കൗണ്‍സിലര്‍മാര്‍ക്ക് കൊറോണ; തിരുവനന്തപുരം മേയര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. മേയറുടെ ഓഫീസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കൗണ്‍സിലര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടും മേയര്‍ നിരീക്ഷണത്തില്‍ പോകാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നിരീക്ഷണത്തില്‍ പോയത്.
നിലവില്‍ ഏഴ് കൗണ്‍സിലര്‍മാര്‍ക്കാണ് തിരുവനന്തപുരം നഗരസഭയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ക്കു പുറമേ നഗരസഭയിലെ ഒരു ജീവനക്കാരിക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്കയിലാണ് നഗരസഭാ അധികൃതര്‍
മൂന്നാഴ്ചയായി നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എങ്കിലും രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല
https://www.facebook.com/Malayalivartha

























