Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

അരങ്ങേറിയത് കൊടും ക്രൂരത ... കുന്തളംപാറയില്‍ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍, അയല്‍വാസിയായ യുവാവിനെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് പിടികൂടി, കടന്നുപിടിക്കാന്‍ ശ്രമിച്ചു; കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തി.. ക്രൂരതയിങ്ങനെ...

24 JULY 2020 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

കുന്തളംപാറയില്‍ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍, അയല്‍വാസിയായ യുവാവിനെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് പിടികൂടി. കുരിശുപള്ളി കുന്തളംപാറ പ്രിയദര്‍ശിനി എസ്സി കോളനിയില്‍ കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ(65) കൊലപ്പെടുത്തിയ കേസില്‍ പ്രിയദര്‍ശിനി എസ്സി കോളനിയില്‍ മണി(43) ആണ് പിടിയിലായത്. പീഡനവും മോഷണവും ലക്ഷ്യമിട്ടുള്ള ശ്രമത്തിനിടയിലായിരുന്നു കൊലപാതകം.

കുന്തളംപാറയിലെ വീടിനു സമീപം ഒറ്റപ്പെട്ട നിലയിലുള്ള മറ്റൊരു വീട്ടിലാണ് മണി പതിവായി കിടന്നിരുന്നതെന്നു പൊലീസ് പറഞ്ഞു. ജൂണ്‍ 2ന് രാത്രി 8.30ന് അമ്മിണിയുടെ വീട്ടില്‍ എത്തിയ മണി അവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. അമ്മിണി ബഹളം കൂട്ടിയതോടെ കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുകയും കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. കുതറി മാറാന്‍ വീണ്ടും ശ്രമിച്ചപ്പോള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തി. രക്തം ദേഹത്തു വീണതോടെ ഭയന്ന പ്രതി വീട്ടിലേക്കു പോയി. രക്തം വീണ വസ്ത്രം മാറിയ ശേഷം വീണ്ടും എത്തിയപ്പോഴേക്കും അമ്മിണി മരിച്ചിരുന്നു. അതോടെ വീട്ടിലേക്കു പോയി രക്തം വീണ വസ്ത്രങ്ങള്‍ റോഡരികില്‍ കൊണ്ടുവന്നു കത്തിച്ചു. അമ്മിണിയുടെ മൊബൈല്‍ ഫോണ്‍ എടുത്ത് ബാറ്ററി ഊരിമാറ്റി ഒളിപ്പിച്ചു.

കൊലപാതകം നടത്തിയതിന്റെ പിറ്റേന്നു മുതല്‍ ഏതാനും ദിവസം മണി കൂലിപ്പണിക്കു പോയി. വീട് അടച്ചിട്ടിരുന്നതിനാല്‍ അമ്മിണി തമിഴ്‌നാട്ടില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോയതായി നാട്ടുകാരും കരുതി. സമീപത്തെ വീട്ടില്‍ നിന്ന് തൂമ്പ കൊണ്ടുവന്ന് ജൂണ്‍ 6ന് കുഴിയെടുത്തശേഷം 7ന് രാത്രി മൃതദേഹം വലിച്ചിഴച്ചുകൊണ്ടുവന്നു മൂടി. അമ്മിണിയുടെ വീട്ടില്‍ നിന്ന് ഇന്‍ഡക്ഷന്‍ കുക്കര്‍, തേപ്പുപെട്ടി, റേഡിയോ എന്നിവയെടുത്ത് മണി തന്റെ വീടിനോടു ചേര്‍ന്നുള്ള കുളിമുറിയില്‍ ഒളിപ്പിച്ചു. പിറ്റേന്നു രാവിലെ തമിഴ്‌നാട്ടിലേക്കു പുറപ്പെട്ടെങ്കിലും പാസ് ഇല്ലാത്തതിനാല്‍ കുമളി വഴി അതിര്‍ത്തി കടക്കാന്‍ സാധിച്ചില്ല.

പിന്നീട് പുറ്റടിയില്‍ എത്തുകയും അവിടെ നിന്ന് പച്ചക്കറി വാഹനത്തില്‍ കയറി തേനിയില്‍ എത്തുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസിന്റെ പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്‌മോഹന്‍, വണ്ടന്‍മേട് സിഐ വി.എസ്. നവാസ്, കട്ടപ്പന എസ്‌ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി.
വയോധികയെ കാണാനില്ലെന്ന ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരുടെ വീടിന് സമീപം മൃതദേഹം മറവുചെയ്ത നിലയില്‍ ഒരാഴ്ച മുമ്പ് കണ്ടെത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (36 minutes ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (40 minutes ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (42 minutes ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (46 minutes ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (57 minutes ago)

ചാർമിളയുടെ തിരിച്ചുവരവ്  (1 hour ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (1 hour ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (1 hour ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (1 hour ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (1 hour ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (9 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (9 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

Malayali Vartha Recommends