കോണ്‍സുലേറ്റിന്റെ വിവിധതരം സീലുകള്‍ സരിത്ത് നിര്‍മ്മിക്കും ; തനിക്ക് നെടുമങ്ങാട്ട് പ്രിന്റിംഗ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് മെഷീന് വാങ്ങിയതെന്ന് സെക്രട്ടേറിയറ്റിനടുത്തെ കടയുടമ സുജിത് എന്‍.ഐ.എയോട് വെളിപ്പെടുത്തി; .

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സരിത്തിന്റ നിർണ്ണായക പങ്ക് പുറത്ത് വരുന്നതിനോടൊപ്പം തന്നെ ഇതിനായി സരീത്ത് ചെയ്ത് കൂട്ടിയ സാഹസങ്ങളും കള്ളികളും വീണ്ടും പുറത്ത് വരികയാണ്. വിമാനത്താവളത്തിലെത്തിക്കുന്ന സ്വര്‍ണമടങ്ങിയ ബാഗിന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കാന്‍ സരിത്ത് കോണ്‍സുലേറ്റിന്റെ വ്യാജസീലുണ്ടാക്കിയത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സീല്‍ നിര്‍മ്മിക്കുന്ന മെഷീന് വാങ്ങിയാണ് വ്യാജസീലുണ്ടാക്കിയത് എന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു . . എന്നാൽ തനിക്ക് നെടുമങ്ങാട്ട് പ്രിന്റിംഗ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് മെഷീന് വാങ്ങിയതെന്ന് സെക്രട്ടേറിയറ്റിനടുത്തെ കടയുടമ സുജിത് എന്‍.ഐ.എയോട് വെളിപ്പെടുത്തിയിരിക്കുകയാണ് . കോണ്‍സുലേറ്റിന്റെ വിവിധതരം സീലുകള്‍ സരിത്ത് നിര്‍മ്മിക്കുകയും ചെയ്തു .
കോണ്‍സുലേറ്റിലെ പി.ആര്.ഒ ആയിരിക്കെ, അവിടത്തെ സീലുകളുടെ മാതൃകകള്‍ സരിത്ത് ശേഖരിച്ചിരുന്നു. സ്വകാര്യസ്ഥാപനത്തില്‍ നിര്‍മ്മിച്ചാല്‍ കുഴപ്പമാവുമെന്ന് കണ്ടാണ് മെഷീന് സ്വന്തമായി തന്നെ വാങ്ങിയത്. സ്വന്തം ലാപ്ടോപില്‍ കോണ്‍സുലേറ്റിന്റെ ലെറ്റര്‍ പാഡും തയ്യാറാക്കുകയും ചെയ്തു . കോണ്‍സുലേറ്റിന്റെ പേരിലുള്ള കത്തിന്റെ പത്തിലധികം പകര്‍പ്പ് സരിത്ത് എടുത്തതായി തിരുവല്ലത്തെ കമ്ബ്യൂട്ടര്‍ സ്ഥാപന ഉടമയും മൊഴി നല്‍കുകയും ചെയ്തു. അറ്റാഷെയുടെ പേരിലെത്തുന്ന ബാഗ് ഏറ്റുവാങ്ങാന്‍ തന്നെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് രേഖപ്പെടുത്തിയ കോണ്‍സുലേറ്റിന്റെ കത്ത് സരിത്ത് കാര്‍ഗോ വിഭാഗത്തില്‍ നല്‍കിയിരുന്നു. ഇതില്‍ വ്യാജ സീല്‍ പതിപ്പിച്ചിട്ടുണ്ട്. സമാനമായ രേഖകള്‍ ഉപയോഗിച്ചാണ് ദുബായില്‍ നിന്ന് സ്വര്‍ണം അയച്ചതെന്നും എന്‍.ഐ.എ കണ്ടെത്തി. തിരുവനന്തപുരത്തെത്തിയ ബാഗിനു പുറത്ത് ഡിപ്ലോമാറ്റിക് ബാഗേജെന്ന സ്റ്റിക്കറും യു.എ.ഇയുടെ സീലും പതിപ്പിച്ചിരുന്നു. ഇതും വ്യാജമാണ്. ഔദ്യോഗിക ചിഹ്നവും രേഖകളും ദുരുപയോഗം ചെയ്തത് യു.എ.ഇ സര്‍ക്കാരും അന്വേഷിക്കുന്നുണ്ട്.സ്വപ്നയും കൂട്ടാളികളും ഒരു വര്‍ഷത്തിനിടെ 23 തവണയായി തിരുവനന്തപുരം വിമാനത്താവളം വഴി 112.3 കോടിയുടെ സ്വര്‍ണം കടത്തിയെന്ന കസ്റ്റംസ് കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് എന്‍.ഐ.എയ്ക്ക് കിട്ടിയ തെളിവുകള്‍. സരിത്ത് സീലുണ്ടാക്കുന്ന മെഷീന് വാങ്ങിയതും ലെറ്റര്‍പാഡുണ്ടാക്കിയതും ഒരുവര്‍ഷം മുന്‍പാണ്.
2019 ജൂലായ് ഒമ്ബത് മുതലാണ് കോണ്‍സുലേറ്റിന്റെ പേരിലുള്ള കാര്‍ഗോയില്‍ സ്വര്‍ണക്കടത്ത് തുടങ്ങിയത്. 152 കിലോഗ്രാം വരെ ഭാരമുള്ള ബാഗുകള്‍ അയച്ചിട്ടുണ്ട്. 30 കിലോ സ്വര്‍ണം പിടികൂടിയ ബാഗിന്റെ ഭാരം 79 കിലോഗ്രാം ആയിരുന്നു. നയതന്ത്ര പരിരക്ഷയുടെ മറവില്‍ ബാഗുകള്‍ പരിശോധനയില്ലാതെ വിട്ടുകിട്ടി. സരിത്താണ് 23 തവണയും കാര്‍ഗോ ക്ലിയര്‍ ചെയ്തിരുന്നത്. കോൺസുലേറ്റിന്റെ വ്യാജ സീൽ നിർമിച്ച കട കണ്ടെത്തിയിരുന്നു . സെക്രട്ടേറിയറ്റിനു മുന്നിലെ സ്റ്റാച്യു ജംക്ഷനിലുള്ള കട എൻഐഎ ഉദ്യോഗസ്ഥർക്ക് സരിത് കാട്ടികൊടുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























