അവധിക്ക് നാട്ടിലെത്തി ഭാര്യയെ അടിച്ചുകൊന്ന് മേൽക്കൂരയിൽ നിന്ന് എറിഞ്ഞു ജവാനെ വീട് വളഞ്ഞ് പൂട്ടി പൊലീസ്..

ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മേല്‍ക്കൂരയില്‍ നിന്ന് വീണ് മരിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ബി.എസ്.എഫ് ജവാന്‍ അറസ്റ്റില്‍. പഞ്ചാബിലെ ഹുഷിയാര്‍പുര്‍ ജില്ലയിലാണ് സംഭവം. അമര്‍ജിത് സിംഗ് എന്ന ബി.എസ്.എഫ് ജവാനാണ് ഭാര്യ രമയെ കൊലപ്പെടുത്തിയത്.
ഓഗസ്റ്റ് 13-നാണ് അവധിയിലായിരുന്ന അമര്‍ജിത് വീട്ടിലെത്തിയത്. അന്നുരാത്രി ഇയാള്‍ രമയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രമ മരണപ്പെടുകയായിരുന്നു. ഓഗസ്റ്റ് 14-ന് പുലര്‍ച്ചെ നാലുമണിയോടെ രമ മേല്‍ക്കൂരയില്‍ നിന്ന് വീണെന്നും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പറഞ്ഞ് അമര്‍ജിതിന്റെ കുടുംബം രമയുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും രമ മരിച്ചിരുന്നു.
മൃതദേഹത്തില്‍ കടുത്ത മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങളും പരിക്കുകളും കണ്ട ബന്ധുക്കള്‍ക്ക് സംശയം തോന്നിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അമര്‍ജിത് സ്ഥിരമായി മകളെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് രമയുടെ പിതാവ് റാം ചന്ദ് പോലീസിന് മൊഴി നല്‍കി. 12 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.
സംഭവത്തില്‍ അമര്‍ജിത് സിംഗിന് പുറമെ ഇയാളുടെ മാതൃസഹോദരന്‍ കുല്‍ദീപ് കൂക്കി, മാതൃസഹോദരി സോണിയ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അമര്‍ജിതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രമയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
https://www.facebook.com/Malayalivartha
























