Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ട്രാഫിക് നിയമ ലംഘനം ചോദ്യം ചെയ്തതിന് പോലീസുകാരെ എസ് എഫ് ഐ ക്കാർ നടു റോഡിൽ മർദ്ദിച്ച കേസ്; മുൻ എസ് എഫ് ഐ നേതാവ് നസീമടക്കം 5 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ കോടതി ഉത്തരവ്

24 JULY 2020 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ട്രാഫിക് നിയമ ലംഘനം ചോദ്യം ചെയ്തതിന് നഗര മധ്യത്തിലെ പാളയം നടുറോഡിൽ വച്ച് എസ് എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ പോലീസുകാരെ വളഞ്ഞിട്ട് മർദ്ദിച്ച കേസിൽ മുൻ എസ് എഫ് ഐ നേതാവടക്കം 5 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നോടിയായി കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുന്നതിന് അഞ്ച് പ്രതികളും സെപ്റ്റംബർ 22 ന് കോടതിയിൽ ഹാജരാകാനാണുത്തരവ്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 240 പ്രകാരമാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് ഉള്ള എസ് എഫ് ഐ പ്രവർത്തകരായ ആരോമൽ , അഖിൽ , ഹൈദർ , ശ്രീജിത്ത് , യൂണിവേഴ്സിറ്റി കോളെജിലെ കത്തിക്കുത്ത് കേസിലെ പ്രധാന പ്രതിയും പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയും മുൻ എസ് എഫ് ഐ നേതാവുമായ പി.ജി. വിദ്യാർത്ഥി അമ്പലത്തറ കല്ലാട്ടു മുക്ക് മുസ്ലീം പള്ളിക്ക് സമീപം റ്റി.സി. 48/198 ൽ നസീം ( 26 ) എന്നിവരാണ് പോലീസാക്രമണ കേസിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾ.

2018 ഡിസംബർ പന്ത്രണ്ടിന് പട്ടാപ്പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവിൽ പോലീസ് ഓഫീസർമാരെയാണ് യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്.എഫ്.ഐക്കാർ മൃഗീയമായും പൈശാചികമായും മർദ്ദിച്ചത്. ഇതിൽ പോലീസുകാരെ കൂടുതൽ ആക്രമിച്ചത് നസീമാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ട്രാഫിക് നിയമ ലംഘനം ചോദ്യം ചെയ്തതിനാണ് പോലീസുകാരായ വിനയചന്ദ്രൻ , ശരത് എന്നിവരെ വളഞ്ഞിട്ട് മർദിച്ചത്. എഫ്.ഐ.ആറിൽ വെള്ളം ചേർത്ത് കേസിന് ബലം കുറക്കാൻ ആശുപത്രിയിൽ ചികിത്സ തേടിയ പോലീസുകാരെ സി പി എം നേതാക്കളുടെ ഭീഷണിയിലും സ്വാധീനത്തിലും മെഡിക്കൽ കോളേജധികൃതർ ചികിത്സ പൂർത്തിയാകാതെ തന്നെ നിർബന്ധിത ഡിസ്ചാർജ് നൽകി വിട്ടയച്ചത് വിവാദമായിരുന്നു. ഇരകളായ പോലീസിനൊപ്പം നിൽക്കേണ്ട ഇടത്പോലീസ് സംഘടന പ്രതികൾക്ക് ഒപ്പം നിന്നത് പോലീസ് സേനക്കകത്ത് നിന്ന് തന്നെ സംഘടനക്കെതിരെ എതിർപ്പ് ഉയർന്നു വന്നിരുന്നു. ഇടത് സംഘടന പ്രതികൾക്കൊപ്പം നിൽക്കുന്നത് സത്യസന്ധമായി ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരുടെ മനോവീര്യം കെടുത്തുമെന്ന വിമർശനമാണ് സേനക്കകത്ത് നിന്നും ഉണ്ടായത്.

ആറു പേരെ പ്രതി ചേർത്താണ് കന്റോൺമെന്റ് പോലീസ് കേസ് എടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞ് ഏറെ നാളായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് മാധ്യമ വാർത്തയായപ്പോൾ ഉന്നത സി പി എം നേതാക്കളുടെ സ്വാധീനത്തിൽ കന്റോൺമെന്റ് പോലീസിന്റെ ഒത്താശയോടെ ആദ്യ നാല് പ്രതികൾ പൂജപ്പുര സ്റ്റേഷനിൽ കീഴടങ്ങൽ നാടകത്തിലൂടെ ഹാജരായി. പ്രതികളെല്ലാം അറസ്റ്റ് ഭയന്ന് ഒളിവിലാണെന്ന് തുടക്കം മുതലേ കന്റോൺമെന്റ് പോലീസ് വെളിപ്പെടുത്തുകയായിരുന്നു.

എന്നാൽ മുഖ്യപ്രതിയായ യുണിവേഴ്സിറ്റി കോളേജിലെ പി.ജി.വിദ്യാർത്ഥിയായ നസീം പോലീസ് തണലിൽ നഗരത്തിൽ തന്നെ വിലസിയിട്ടും ഉന്നത സ്വാധീനത്താൽ അറസ്റ്റ് നടന്നില്ല. അതേ സമയം 2019 ജനുവരി അവസാനം യൂണിവേഴ്‌സിറ്റി കോളേജിൽ സംസ്ഥാനത്തെ രണ്ടു മന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ നസീം വേദി പങ്കിട്ടു. ഇത് ചിത്രങ്ങൾ സഹിതം മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. ഇതോടെ മുഖം രക്ഷിക്കാനായി നസീം കീഴടങ്ങിയതായി വരുത്തിത്തീർത്ത് കന്റോൺമെന്റ് സ്റ്റേഷനിൽ ജനുവരി 30 ന് ഹാജരാകുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (54 minutes ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (1 hour ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (4 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (4 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (4 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (5 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (5 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (5 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (5 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (5 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (5 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (5 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (6 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (13 hours ago)

Malayali Vartha Recommends