കൊവിഡ്-19 കേസുകളിൽ വർധനയുണ്ടെങ്കിലും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ ആവശ്യമില്ലെന്ന് സിപിഎം. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനജീവിതം നിശ്ചലമാക്കുന്നതിനേക്കാൾ പ്രാദേശിക നിയന്ത്രണങ്ങളാണ് ആവശ്യം

കൊവിഡ്-19 കേസുകളിൽ വർധനയുണ്ടെങ്കിലും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ ആവശ്യമില്ലെന്ന് സിപിഎം. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനജീവിതം നിശ്ചലമാക്കുന്നതിനേക്കാൾ പ്രാദേശിക നിയന്ത്രണങ്ങളാണ് ആവശ്യം.
സമ്പൂർണ ലോക്ക് ഡൗൺ ഒരു തരത്തിലും നേട്ടമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. രോഗ ബാധിതപ്രദേശങ്ങളിൽ കർശന നിയന്ത്രണം കൊണ്ടുവന്നു രോഗവ്യാപനം കുറയ്ക്കുന്നതിനാണ് സി പി എം മുൻതൂക്കം നൽകിയത്
പ്രാദേശിക ലോക്ക് ഡൗൺ നിർദേശങ്ങൾക്ക് പരിഗണന നൽകണം. സംസ്ഥാനം മുഴുവൻ അടച്ചുള്ള ലോക്ക് ഡൗൺ നിർദേശങ്ങളും നിയന്ത്രണങ്ങളും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരും അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങളും സൗകര്യങ്ങളും സംസ്ഥാനത്തിനുണ്ട്. വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും മന്ത്രിസഭാ അംഗങ്ങള്‍ വ്യക്തമാക്കി.
സാമൂഹിക - സാമ്പത്തിക വശങ്ങൾ പരിഗണിച്ച ശേഷമാകും ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്ന് മന്ത്രിമാർ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിൻ്റെ അഭിപ്രായം കൂടി സ്വീകരിച്ച ശേഷമാകും സർക്കാർ തീരുമാനമുണ്ടാകുക
https://www.facebook.com/Malayalivartha

























