കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..

ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായിരിക്കും പ്രതിഭാസം ഏറ്റവും ശക്തമാകാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ നിനോ 3.4 സൂചിക ഏകദേശം +3 ഡിഗ്രി സെൽഷ്യസിലെത്താനും സാധ്യതയുണ്ട്. ഇത് വളരെ ശക്തമായ എൽ നിനോ പ്രതിഭാസത്തെയാണ് സൂചിപ്പിക്കുന്നത്. പസഫിക് സമുദ്രത്തിലെ ഉഷ്ണമേഖലാ മേഖലയിൽ സമുദ്രോപരിതല താപനിലയിലും അന്തരീക്ഷത്തിലെ വായുസഞ്ചാരത്തിലും ഉണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളുമായി ബന്ധപ്പെട്ട കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ.
എൽ നിനോ–സതേൺ ഓസിലേഷൻ (ENSO) എന്ന കാലാവസ്ഥാ സംവിധാനത്തിന്റെ ചൂടേറിയ ഘട്ടമാണിത്.2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്. സാധാരണയിൽ കുറഞ്ഞ മഴയും ആഗോളതാപനവും എൽ നീനോയുടെ ആഘാതം കൂട്ടുമെന്നും ഇത് കുടിവെള്ള ക്ഷാമത്തിനും കൃഷിനാശത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
2027-ൽ എൽ നീനോ പ്രഭാവം ശക്തമാകുന്നതിനാൽ ജലസംഭരണികളിലെ വെള്ളം കുറയുന്നതും ഭൂഗർഭ ജലനിരപ്പിലെ കുറവും റാബി വിളകളെയും വേനൽക്കാല വിളകളെയും ബാധിച്ചേക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ചൂടിനെ നേരിടാൻ ഹീറ്റ് ആക്ഷൻ പ്ലാനുകൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ, പൊതുജനാരോഗ്യ സജ്ജീകരണങ്ങൾ എന്നിവ പ്രാദേശികതലത്തിൽ അടിയന്തരമായി ശക്തമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.2026-ൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ 13 ശതമാനത്തിന്റെ കുറവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. മഴകുറഞ്ഞത് കാരണം നെൽകൃഷി വിസ്തൃതിയിൽ ദേശീയതലത്തിൽ 15.56 ലക്ഷം ഹെക്ടറിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കൂടാതെ, 1901-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഓഗസ്റ്റ് മാസവും അഞ്ചാമത്തെ ഏറ്റവും ചൂടേറിയ സെപ്റ്റംബർ മാസവുമാണ് കടന്നുപോയത്.നിലവിലെ എൽ നിനോ പ്രതിഭാസം വളരെ ശക്തമാണെന്നും യുഎഇയിൽ മഴയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചേക്കാമെന്നും സെപ്റ്റംബർ 11ന് പുറത്തിറക്കിയ വിശദീകരണത്തിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങൾ മഴയ്ക്ക് അനുകൂലമാകുമ്പോൾ മാത്രമേ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളൂ.
എൽ നിനോ പ്രതിഭാസം ഉണ്ടെന്നതുകൊണ്ടുമാത്രം യുഎഇയിൽ അതിശക്തമായ മഴയോ കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ ഉണ്ടാകുമെന്ന് ഉറപ്പിക്കാനാകില്ല. ഓരോ മേഖലയിലെയും കാലാവസ്ഥാ സംവിധാനങ്ങൾക്കും സീസണിനും അനുസരിച്ച് ഇതിന്റെ സ്വാധീനം വ്യത്യാസപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
https://www.facebook.com/Malayalivartha
























