Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ഇടിയും മിന്നലും ചിലരുടെ മനസിലാണ്, സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറകള്‍ മിന്നലേറ്റ് നശിച്ചുവെന്ന കത്ത് വ്യാജമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

24 JULY 2020 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

സ്മാര്‍ട്സിറ്റിയിലെ 30 ഏക്കര്‍ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ശത കോടിക്കണക്കിനു രൂപയുടെ കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്ത്. പിണറായി സര്‍ക്കാര്‍ അവസാന വര്‍ഷത്തില്‍ നടത്തുന്ന തീവെട്ടിക്കൊള്ളകളിലെ ഏറ്റവും വലിയ കടുംവെട്ടാണ് സ്മാര്‍ട്സിറ്റി ഭൂമി കൈമാറ്റമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ശിവശങ്കര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി സ്മാര്‍ട്സിറ്റിയുടെ ആകെയുള്ള 246 ഏക്കര്‍ ഭൂമിയുടെ 12 ശതമാനം വില്‍ക്കാനാണ് തീരുമാനിച്ചത്. ഓഡിറ്റിങ്ങിന് നിശ്ചയിച്ചത് കെപിഎംജി എന്ന വിവാദ കണ്‍സല്‍ട്ടന്‍സി കമ്ബനിയെയാണ്. കരാര്‍ ക്ഷണിക്കാതെ സുതാര്യതയോ മാനദണ്ഡങ്ങളോ ഇല്ലാതെ 30 ഏക്കറോളം ഭൂമിയാണ് മുഖ്യമന്ത്രിക്കു താല്‍പര്യമുള്ള സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. സ്മാര്‍ട്സിറ്റി വരുന്ന കാലത്ത് വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ 90,000 യുവാക്കള്‍ക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞാണ് ഭൂമി ഏറ്റെടുത്തത്. ഇപ്പോള്‍ നാലായിരത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് സ്മാര്‍ട്സിറ്റിയിലുള്ളത്. കാക്കനാട്ട് ഓരോ സെന്റിനും കോടിക്കണക്കിനു രൂപ വിലയുള്ള ഭൂമി സെന്റിന് ഒരു രൂപ നിരക്കിലാണ് അന്നു വിട്ടുകൊടുത്തത്.

സ്മാര്‍ട്സിറ്റി മാര്‍ച്ച്‌ 22, 23 തീയതികളില്‍ കൊച്ചി ലെ-മെറിഡയനില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശത്തുനിന്ന് ആളുകള്‍ ഗ്രീന്‍ചാനല്‍ വഴി വന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്നതാണ്. സ്വപ്നയ്ക്കും സംഘത്തിനും ഈ പരിപാടിയുടെ നടത്തിപ്പുമായി ബന്ധമുണ്ടെന്ന കാര്യം വ്യക്തമാണ്. സ്മാര്‍ട് സിറ്റി വിഷയത്തിലും ശിവശങ്കറിന്റെ സഹായം സ്വപ്നയുമായി ബന്ധപ്പെട്ട ആളുകള്‍ക്കുണ്ട്.

സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡില്‍ ഇപ്പോള്‍ ശിവശങ്കറില്ല. മുഖ്യമന്ത്രി മാത്രമാണുള്ളത്. അതുകൊണ്ട് ഭൂമി കൈമാറ്റത്തിന്റെ തുടര്‍നടപടി എന്തായെന്ന തീരുമാനം വ്യക്തമാക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. ഒരു ചോദ്യത്തിനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറുപടിയില്ല. ചില നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ നടത്തുന്ന വിശദീകരണത്തിനപ്പുറം ഒരു വിശദീകരണവും സര്‍ക്കാര്‍ നല്‍കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു.

അന്വേഷണ ഏജന്‍‍സികള്‍ക്ക് ഇതുസംബന്ധിച്ച്‌ രേഖകള്‍ സഹിതം പരാതി നല്‍കും. സര്‍ക്കാര്‍ ഇതുവരെ നടത്തിയ എല്ലാ കണ്‍സല്‍ട്ടന്‍സി അഴിമതികളുടെയും വിവരങ്ങള്‍ കൈമാറും. ഇതുവരെ പുറത്തുവന്നതിനേക്കാള്‍ വലിയ അഴിമതികളാണ് പുറത്തുവരാനിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇടിയും മിന്നലും ചിലരുടെ മനസിലാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറകള്‍ മിന്നലേറ്റ് നശിച്ചുവെന്ന കത്ത് വ്യാജമാണ്. സെക്രട്ടേറിയറ്റിലോ പരിസരത്തോ അപ്പറഞ്ഞ ദിവസങ്ങളില്‍ അങ്ങനെയൊരു ഇടിയും മിന്നലുമുണ്ടായിട്ടില്ല. കേടായ സിസിടിവി നന്നാക്കണമെന്നാവശ്യപ്പെട്ടാണ് കത്തു നല്‍കിയത്.

സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഓഫിസിലും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസിലും സ്വപ്ന സുരേഷും കള്ളക്കടത്ത് സംഘവും സന്ദര്‍ശിച്ചിട്ടുണ്ട്. അതു മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. തിരുവനന്തപുരം നഗരം ലോക്ഡൗണില്‍ അടച്ചിട്ട ജൂലൈ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ സെക്രട്ടേറിയറ്റില്‍ എന്താണു നടന്നതെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയാറാവണം. ആ ദിവസങ്ങളില്‍ സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ പരിശോധിക്കാന്‍ ആരാണ് പോയതെന്ന് തുറന്നുപറയണം. എങ്ങനെയും കാശുണ്ടാക്കുകയെന്നതാണ് ഇപ്പോള്‍ പിണറായിയുടെ ലക്ഷ്യം. അതുകൊണ്ടാണ് പിണറായിക്ക് ശിവശങ്കരനെ കൈവിടാന്‍ പറ്റാത്തത്. എന്‍ഐഎ അന്വേഷണത്തോട് സഹകരിക്കുമെന്ന് പരസ്യമായി പറയുകയും രഹസ്യമായി അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (54 minutes ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (1 hour ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (4 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (4 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (4 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (5 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (5 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (5 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (5 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (5 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (5 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (5 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (6 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (13 hours ago)

Malayali Vartha Recommends