അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ നിന്നും രക്ഷപ്പെട്ട കൊറോണ രോഗി പിടിയില്‍; കൊറോണ പോസ്റ്റീവായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട ശേഷം ഒരു ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി ഇയാള്‍ വീട്ടില്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് പ്രൈവറ്റ് ബസില്‍ കയറി മട്ടന്നൂര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങിയെന്നും അവിടെ നിന്നും വീണ്ടും ബസില്‍ കയറി ഇരിട്ടിയിലെത്തി.. നിരവധി പേരുമായി സമ്പര്‍ക്കം...

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്നും ചാടിയ കൊറോണ ബാധിതനായ പ്രതിയെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടിയത്.
ഇരിട്ടിയില്‍ നിന്നും പിടിയിലായ ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നാണ് വിവരം. സ്വകാര്യ ബസില്‍ കയറിയാണ് ഇയാള്‍ ഇരിട്ടിയിലെത്തിയത്. തുടര്‍ന്ന് ബസ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ഇന്ന് രാവിലെയാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ നിന്നും ഇയാള്‍ ചാടി രക്ഷപ്പെട്ടത്. കൊറോണ പോസ്റ്റീവായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട ശേഷം ഒരു ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി ഇയാള്‍ വീട്ടില്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പിന്നീട് പ്രൈവറ്റ് ബസില്‍ കയറി മട്ടന്നൂര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങിയെന്നും അവിടെ നിന്നും വീണ്ടും ബസില്‍ കയറി ഇരിട്ടിയിലെത്തിയതെന്നുമാണ് വിവരം.
https://www.facebook.com/Malayalivartha

























