ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും

ആലപ്പുഴ ഹരിപ്പാട് ആഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് വയസുകാരന് രാഹുലിന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും. ആഭ്യന്തര മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചെന്ന് രാഹുലിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നവജാത ശിശുവിനെ സിബ്ല്യൂസി ഏറ്റെടുക്കുമെന്നും മന്ത്രി. രക്ഷിതാക്കള്‍ക്കൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് നടപടി. കുട്ടി പട്ടിണി കിടന്നു മരിച്ചു എന്നത് സങ്കടകരമെന്ന് മന്ത്രി പറഞ്ഞു.
ആദ്യ കുട്ടിയുടെ മരണത്തിലും അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളെ ഉപയോഗിച്ച് പണം പിരിക്കല്‍ നടത്തിയെന്നത് ഉള്‍പ്പടെ ഗുരുതര കണ്ടെത്തലുകള്‍ അടങ്ങിയ സോഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് ശിശുക്ഷേമ സമിതിക്ക് മുന്നിലെത്തിയിരുന്നു. മാതാവിന്റെ സമ്മതമില്ലെങ്കിലും പ്രത്യേക സാഹചര്യത്തില്‍ കുട്ടിയെ ഏറ്റെടുക്കാന്‍ നിയമതടസങ്ങളില്ലെന്ന് ജില്ല സിഡബ്ല്യൂസി ജില്ലാ ചെയര്‍പേഴ്സണ്‍ ഡോ. ഗീത വി അറിയിച്ചിരുന്നു. നാല് പെണ്‍കുട്ടികളെ സിബ്ല്യൂസി നേരത്തെ ഏറ്റെടുത്തിരുന്നു.
ജനപ്രതിനിധികളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ തയ്യാറാക്കിയ സോഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. അയല്‍വാസികളില്‍ നിന്നും നാട്ടുകാരില്‍ നിന്ന് പണം പിരിക്കാന്‍ കുട്ടികളെ ഉപയോഗിച്ചു. അയല്‍വാസികള്‍ നല്കുന്ന ഭക്ഷണം കുട്ടികള്‍ക്കു കൊടുക്കാതെ രാജേഷും താരയും കഴിച്ചിരുന്നു. ആശാ വര്‍ക്കര്‍മാര്‍ എത്തിക്കുന്ന പോഷകാഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കിയിരുന്നില്ല. ഇരുവരും ഒരുമിച്ചുള്ള മദ്യപാനവും കുട്ടികള്‍ക്ക് മുന്നില്‍ തന്നെയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























