പനിയില്‍ ഒതുക്കരുത്! കൊവിഡ് കണ്ടെത്താന്‍ സർക്കാർ നടത്തുന്ന സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധന, ക്ളസ്റ്ററുകളില്‍ മാത്രമായി നടത്താതെ സാധാരണ പോലെ നടത്തണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് ആരോഗ്യ ഉന്നതാധികാര സമിതി

കൊവിഡ് കണ്ടെത്താന്‍ സർക്കാർ നടത്തുന്ന സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധന, ക്ളസ്റ്ററുകളില്‍ മാത്രമായി നടത്താതെ സാധാരണ പോലെ നടത്തണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് ആരോഗ്യ ഉന്നതാധികാര സമിതി. ഇതിലൂടെ രോഗബാധയുടെ കേന്ദ്രമായി രൂപപ്പെടുന്ന ക്ളസ്റ്ററുകള്‍ വേഗത്തില്‍ കണ്ടെത്താനാകുമെന്ന് ഡോ.ബി.ഇക്ബാല്‍ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിവ്യക്തമാക്കി.
രോഗബാധിതരുടെ സമ്ബര്‍ക്കത്തില്‍ വന്നവരില്‍ ലക്ഷണമുളളവരെ പരിശോധിക്കുന്നത് റാന്‍ഡം പരിശോധനയ്ക്ക് ശേഷം മതിയെന്നും സമിതി പറയുന്നു. നിലവില്‍ കേരളത്തില്‍ 10 ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ ഉള്‍പ്പെടെ 84 ക്ലസ്റ്ററുകളാണുള്ളത്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ കൃത്യമായ ക്ലസ്റ്റര്‍ കണ്ടെയ്ന്മെന്റ് സ്ട്രാറ്റജി നടപ്പിലാക്കി രോഗവ്യാപനം തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യുന്നത് പനിയുള്ളവരുടെയെല്ലാം സ്രവം പരിശോധനയ്ക്ക് എടുക്കുകയാണ്. എന്നാല്‍, കേവലം പനിയെ മാത്രം ആശ്രയിക്കാതെയുളള പരിശോധനാ നടപടികള്‍ സ്വീകരിക്കണമെന്നാണ് സമിതി വ്യക്തമാക്കുന്നത്. കൊവിഡ് ബാധിക്കുന്നവരില്‍ 24 ശതമാനം പേര്‍ക്കാണ് പനി ഉണ്ടാകുന്നത്. 29 ശതമാനം പേര്‍ക്ക് ചുമ, 11 ശതമാനം പേര്‍ക്ക് ശരീരവേദന, 5 ശതമാനം പേര്‍ക്ക് വയറിളക്കം, 9 ശതമാനം പേര്‍ക്ക് തലവേദന, 32 ശതമാനം പേര്‍ക്ക് തൊണ്ടവേദന, നാല് ശതമാനം പേര്‍ക്ക് ശ്വാസതടസം, രണ്ട് ശതമാനം പേര്‍ക്ക് ഛര്‍ദ്ദി എന്നിവ അനുഭവപ്പെടുന്നുണ്ട്.
ഇവയില്‍ പനി കൂടുതലുള്ള മേഖലകളിലെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് ആ മേഖലകളിലെ ഒന്നോ രണ്ടോ കേന്ദ്രങ്ങളില്‍ വ്യാപകമായി പരിശോധനകള്‍ നടത്തുക. ഇതിനുപകരം ജില്ലകളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ഓരോ ആഴ്ചയിലും കൃത്യമായ ഇടവേളകളില്‍ ഈ ലക്ഷണങ്ങള്‍ പരിശോധന നടത്തണം. അങ്ങനെ മാത്രമേ രോഗവ്യാപനത്തിന്റെ തോത് അറിയാനാകൂവെന്നും സമിതി പറയുന്നു.
ഇനിമുതല്‍ ആന്റിജന്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രം കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യും. നേരത്തേ രണ്ട് തവണ പി.സി.ആര് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പിച്ച ശേഷമായിരുന്നു ഡിസ്ചാര്‍ജ്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഇത് ഒരു പി.സി.ആര് ടെസ്റ്റ് നെഗറ്റീവ് എന്നാക്കി. ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പോസിറ്റീവ് റിസള്‍ട്ടിന് 10 ദിവസത്തിന് ശേഷം ആന്റിജന്‍ ടെസ്റ്റ് നടത്തും. ഇത് നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും. എന്നാല്‍, ഏഴ് ദിവസം സമ്ബര്‍ക്ക വിലക്ക് പാലിക്കണം.
https://www.facebook.com/Malayalivartha

























