സ്വപ്നയുടെ കണ്ണുതള്ളിക്കുന്ന ഡീലുകള്‍ വേറെയും; നിര്‍ണായക വെളിപ്പെടുത്തലുമായി കസ്റ്റംസ്; ദുബായ് ബംഗളൂരു ഹൈദരാബാദ് ഗോവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കടത്തെന്ന് കണ്ടെത്തല്‍

സ്വപ്നയുടെ കടത്തു രീതികള്‍ ഇവിടെ ഒതുങ്ങുന്നതല്ല. സ്വന്തമായി സ്വര്‍ണം കടത്തിയിരുന്ന സ്വപ്നയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് കസ്റ്റംസ് പുറത്തുവിടുന്നത്. സ്വപ്നയുടെ ഇടപാടുകള്‍ ദുബായ് ബംഗളൂരു ഹൈദരാബാദ് ഗോവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും നടക്കുന്നുണ്ട് എന്നുള്ള കണ്ടെത്തലിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. നിലവില്‍
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഗോവ വഴിയും സ്വര്‍ണം കടത്തിയെന്നു കസ്റ്റംസ്. ദുബായില്‍നിന്നു ബംഗളുരു, ഹൈദരാബാദ് വിമാനങ്ങളിലെത്തുന്ന സ്വര്‍ണം ഗോവയില്‍ ഇറക്കിയശേഷമാണു മംഗലാപുരത്തും കേരളത്തിലും എത്തിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍. കെ.ടി. റമീസിനു വേണ്ടി കൊണ്ടുവന്ന സ്വര്‍ണം വടക്കന്‍കേരളത്തിലെ വിവിധ ജൂവലറികളിലാണ് സ്വപ്ന വിറ്റതെന്നാണ് കരുതപ്പെടുന്നത്.
ഗോവ വരെയുള്ള കടത്ത് വിമാനത്താവളത്തിലെത്തിക്കുന്നതുവരെ സേഫ് ആണ് എന്നാല്‍ അതുകഴിഞ്ഞ് നാട്ടിലേക്കുള്ള വഴി അതായിരുന്നു ദുര്‍ഘടം. ഇത്തരത്തില്‍ പോലീസിന്റെയും ഒറ്റുസംഘങ്ങളുടെയും കണ്ണുവെട്ടിച്ച് ഗോവ വഴിയുള്ള സ്വര്‍ണക്കടത്ത് സാഹസമായതോടെയാണു കേരളത്തിലേക്കു നേരിട്ടെത്തിക്കാന്‍ തീരുമാനിച്ചതും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ നയതന്ത്ര കാര്‍ഗോ തെരഞ്ഞെടുത്തതും. ഗോവയില്‍നിന്നു സ്വര്‍ണം റോഡ് മാര്‍ഗം കൊണ്ടുവരാന്‍ നടിമാര്‍ ഉള്‍പ്പെടെയുള്ള കാരിയര്‍മാരെയാണ് ഉപയോഗിച്ചത്. കഴിഞ്ഞവര്‍ഷം ആദ്യവും രണ്ട് കിലോഗ്രാം സ്വര്‍ണം ഇത്തരത്തില്‍ കടത്തിയിരുന്നു.
മാത്രമല്ല അവിടങ്ങളില്‍ സിനിമാ നടിമാരെയും മോഡലുകളെയുമാണ് കാരിയര്‍മാരായി നിയോഗിച്ചിരുന്നത് കാരിയര്‍മാരാകാന്‍ ഇവര്‍ വന്‍തുക ആവശ്യപ്പെട്ടു തുടങ്ങിയതും ഒറ്റുമെന്നുള്ള സംശയമുയര്ന്നതുമാണു ഗോവ ഉപേക്ഷിക്കാന്‍ കാരണമായത്. ദുബായില്‍നിന്നു സ്വര്ണവുമായെത്തുന്നയാള് സീറ്റിനു താഴെ ഒളിപ്പിച്ചശേഷം ഗോവയില്‍ ഇറങ്ങും. അവിടെനിന്നു ബംഗളുരുവിനോ ഹൈദരാബാദിനോ പോകാന്‍ കയറുന്ന കാരിയര്ക്കാണു സ്വര്‍ണം സുരക്ഷിതമായി പുറത്തിറക്കേണ്ട ചുമതല. ആഭ്യന്തര സര്‍വീസായതിനാല്‍ കസ്റ്റംസ് പരിശോധന ഉണ്ടാകില്ല.
ഇവരുടെ കടത്തു രീതി അനുസരിച്ച് കാരിയര്‍ ടോയ്ലറ്റില് കൊണ്ടുവയ്ക്കുന്ന സ്വര്‍ണം ശുചീകരണത്തൊഴിലാളികളോ മറ്റോ പുറത്തെത്തിക്കുകയാണ് പതിവ്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഗോവ വിമാനത്താവളത്തില്‍ എയര്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയതോടെയാണു പ്രതികള്‍ കളം മാറ്റിയതുടങ്ങിയത്. റമീസ് ദക്ഷിണേന്ത്യയിലെ സ്വര്‍ണക്കടത്ത് റാക്കറ്റിന്റ പ്രധാനകണ്ണിയാണെന്നു കസ്റ്റംസ് പറയുന്നു.
മാത്രമല്ല സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയതും റമീസിന്റെ സംഘമാണ്. കേസിലെ മൂന്നാംപ്രതി കൈപ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദിനു പിന്നിലെ മലയാളി വമ്പന്മാരെ കണ്ടെത്താന്‍ കസ്റ്റംസ് ദുബായ് പോലീസിന്റെ സഹായം തേടും. ഫൈസലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു.
"
https://www.facebook.com/Malayalivartha

























