ചാത്തന്നൂരില്‍ ട്രെയിലര്‍ ലോറിയും പിക് അപ് വാനും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്

ചാത്തന്നൂര്‍ ദേശീയപാതയില്‍ ട്രെയിലര്‍ ലോറിയും പിക്-അപ് വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. പിക്-അപ് വാന്‍ ഡ്രൈവര്‍ ഇത്തിക്കര ദിനേശ് മന്ദിരത്തില്‍ ദിനേശിനും (28) അന്തര്‍സംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍ക്കുമാണ് പരിക്കേറ്റത്. അപകടം നടന്നയുടന്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലാക്കി. പിക്-അപ് വാന്‍ ഡ്രൈവറുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ എട്ടോടെ ദേശിയപാതയില്‍ ചാത്തന്നൂര്‍ ജെ.എസ്.എം ജങ്ഷന് സമീപമാണ് അപകടം.
കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിലര്‍ തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന പിക്-അപ് വാനില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്-അപ് വാന്‍ പൂര്‍ണമായും തകര്‍ന്നു. വാനിന്റെ പിറകിലാണ് അന്തര്‍സംസ്ഥാനക്കാരായ നിര്‍മാണ തൊഴിലാളികള്‍ നിന്നിരുന്നത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് പേര് വാഹനത്തില്‍ നിന്നും തെറിച്ചുപോയി.
പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.
" f
https://www.facebook.com/Malayalivartha

























