പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്മെയിലിങ് നടത്തിയ മൂന്ന് പേര് ചെന്നൈയില്‍ പിടിയില്‍

ചെന്നൈ എഗ്മോറില്‍ പെണ്‍കുട്ടികള്‍ക്ക് ആദ്യം ലഹരി വസ്തുക്കള്‍ നല്കി അടുപ്പം സ്ഥാപിച്ച ശേഷം ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്യുന്ന സംഘം ചെന്നൈയില്‍ പിടിയില്‍. യുവതികളെ ബ്ലാക്മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തി ലഹരി വില്പന നടത്താനാണ് സംഘം ശ്രമിച്ചിരുന്നത്. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍നിന്നും 50 ഗ്രാം മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. സംഘത്തില്‍ ഇനിയും ആളുകള്‍ ഉണ്ടെന്നും അവരെ പിടികൂടാന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
മുഹമ്മദ് അസറുദ്ദീന് (29) മേക്കപ്പ് ആര്‍ട്ടിസ്റ്റ് സാറ (22) എന്നിവര്‍ക്കൊപ്പം ഒരു കോളജ് വിദ്യാര്‍ഥിനിയും പിടിയിലായിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നും ലഹരി വാങ്ങി പ്രതികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന പാര്‍ട്ടികളില്‍ വിതരണം ചെയ്തതായി പൊലീസ് കണ്ടെത്തി. യുവതികള്‍ക്ക് പണവും ആഡംബര ജീവിതവും വാഗ്ദാനം ചെയ്താണ് സംഘം കൂടെക്കൂട്ടിയിരുന്നത്. പണം വേഗത്തില്‍ സമ്പാദിക്കാനുള്ള വഴി ഇതാണെന്നും വിശ്വസിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























