Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

പുല്ലുപോലെ കരുതി... അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ കരച്ചില്‍ നയതന്ത്രം തുടര്‍ന്ന് സ്വപ്‌ന; മറ്റു പ്രതികള്‍ കിളിപോലെ എല്ലാം പറയുമ്പോഴും സ്വപ്ന ഏങ്ങലില്‍ തന്നെ; കോടതിയില്‍ രണ്ടുവട്ടം ഹാജരാക്കിയപ്പോഴും കരച്ചിലോടു കരച്ചിലായിരുന്നെന്ന് അഭിഭാഷകന്റെ സാക്ഷ്യപ്പെടുത്തല്‍

24 JULY 2020 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ സ്വപ്നയുടെ കരച്ചിലാണ് അഭിഭാഷകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. അതീവ ഗ്ലാമറില്‍ കണ്ടിരുന്ന സ്വപ്നയുടെ മുഖമാണ് മലയാളികളുടെ മനസില്‍. എന്നാല്‍ ഇപ്പോള്‍ പര്‍ദയ്ക്കും തട്ടത്തിനും ഉള്ളിലുള്ള സ്വപ്ന മറ്റൊരാളാണെന്നാണ് അഭിഭാഷകരുടെ വെളിപ്പെടുത്തല്‍. കോടതിയിലെത്തുമ്പോള്‍ മുഖാവരണം മാറ്റേണ്ടതാണ്. അപ്പോഴാണ് കരഞ്ഞ് കരുവാളിച്ച സ്വപ്നയുടെ മുഖം കാണുന്നത്. ഇതാണോ ജനം ചര്‍ച്ച ചെയ്യുന്ന സ്വപ്നയെന്ന് പലരും ചിന്തിച്ച് പോകുന്നു. കോടതിയില്‍ രണ്ടുവട്ടം ഹാജരാക്കിയപ്പോഴും കരച്ചിലോടു കരച്ചിലായിരുന്നെന്ന് അഭിഭാഷകരുടെ സാക്ഷ്യപ്പെടുത്തല്‍.

അതേസമയം അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നിലും സ്വപ്‌ന സുരേഷ് കരച്ചില്‍ നയതന്ത്രം തുടരുന്നതായാണ് അറിയുന്നത്. മറ്റ് പ്രതികളാകട്ടെ ചോദ്യംചെയ്യലില്‍ കിളിപോലെ മറുപടി പറയുന്നുമുണ്ട്. പിടിയിലായ അന്നു തുടങ്ങിയതാണു സ്വപ്‌നയുടെ കരച്ചില്‍. ജയിലില്‍ കഴിഞ്ഞപ്പോഴും അതിനു മാറ്റമില്ലായിരുന്നു.

മുമ്പ് സ്വപ്‌ന നേരിട്ടും അല്ലാതെയും ഇടപെട്ട കേസുകളെല്ലാം മുളയിലേ നുള്ളാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. ഒരു വിളിക്കപ്പുറത്തേക്ക് ഒരു കേസും നീണ്ടിരുന്നില്ല. വ്യാജരേഖാ കേസും സഹോദരന്റെ വിവാഹത്തിലെ അടിപിടി കേസും വ്യാജപീഡനപരാതി കേസുമെല്ലാം സ്വപ്‌ന പുല്ലുപോലെ കൈകാര്യം ചെയ്തു. എന്തിനുമേതിനും താങ്ങും തണലുമായി ഉന്നതരുള്ളപ്പോള്‍, സ്വര്‍ണക്കടത്തും പിടിക്കപ്പെടില്ലെന്നായിരുന്നു ഉറച്ചവിശ്വാസം.

ആ പ്രതീക്ഷ വിദൂരമായെങ്കിലും വച്ചുപുലര്‍ത്തുന്നതിനാലാണു കേസില്‍ അഭിഭാഷകരെ നിയോഗിക്കാത്തതെന്നും സൂചനയുണ്ട്. 27നു ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹാജരാകുന്നതു നിയമസഹായം നല്‍കുന്ന കെല്‍സയിലെ അഭിഭാഷകയാണ്. കേസ് എന്‍.ഐ.എ. ഏറ്റെടുത്തതാണു പ്രതികളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തത്. അതോടെ ജാമ്യം പോലും വെറും സ്വപ്‌നമായി. തീവ്രവാദബന്ധം കണ്ടെത്തിയാല്‍ വിചാരത്തടവിലേക്കും കാര്യങ്ങള്‍ നീളാം. ഉടനൊന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം പ്രതികളെ മാനസികമായും തകര്‍ത്തുകളഞ്ഞു.

പ്രതികളെയെല്ലാം എന്‍.ഐ.എ. പലവട്ടം ചോദ്യംചെയ്തു. ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ചോദ്യം ചെയ്യലാണ് ഇതുവരെ നടന്നത്. മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറുമായുള്ള ബന്ധമടക്കം പ്രതികള്‍ സമ്മതിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ എന്‍.ഐ.എ. സംഘം ശിവശങ്കറെ ചോദ്യംചെയ്തത്. അതേസമയം കസ്റ്റംസിന് നല്‍കിയ മൊഴി ശിവശങ്കര്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും സ്വപ്നയും സരിത്തുമായുള്ളത് സുഹൃദ് ബന്ധം മാത്രമാണെന്നും, തനിക്ക് മറ്റ് പ്രതികളെ അറിയില്ലെന്നും അദ്ദേഹം എന്‍.ഐ.എയോട് പറഞ്ഞു.

എന്നാല്‍ ശിവശങ്കറിന്റെ ഫോണ്‍വിളികളും യാത്രകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പ്രതികള്‍ ശിവശങ്കറിന്റെ ഓഫീസിലെത്തിയോ എന്നും അന്വേഷിക്കും. കൂടുതല്‍ ചോദ്യം ചെയ്യല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കുമെന്നാണ് സൂചന. ജൂലായ് ഒന്നുമുതല്‍ പന്ത്രണ്ടാം തീയതിവരെയുള്ള സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഇന്നലെ എന്‍ഐഎ അഞ്ചു മണിക്കൂറിലധികമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. പേരൂര്‍ക്കടയില്‍ എന്‍.ഐ.എയുടെ ക്യാമ്പ് ഓഫീസ് ആയ പൊലീസ് ക്ലബിലേക്ക് ശിവശങ്കറിനെ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. വൈകിട്ട് നാലിനു തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8.55 നാണ് അവസാനിച്ചത്. ശിവശങ്കറെ ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയതോടെ അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹം പരന്നിരുന്നു. രാത്രി ഒന്‍പതു മണിയോടെ പൊലീസ് ക്ലബില്‍ നിന്ന് ഇറങ്ങിയ ശിവശങ്കര്‍ സഹോദരന്റെ കാറില്‍ പൂജപ്പൂരയിലെ വീട്ടിലേക്കു മടങ്ങി. അതേസമയം, എന്‍.ഐ.എ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ഇന്നലെ വൈകിട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടു. ഈ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായാല്‍ പിന്നെ അതിലാകും ചര്‍ച്ചകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (36 minutes ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (40 minutes ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (42 minutes ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (46 minutes ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (57 minutes ago)

ചാർമിളയുടെ തിരിച്ചുവരവ്  (1 hour ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (1 hour ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (1 hour ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (1 hour ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (1 hour ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (9 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (9 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

Malayali Vartha Recommends