നിയമസഭാ ടി വിയുടെ ഓണ്‍ലൈന്‍ പ്രചാരണച്ചുമതലയുടെ കരാര്‍ നല്‍കിയത് ടെണ്ടറില്ലാതെയെന്ന് ആരോപണം

കണ്‍സള്‍ട്ടന്‍സി വിവാദം കത്തിനില്‍ക്കെ നിയമസഭയുടെ കീഴിലുള്ള സഭാ ടി.വിയുടെ ഓണ്‍ലൈന്‍ പ്രചരണച്ചുമതല ടെണ്ടര്‍ വിളിക്കാതെ സ്വകാര്യ കമ്ബനിക്ക് നല്‍കിയതായി ആരോപണം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് കമ്ബനിക്കാണ് നിയമസഭയുടെ ഒ.ടി.ടി പ്ളാറ്റ്ഫോം തയ്യാറാക്കാനുള്ള കരാര്‍ 47 ലക്ഷം രൂപയ്ക്ക് നല്‍കിയത്.
അരക്കോടിയോളം രൂപയുടെ കരാര്‍ നല്കുമ്ബോള് ഓപ്പണ്‍ ടെണ്ടര്‍ വിളിക്കണമെന്നതടക്കമുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ആരോപണമുയരുന്നു. കുറഞ്ഞ തുകയ്ക്ക് കരാര്‍ എടുക്കാമെന്ന് മറ്റ് രണ്ട് കമ്ബനികള്‍ അറിയിച്ചിട്ടും ടെണ്ടര്‍ വിളിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലന്നു ആരോപണമുയരുന്നു. പകരം അന്ന് ഐ.ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ച് ഈ കമ്ബനിയെ തിരഞ്ഞെടുക്കുകയായിരുന്നു. ടെണ്ടര്‍ വിളിച്ചിട്ടില്ലെന്ന കാര്യം നിയമസഭാ സെക്രട്ടറിയും സമ്മതിച്ചിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോം തയാറാക്കാന്‍ സജ്ജമായ കേരളത്തിലെ ഏക സ്റ്റാര്‍ട്ടപ്പ് ഈ കമ്ബനി മാത്രമാണെന്നും നിയമസഭ സെക്രട്ടറിയേറ്റ് വിശദീകരിച്ചു.
അതിനിടെ സഭാ ടി.വിയുമായി സജീവമായി ഇടപെട്ടുവന്ന കമ്ബനിയുടെ ജീവനക്കാരി അടുത്തിടെ രാജിവച്ചതും സംശയത്തിന് ഇടവക്കുന്നു. മറ്റൊരു ബിസിനസ് തുടങ്ങുന്നതിനാല്‍ ജീവനക്കാരി രാജിവച്ചതായാണ് കമ്ബനി നൽകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha

























