സ്വപ്‌ന സുരേഷിനെതിരായ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് എന്തു സംഭവിച്ചു? വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിന്‍ നടപടിയില്ല; പോലീസ് നീക്കം ശിവശങ്കറിനെ വെള്ളപുശാന്‍

സ്വര്‍ണക്കടത്തുക്കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരെ കേരള പോലീസ് എടുത്ത കേസിന് എന്തു സംഭവിച്ചു. കേസ് റജിസ്റ്റര്‍ ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചില്ല. എം.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നതാല്ലാതെ കേസില്‍ ഒരു അന്വേഷണവും പോലീസ് ഇതുവരെ നടത്തയിട്ടില്ല. ഇത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ രക്ഷിക്കാനാണെന്ന ആക്ഷേപം ഇതോടെ ശക്തമാകുകയാണ്. എം. ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്‌നക്ക് ജോലി ലഭിച്ചതെന്ന് ചീഫ് സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. മതിയായ യോഗ്യതയില്ലാത്ത സ്വപ്‌നയെ ശുപാര്‍ശ ചെയ്തുപോലും ചട്ടവിരുദ്ധമാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാതെയുള്ള നിയമനത്തിലെ വീഴ്ചയും അന്വേഷിക്കേണ്ടി വരുമെന്നായതോടെയാണ് എഫ്‌ഐആറിനപ്പുറം കേസ് നീങ്ങാത്തത്. ഇതില്‍ നിന്നെല്ലാം ശിവശങ്കറിനെ രക്ഷപ്പെടുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാറിമുണ്ടോയെന്ന ചോദ്യവും ഇതോടെ സമൂഹത്തില്‍ സജീവമാകുകയാണ്.
എന്നാല്‍ കോവിഡ് മൂലമുള്ള തിരക്കാണ് തടസമെന്നാണ് കന്റോണ്‍മെന്റ് എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ വിശദീകരണം. സ്വപ്‌ന സുരേഷിനെതിരെ കേരള പോലീസ് നേരിട്ട് അന്വേഷിക്കുന്ന ഏക കേസാണ് എഫ്.ഐ.ആറില്‍ ഒതുക്കിയിരിക്കുന്നത്. അതും സര്‍ക്കാര്‍ സ്ഥാപനം തന്നെ നല്‍കിയ പരാതിയിലുള്ള കേസ്. ഇല്ലാത്ത ബിരുദം ഉണ്ടെന്നു പറഞ്ഞും വ്യാജമായി തയാറാക്കിയ സര്‍ട്ടിഫിക്കറ്റ് കാണിച്ചുമാണ് സ്വപ്‌ന സര്‍ക്കാര്‍ അനുബന്ധ സ്ഥാപനത്തില്‍ ജോലി നേടിയത്. ഐടി ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നിയന്ത്രണത്തിലെ എഡ്ജ് 2020 എന്ന പദ്ധതിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി ജോലി നേടിയ സ്വപ്‌ന പതിനായിരങ്ങള്‍ ശമ്പളം നേടുകയും ചെയ്തു.
സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സര്‍വകലാശാല തന്നെ വ്യക്മാക്കിയതോടെയാണ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എംഡി പരാതി നല്‍കിയത്. 13ന് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. തൊട്ടടുത്ത ദിവസം കന്റോണ്‍മെന്റ് എ.സി.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. സ്വപ്‌ന എന്‍.ഐ.എയുടെ കസ്റ്റഡിയിലാണെന്ന വാദമാണ് തടസ്സമായി മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റിന്റെ നിജ സ്ഥിതി പരിശോധിക്കലടക്കം പൂര്‍ത്തിയാക്കേണ്ട ഒട്ടേറ പ്രാഥമിക നടപടികളുണ്ട്. അവയൊന്നും ചെയ്യാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha

























