എന്റെ മീശയോട് എനിക്ക് പ്രണയം, പറഞ്ഞറിയിക്കാനാവാത്ത ഇഷ്ടം..നിങ്ങള്‍ അസ്വസ്ഥരാകേണ്ട .. വൈറലായി മീശക്കാരിയുടെ വാക്കുകള്‍

'പേര് മീശക്കാരി, വയസ്സ് 33 ഭര്‍ത്താവ് 1. കുട്ടികള്‍1 (13) വയസ്സ്. സ്ഥലം - കണ്ണൂര്‍. പ്രണയം - 1. മീശ ഒര്‍ജിനല്‍ ആണ്. ഇനി എന്താണ് അറിയേണ്ടത് ചോദിച്ചോളൂ'' സോഷ്യല്‍ മീഡിയയിലെ ഒരു ഗ്രൂപ്പില്‍ സ്വയം പരിചയപ്പെടുത്തിയുള്ള ഈ പോസ്റ്റ് കണ്ടവര്‍ ആദ്യമൊന്ന് അമ്പരന്നു. കമന്റ് ബോക്‌സില്‍ ചിലര്‍ ആ ചങ്കൂറ്റത്തിന് അഭിനന്ദനം നേര്‍ന്നു, മറ്റു ചിലര്‍ക്ക് മീശ ഒറിജിനല്‍ ആണോ എന്നു സംശയം, ചിലരാണെങ്കില്‍ ഉപദേശവും.മീശ ഇല്ലാത്ത (മുളക്കാത്തതും, വടിച്ച് കളഞ്ഞവരുമായ) അനേകം പുരുഷന്‍മാരുണ്ട്. അതൊന്നും അവരുടെ പൗരുഷത്തിന് തടസ്സമല്ല എന്നിരിക്കെ ചേച്ചിയുടെ മിശ കൊണ്ട് സെത്രണത കുറയാനൊന്നും പോവുന്നില്ല.
+ve ആയി മീശയെ കാണുന്ന ചേച്ചിക്ക് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞവരും കുറവല്ല
എന്തായാലും കണ്ണൂര്‍ കൂത്തുപറമ്പ് കോളയാട് സ്വദേശി ഷൈജയ്ക്ക് ഇതൊന്നും പുതുമയല്ല. തുറിച്ചു നോട്ടവും ഉപദേശവുമൊക്കെ എത്ര വന്നാലും ഈ മീശ അവിടെ തന്നെ കാണും എന്നേ മീശക്കാരിക്ക് പറയാനുള്ളൂ. ഷൈജയുടെ ജീവിതത്തിന്റെ ഭാഗവും സ്‌റ്റൈലുമൊക്കെയാണ് ഈ മീശ. അതില്‍ തൊട്ടുള്ള കളിയൊന്നും ഷൈജയ്ക്ക് ഇഷ്ടമല്ല. 'മൂക്കിനു താഴെ അതവിടെ ഇരുന്നോട്ടെ. എനിക്ക് പ്രശ്‌നമില്ല. എന്റെ ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ പ്രശ്‌നമില്ല. പിന്നെ നിങ്ങള്‍ക്കെന്താ' എന്നാണ് കളിയാക്കുന്നവരോട് ചോദിക്കാനുള്ളത് എന്നും ഷൈജ പറയുന്നു
''എനിക്ക് എന്റെ മീശയോട് പ്രണയമാണ്. എന്തു തരാമെന്നു പറഞ്ഞാലും എനിക്ക് അത് ഒഴിവാക്കാനാകില്ല. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ എത്രയോപേര്‍ കളിയാക്കിയിരിക്കുന്നു. തുറിച്ചു നോക്കിയിരിക്കുന്നു. പക്ഷേ, അതുകൊണ്ടൊന്നും ഞാന്‍ മീശ നീക്കം ചെയ്തില്ല. എനിക്ക് എന്റെ മീശ ഇഷ്ടമാണ് എന്നതുമാത്രമാണ് ഇതിനു കാരണം. പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഇഷ്ടം.
മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍, ഉത്സവങ്ങള്‍ക്ക് പോകുമ്പോള്‍, ആശുപത്രിയില്‍ പോകുമ്പോള്‍ അങ്ങനെ എത്രയോ സന്ദര്‍ഭങ്ങളില്‍ ആള്‍ക്കൂട്ടം പല ഭാവങ്ങളുമായി നോക്കിനിന്നിരിക്കുന്നു. ഞാന്‍ കാര്യമാക്കുന്നില്ല.
ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ഒരു ഓപ്പറേഷന്‍ അടുത്തിടെ നടത്തിയിരുന്നു. 'തന്റെ മീശ ഞാന്‍ അങ്ങ് എടുത്താലോ' എന്ന് ഓപ്പറേഷനു മുമ്പ് തമാശയായി ഡോക്ടര്‍ ചോദിച്ചു. ഉണരുമ്പോള്‍ മീശ കണ്ടില്ലെങ്കില്‍ തൂങ്ങി ചാകുമെന്നായിരുന്നു എന്റെ മറുപടി.
കൗമാരത്തില്‍ പൊടി മീശ വന്നു. പിന്നെ അതിന്റെ കട്ടികൂടി. അതിനിടയില്‍ ഒരിക്കല്‍പ്പോലും എനിക്ക് മീശ കളയണമെന്നു തോന്നിയിട്ടില്ല. നാട്ടുകാര്‍ കളിയാക്കിയും തമാശയായും 'മീശക്കാരി' എന്നു വിളിക്കും. അതും എനിക്ക് പ്രശ്‌നമല്ല. മീശയുള്ളതുകൊണ്ടല്ലേ അങ്ങനെ വിളിക്കുന്നത്. മീശയുള്ളതില്‍ അഭിമാനിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു തന്നെയാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് മീശക്കാരി എന്ന പേരു നല്‍കിയതും ആ ഗ്രൂപ്പില്‍ അങ്ങനെ ഒരു പരിചയപ്പെടുത്തല്‍ നടത്തിയതും.
ആ പോസ്റ്റിന് പോസിറ്റീവ് കമന്റുകളായിരുന്നു കൂടുതലും. കുറച്ച് മോശം കമന്റുകളും വന്നിരുന്നു. 'താന്‍ ആണാണോ ? ആണുങ്ങളാണ് മീശ വയ്ക്കുക, ഇത് മോശമാണ്' ഇത്തരം കമന്റുകളായിരുന്നു അവ. പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മീശ അവിടെ തന്നെ കാണും.
എന്റെ ഭര്‍ത്താവ് രാജേട്ടന്‍ (ലക്ഷ്മണന്‍) പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. അദ്ദേഹം ഒരിക്കല്‍പ്പോലും ഇക്കാര്യത്തില്‍ എതിരഭിപ്രായം പറഞ്ഞിട്ടില്ല. എട്ടാം ക്ലാസുകാരി മകള്‍ അഷ്വികയും വീട്ടുകാരും ഒക്കെ അങ്ങനെ തന്നെ. 'നീ ആണായി ജനിക്കേണ്ടതായിരുന്നു, കുറച്ചൊന്നു മാറിപ്പോയി' എന്ന തമാശയില്‍ മാത്രമേ മീശ വീട്ടില്‍ വിഷയമാകാറുള്ളൂ.
മോശം കമന്റിടുന്നവരോടും മീശ പാടില്ല എന്ന് ഉപദേശിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ. എന്റെ മീശയെ കുറിച്ച് ആകുലപ്പെടേണ്ടതില്ല. അതവിടെയിരുന്നോട്ടെ. അത് നിങ്ങളെ യാതൊരുവിധത്തിലും ബാധിക്കുന്ന പ്രശ്‌നമല്ല. ആ മീശ എനിക്ക് സന്തോഷം മാത്രമേ നല്‍കുന്നുള്ളൂ.എന്നാണ് ഷൈജയ്ക് പറയാനുള്ളത്
"
https://www.facebook.com/Malayalivartha

























