Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

മതിയായില്ലേ സ്വപ്‌നേ... മറ്റൊരു മാരത്തോണ്‍ ചോദ്യം ചെയ്യലില്‍ വിയര്‍ത്ത് കുളിച്ച് ശിവശങ്കര്‍; എന്‍ഐഎയുടെ 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാം അവസാനിച്ചത് സ്വപ്ന സുരേഷിലേക്ക്; സ്വപ്നയിലേക്കുള്ള ചോദ്യത്തില്‍ ഉത്തരംമുട്ടിയ ശിവശങ്കറിന് കുരുക്ക് മുറുകുന്നു

24 JULY 2020 07:29 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

എത്ര പ്രതാപത്തോടെ കഴിഞ്ഞിരുന്ന ഒരു ഐഎഎസ് ഓഫീസറിന്റെ ഇന്നത്തെ അവസ്ഥയോര്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും കഷ്ടമാണ് തോന്നുന്നത്. കേവലം സ്വപ്നയൊരുക്കിയ ഊരാക്കുടുക്കില്‍ ഇങ്ങനെ ചെന്നുപെടുമെന്ന് ഒരു സര്‍ക്കാര്‍ സെക്രട്ടറി സ്വപ്‌നേപി വിചാരിച്ചില്ല. ഒരു പക്ഷെ എന്‍ഐഎ വന്നില്ലായിരുന്നെങ്കില്‍ എം. ശിവശങ്കറിനെ ചോദ്യം പോലും ചെയ്യില്ലായിരുന്നു. കസ്റ്റംസ് നടത്തിയ 9 മണിക്കൂര്‍ മാരത്തോണ്‍ ചോദ്യം ചെയ്യലിന് ശേഷം എന്‍ഐഎ 5 മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. 5 മണിക്കൂറിനുള്ളില്‍ 6 പ്രധാന ചോദ്യമാണ് ചോദിച്ചത്.

1 സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്‌തോ?
2 സ്വപ്നയ്ക്ക് സെക്രട്ടേറിയറ്റിനടുത്ത് ഫ്‌ലാറ്റെടുത്ത് നല്‍കിയത് എന്തിന്?
3 ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ പ്രതികള്‍ ഒത്തുചേര്‍ന്നത് അറിവോടെയാണോ?
4 സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ സ്വര്‍ണം ഒളിപ്പിക്കാനോ ഒളിത്താവളമൊരുക്കാനോ ശ്രമിച്ചോ?
5 ഐടി ഇന്‍ഫ്രാസ്ട്രക്ചറില്‍ യോഗ്യതയില്ലാത്ത സ്വപ്നയ്ക്ക് ജോലിക്ക് ശുപാര്‍ശ ചെയ്തത് എന്തിന്?
6)സ്വര്‍ണമടങ്ങിയ കാര്‍ഗോയെത്തിയ ജൂണ്‍ 24 ,26 തീയതികളില്‍ പ്രതികള്‍ക്കൊപ്പം ഒത്തുകൂടിയോ?

എല്ലാ ചോദ്യവും അവസാനിച്ചത് സ്വപ്നയിലാണ്. അതിനാല്‍ തന്നെ ശിവശങ്കറിന് വ്യക്തമായ ഉത്തരം നല്‍കാനുമായില്ല. ശിവശങ്കറെന്ന സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഈ അവസ്ഥ കണ്ട് പലരും തലയില്‍ കൈവച്ച് പോയി. സ്വര്‍ണക്കടത്തിലെ പ്രതികളുടെ ചോദ്യം ചെയ്യലില്‍ കേന്ദ്രീകരിച്ചിരുന്ന അന്വേഷണം ശിവശങ്കറിലൂടെ സര്‍ക്കാരിലേക്ക് എത്തുമെന്നായതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്കു കടന്നിരിക്കുകയാണ്

പേരൂര്‍ക്കടയില്‍ എന്‍.ഐ.എയുടെ ക്യാമ്പ് ഓഫീസ് ആയ പൊലീസ് ക്ലബിലേക്ക് ശിവശങ്കറിനെ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. വൈകിട്ട് നാലിനു തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8.55 നാണ് അവസാനിച്ചത്. ശിവശങ്കറെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയതോടെ അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹം പരന്നിരുന്നു. രാത്രി ഒന്‍പതു മണിയോടെ പൊലീസ് ക്ലബില്‍ നിന്ന് ഇറങ്ങിയ ശിവശങ്കര്‍ സഹോദരന്റെ മാരുതി ആള്‍ട്ടോ കാറില്‍ പൂജപ്പൂരയിലെ വീട്ടിലേക്കു മടങ്ങി. സംസ്ഥാനത്ത് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ എന്‍.ഐ.എ ചോദ്യംചെയ്യുന്നത് ആദ്യമാണ്.
പ്രാഥമിക ചോദ്യം ചെയ്യലാണ് നടന്നതെന്നും, എന്‍.ഐ.എയും കസ്റ്റംസും അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നുമാണ് സൂചന. അതേസമയം, എന്‍.ഐ.എ ആവശ്യപ്പെട്ട , സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ഇന്നലെ വൈകിട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടു. ഭീകരബന്ധം സംശയിക്കപ്പെടുന്ന കേസിന്റെ അന്വേഷണം സര്‍ക്കാര്‍ അസ്ഥാനത്തേക്ക് നീണ്ടതോടെ പ്രതിപക്ഷ കക്ഷികളും ബി.ജെ.പിയും രാഷ്ട്രീയ ആക്രമണത്തിന് മൂര്‍ച്ച കൂട്ടുമെന്നുറപ്പാണ്

നേരത്തെ, ശിവശങ്കര്‍ കസ്റ്റംസിനു നല്‍കിയ മൊഴികള്‍ ശേഖരിച്ച്, ഡിജിറ്റല്‍ തെളിവുകളുമായുള്ള വൈരുദ്ധ്യം കണ്ടെത്തിയ ശേഷമായിരുന്നു ചോദ്യംചെയ്യല്‍. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളേറെയും വിദേശ യാത്രകളെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചുമായിരുന്നു. വിദേശയാത്രകളില്‍ പ്രതികളില്‍ ചിലര്‍ അനുഗമിച്ചിരുന്നോ എന്നും, സ്വര്‍ണക്കടത്തിന് പണം മുടക്കിയവരുമായി വിദേശത്ത് ബന്ധപ്പെട്ടിരുന്നോയെന്നും ചോദിച്ചറിഞ്ഞതായാണ് വിവരം. സ്വര്‍ണം എത്തിയ ജൂണില്‍ ശിവശങ്കറിന്റെ വിദേശത്തേക്കുള്ള സംശയകരമായ ആറ് വിളികള്‍ അന്വേഷണത്തില്‍ എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

അതേസമയം എന്‍.ഐ.എ സൈബര്‍ ഫോറന്‍സിക് വിഭാഗം സെക്രട്ടേറിയറ്റില്‍ പരിശോധിച്ചേക്കും. സ്വപ്നയും സരിത്തും സെക്രട്ടേറിയറ്റില്‍ പതിവായി എത്താറുണ്ടായിരുന്നെന്ന് മനസ്സിലാക്കിയാണ് തെളിവിനായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി എന്‍.ഐ.എ ചീഫ്‌സെക്രട്ടറിക്ക് കത്ത് നല്‍കിയത്. എല്ലാത്തിനും കാരണം ശിവശങ്കറുമായുള്ള സ്വപ്നയുടെ ബന്ധമാണ്. സ്വപ്ന ശരിക്കും ശങ്കറിനെ മുതലെടുത്തോ എന്നാണ് ഇനി അറിയേണ്ടത്. അത് വരും ദിവസങ്ങളില്‍ അറിയാവുന്നതാണ്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (35 minutes ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (39 minutes ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (41 minutes ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (45 minutes ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (56 minutes ago)

ചാർമിളയുടെ തിരിച്ചുവരവ്  (1 hour ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (1 hour ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (1 hour ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (1 hour ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (1 hour ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (9 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (9 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

Malayali Vartha Recommends