സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ് വേണ്ടെന്നും രോഗവ്യാപനം രൂക്ഷമായ മേഖലകളില്‍ ലോക്ഡൌണ് ആകാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ് വേണ്ടെന്നും രോഗവ്യാപനം രൂക്ഷമായ മേഖലകളില്‍ ലോക്ഡൌണ് ആകാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു ...
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള സർവക്ഷിയോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വൈകിട്ട് മൂന്ന് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൌൺ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്യും.
സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കുത്തനെ ഉയരുന്നതിനാൽ വീണ്ടും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമോയെന്ന കാര്യവും യോഗം ചർച്ചചെയ്യും. 27-ാം തീയതി ചേരുന്ന മന്ത്രി സഭാ യോഗത്തിലായിരിക്കും ലോക്ഡൌൺ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.
സമൂഹവ്യാപനമുണ്ടായിട്ടും സർക്കാർ സർവകക്ഷിയോഗം വിളിക്കാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. പരിശോധനകൾ വ്യാപിക്കാത്തതിനെതിരേയും പ്രതിഷേധമുയർന്നിരുന്നു. തലസ്ഥാന നഗരത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നിട്ടും രോഗവ്യാപനം തടഞ്ഞുനിർത്താനാകുന്നില്ല. ലോക്ഡൌൺ മൂലം സാധാരണ ജനങ്ങൾക്കും വ്യാപാര മേഖലയ്ക്കുമുണ്ടാകുന്ന കടുത്ത പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ യാതൊരു വിധത്തിലുമുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. സർവകക്ഷിയോഗത്തിൽ നിയമസഭാസമ്മേളനമടക്കമുള്ള കാര്യങ്ങളും ചർച്ചയായേക്കും
https://www.facebook.com/Malayalivartha

























