കോവിഡ് ബാധിതര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ക്വാറന്റീനില്‍

കല്പറ്റയില് സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കോവിഡ് ബാധിതര്‍ യാത്ര ചെയ്തതായി വ്യക്തമായതോടെ 2 ബസുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ക്വാറന്റീനിലായി.
ഇക്കഴിഞ്ഞ 16-ാം തീയതി രാവിലെ 11.50-ന് കല്പറ്റയില് നിന്ന് മാനന്തവാടിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന RAC 625-ാം നമ്പര്‍ ബസിലെയും അന്ന് വൈകിട്ട് 3-ന് മാനന്തവാടിയില്‍ നിന്ന് കല്പറ്റയ്ക്കുള്ള RRE 852നബസിലെയും ജീവനക്കാരാണ് ക്വാറന്റീനില്‍ ആയത്.
കോവിഡ് സ്ഥിരീകരിക്കപ്പെട്ടവര്‍ മില്ലുമുക്കില്‍ നിന്നു പനമരത്തേക്കും തിരിച്ചും യാത്ര ചെയ്ത 3 പേരാണ്. ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയതായിരുന്നു ഇവര്‍.
ഇവരുടെ വീട്ടിലെ ഒരംഗം കോഴിക്കോട് നിന്ന് കുറച്ച് നാള് മുന്‍പ് വീട്ടില്‍ എത്തിയിരുന്നു. ആദ്യം എത്തിയ ആളുടെ ഫലം പോസ്റ്റീവ് ആയത് 16-ന് ശേഷമായിരുന്നു.
തുടര്‍ന്നുള്ള പരിശോധനയില്‍ ബസില്‍ യാത്ര ചെയ്തിരുന്ന 3 പേര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ബസ് പതിവായി വൃത്തിയാക്കാറുണ്ടെന്നും തുടര്‍ന്ന് എല്ലാ ദിവസവും സര്‍വീസ് നടത്തിയിരുന്നതായും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























