എത്തിച്ചതിനു ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും എന്‍.ഐ.എയെ കോടതിയില്‍ ഹാജരാക്കുക.

സന്ദീപിന്റെ വീട് റെയ്ഡ് ചെയ്യുന്നതിനിടെ സഹോദരന്റെ ഫോണിലേക്ക് വന്ന രണ്ട് കോളുകളാണ് ഇരുവരുടെയും അറസ്റ്റിലേക്ക് വഴി തെളിച്ചത്. സഹോദരന്‍ ഫോണ്‍ എടുക്കാതിരുന്നതോടെ ഉദ്യോഗസ്ഥര്‍ ആരാണെന്ന് അന്വേഷിച്ചപ്പോള്‍ അഭിഭാഷകനാണെന്നായിരുന്നു നല്‍കിയ മറുപടി. എന്നാല്‍ ഇത് വിശ്വസിക്കാതെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവരും ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നുണ്ടന്ന് വ്യക്തമായത്.



സ്വപ്‌നയും സന്ദീപും ഒറ്റയ്ക്കാണ് ബെംഗളൂരുവിലെത്തിയത്. സ്വപ്‌നയോടൊപ്പം കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും എന്‍ഐഎ സംഘം ഇത് തള്ളി.

ബെംഗളൂരുവിലേക്ക് കടക്കുന്നതിന് മുമ്പ് സ്വപ്ന തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സ്വപ്ന തിരുവനന്തപുരത്തുനിന്ന് രക്ഷപെടുമ്പോള്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്. നഗരത്തിലെ ശക്തമായ പോലീസ് സന്നാഹം മറികടന്ന് സ്വപ്ന കൊച്ചിയില്‍ എത്തിയത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. കൊച്ചിയിലെത്തിയപ്പോള്‍ ഒരു സുഹൃത്തില്‍ നിന്ന് പണം വാങ്ങാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സാമ്പത്തിക നിക്ഷേപം നടത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. ഞായറാഴ്ച്ച പുലര്‍ച്ചെ വീട്ടില്‍ എത്തി കസ്റ്റഡിയിലെടുത്ത ഇയാളെ കൊച്ചിയിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയത് അന്വേഷിക്കാന്‍ വെള്ളിയാഴ്ച്ച രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റസിയിലെടുത്തത്. ഈ സംഭവത്തില്‍ ഇദ്ദേഹത്തിന്റെ നിക്ഷേപം എത്രയാണ്, മറ്റാരെല്ലാമാണ് നിക്ഷേപകര്‍ , ഏകോപനം, കൊണ്ടുവരുന്നവര്‍ ആരെല്ലാം, സ്വപ്ന സുരേഷും സന്ദീപ് നായര്‍ എന്നിവരുടെ പങ്ക് എന്നിവ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകേണ്ടതുണ്ട്.

ദേശീയ അന്വേഷണ ഏജന്‍സി ഇതേ അന്വേഷണം നടത്തുന്നുണ്ടെങ്കിലും നികുതി വെട്ടിച്ച് സ്വര്‍ണ്ണം കടത്തിയത് ഇപ്പോഴും കസ്റ്റംസിന്റെ അന്വേഷണത്തില്‍ തന്നെയാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ കടത്തിയ സ്വര്‍ണ്ണത്തിന്റെ ലാഭവിഹിതം ഉപയോഗിക്കുന്നുണ്ട് എന്നതിനെ കുറിച്ചാണ് എന്‍.ഐ.എയുടെ പ്രധാന അന്വേഷണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (2 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (2 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (3 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (3 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (3 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (4 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (4 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (5 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (5 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (5 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (5 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (6 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (6 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (6 hours ago)

Malayali Vartha Recommends