ചെര്‍പ്പുളശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചു... മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത നൂറോളം പേര് ക്വാറന്റീനില്‍

ചെര്‍പ്പുളശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്ന ചളവറ പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും വിവിധ കക്ഷിനേതാക്കളും അടക്കം നൂറോളംപേര്‍ ഹോം ക്വാറന്റീനിലായി. 18-ന് കോണ്‍ഗ്രസ് നേതാവിന്റെ കയിലിയാട്ടെ വീട്ടിലായിരുന്നു വിവാഹം. വിവാഹപ്പന്തല്‍ ഒരുക്കാനെത്തിയ നെല്ലായ സ്വദേശിയായ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു.
പിന്നാലെ നടത്തിയ പരിശോധനയില്‍ കോണ്‍ഗ്രസ് നേതാവിനും രോഗം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റും മൂന്ന്, ആറ് വാര്‍ഡംഗങ്ങളും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത നൂറോളംപേര്‍ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചത്.
https://www.facebook.com/Malayalivartha

























