പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കി; നഗരസഭ കണ്ടെയ്ൻമെന്റ് സോണായി തുടരും

മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കി. താലൂക്കിലെ മറ്റ് പ്രദേശങ്ങളിലും താനൂർ നഗരസഭാ പരിധിയിലും ലോക്ക് ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നഗരസഭ കണ്ടെയ്ൻമെന്റ് സോണായി തുടരും.
മലപ്പുറം ജില്ലയിൽ 89 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 34 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച 67 പേരിൽ 59 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്.
അതേസമയം കഴിഞ്ഞ ദിവസം മരിച്ച ചോക്കോട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതും സ്ഥിതിഗതികൾ സങ്കീർണമാക്കുകയാണ്.
https://www.facebook.com/Malayalivartha

























