Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

അച്ഛന്‍ വിളിക്കാന്‍ വന്നിട്ടുണ്ട്, മോള്‍ സൂക്ഷിക്കണം, കാറിന്റെ വാതില്‍ തുറന്നിട്ടേക്കു.. നിലവിളിച്ചു കൊണ്ടാണ് അമ്മ സംസാരിക്കുന്നത്.. പിന്നെയും എന്തൊക്കെയോ പറയുന്നു.. അച്ഛനെ പറ്റി ഒരുപാട് കാര്യങ്ങള്‍… ഒരു മോളും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വസ്തുതകള്‍.. എല്ലാവരും അറിഞ്ഞിരിക്കേണ്ടുന്ന കുറിപ്പ്

24 JULY 2020 05:34 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...

തുടക്കത്തില്‍ മരുന്നുകള്‍ എടുത്താല്‍ ഭേദമാക്കാവുന്ന അവസ്ഥയെ വഷളാകുന്ന ഇങ്ങനെ എത്രയോ ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെന്ന് കാണിച്ച് തരികയാണ് സൈക്കോളജിസ്റ് കല.അവരുടെ ഈ കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു .

കോളേജില്‍ നിന്നും അവധിക്കു നാട്ടില്‍ എത്തിക്കൊണ്ടിരിക്കുമ്ബോ ആണ് അമ്മയുടെ ഫോണ്‍ വരുന്നത്.. അച്ഛന്‍ വിളിക്കാന്‍ വന്നിട്ടുണ്ട്, മോള്‍ സൂക്ഷിക്കണം, കാറിന്റെ വാതില്‍ തുറന്നിട്ടേക്കു.. നിലവിളിച്ചു കൊണ്ടാണ് അമ്മ സംസാരിക്കുന്നത്.. പിന്നെയും എന്തൊക്കെയോ പറയുന്നു.. അച്ഛനെ പറ്റി ഒരുപാട് കാര്യങ്ങള്‍… ഒരു മോളും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വസ്തുതകള്‍.. അതും പാവം അച്ഛനെ കുറിച്ച്‌.. ! എത്രയോ നാളുകളായി തുടങ്ങിയ പ്രശ്നങ്ങള്‍.. തീരെ ചെറുപ്പത്തില്‍, ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നിട്ടുണ്ട്.. അമ്മയുടെയും അച്ഛന്റെയും വഴക്കിന്റെ ഒച്ച കേട്ടിട്ട്… ഭിത്തിയോട് ചേര്‍ന്നിരുന്നു അവരെ നോക്കി നേരം വെളുപ്പിക്കും..ഈ ഇടയായിട്ടാണ് അമ്മ അച്ഛനെ കുറിച്ച്‌, ഇത്രയും മോശമായി സംസാരിക്കുന്നത്.. അതും തന്നോട്, അച്ഛന്‍ മോശമായി പെരുമാറും എന്നൊക്കെ.. യാത്രയില്‍ ഉടനീളം ഞാന്‍ കരഞ്ഞു.. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ എന്നെ ചേര്ത്ത് പിടിച്ചു.. അവനെന്റെ ജീവിതത്തില്‍ എത്തിയിട്ട്, മൂന്ന് വര്‍ഷമായി..

പൊതുവെ എനിക്ക് ആളുകളെ നമ്ബാന്‍ പാടാണ്.. മറ്റൊരാളെ ഉള്‍കൊള്ളാന്‍ സമയമെടുക്കും.. പക്ഷെ, എന്റെ കൂട്ടുകാരനെ എനിക്ക് ഒരുപാട് ഇഷ്‌ടമാണ്‌.. വിവാഹം എന്ന ഉപാധി ഇല്ലാതെ, ജീവിതം മുന്നോട്ടു കൊണ്ടു പോകാനാണ് എനിക്ക് ഇഷ്ടം.. അവനെന്റെ കൂടെ വേണമെന്നില്ല.. ഈ തരുന്നത് എന്തോ, അത്രയും മതി..ഒന്നിനും അല്ലാതെ ഒരാളെ സ്നേഹിക്കുന്ന നിമിഷങ്ങള്‍.. അതിന്റെ തീവ്രത വാക്കുകള്‍ക്ക് അതീതമാണ്.. ആ ഇടത്ത് നിന്നും കിട്ടുന്ന ചെറിയ തലോടല്‍ എത്ര വലിയ പ്രശ്നങ്ങളെയും ഇല്ലാതാക്കാന്‍ പോന്നതാകും.. എന്തിനാണ് പിന്നെ ഒരുപാട് ബന്ധങ്ങളും സുഹൃത്തുക്കളും.. ഈ ഒരാള്‍ പോരേ? മതി എന്നു തത്കാലം ഉത്തരം.. അവളില്‍ ദാമ്ബത്യം എന്നത് ഒരു പേടി സ്വപ്നം ആണ്.. അതു മാറാനുള്ള സമയം കൊടുത്തേ തീരു..

അമ്മയുടെ സ്വഭാവം ഒരുപാട് പ്രശ്നം ഉണ്ടാക്കി തുടങ്ങിയപ്പോള്‍ മാത്രമാണ് അച്ഛന്റെ രോഗം മാറ്റാന്‍ എന്ന പേരില്‍ ഒരു മനഃശാത്രജ്ഞനെ കാണിച്ചത്… എന്നെ ഒരു ദിവസം മുഴുവന്‍ അമ്മ മുറിയില്‍ പൂട്ടി ഇട്ടു.. അച്ഛന്‍ നിന്നെ ബലാത്സംഗം ചെയ്യാന്‍ വരുന്നു എന്നു ഇടയ്ക്ക് ജനാല തുറന്നു പറയും.. കരഞ്ഞു കൊണ്ടു, വീടിന് ചുറ്റും ഓടി നടന്നു.. ആ ദിവസം വരെ അമ്മയെ എന്ത് കൊണ്ടു ഡോക്ടര്‍ നെ കാണിച്ചില്ല എന്ന് ഞാന്‍ ഇപ്പോള്‍ ആലോചിക്കാറുണ്ട്.. വിറ്റാമിന്‍ ഗുളിക എന്ന പേരില്‍ അമ്മയ്ക്കു ഗുളിക കൊടുത്തു. ഞാന്‍ ആണ് കൂടെ നിന്നത്.. ആരെയും വിശ്വാസമില്ലാത്ത അമ്മ എന്നെ മാത്രമേ വിശ്വസിക്കുന്നുള്ളു.. ഞാന്‍ എടുത്തു കൊടുത്താല്‍ ഗുളിക കഴിക്കും.. പറയുന്ന കാര്യങ്ങള്‍ കേള്‍ക്കും.. ഒരുപാട് അംഗങ്ങള്‍ ഉള്ള കുടുംബത്തില്‍, ഞാന്‍ ഇപ്പൊ വലിയ ഒരു കാരണവരുടെ റോളില്‍ ആണ്.. എന്തിനും ഏതിനും എന്നെ ആശ്രയിക്കുന്ന ആളുകള്‍ എന്നില്‍ വല്ലാതെ ഭയമുണ്ടാക്കുന്നു..

എന്നില്‍ ഇനിയും ഉണ്ടാകേണ്ട പക്വതയെ കുറിച്ച്‌ വിശദമായി കാഴ്ചപ്പാടുകള്‍ ഉണ്ടാക്കാന്‍ മത്സരിക്കുന്നു.. ഞാന്‍ അവരോടു മനസ്സ് കൊണ്ടു മതി, ഇനിയും അടുത്ത് വരരുത് എന്നു വിലക്കുന്നത് അവര്‍ അറിയുന്നില്ല.. എന്റെ പത്തോന്പതു വയസ്സില്‍ ഞാന്‍ കണ്ട ജീവിതം, വേറിട്ടതാണ് എന്നത് കൊണ്ടു സമപ്രായക്കാരുമായി ഒത്തുപോകാനും വയ്യ.. അവരില്‍ കാണുന്ന അപരിചിതത്വം നിരാശപെടുത്തുമ്ബോള്‍ ഞാന്‍ കൂട്ടത്തില്‍ ഒറ്റപ്പെടുന്നു.. മുതിര്‍ന്നവരുടെ ഇടയിലും വയ്യ.. ആ കഴിഞ്ഞു പോയ ദിനം.. എന്നെ മുറിയില്‍ പൂട്ടിയിട്ട അമ്മ അന്ന് അനുഭവിച്ച അവസ്ഥ.. ഞാന്‍ നേരിട്ട നിസ്സഹായത.. ഞെട്ടല്‍.. അതൊക്കെ എന്നെ മറ്റൊരാള്‍ ആക്കി.. സമയത്ത് അമ്മയ്ക്ക് ചികിത്സ നല്കിയിരുന്നുവെങ്കില്‍…. ഇതേ പോലെ പലരുണ്ട് സമൂഹത്തില്‍… കണ്ടാലൊരു കുഴപ്പോം ഇല്ല.. ജോലി ചെയ്യുന്നുണ്ട്, കുടുംബം നോക്കുന്നുണ്ട്. എന്നാല്‍ അടിസ്ഥാനമില്ലാത്ത ചില തെളിവില്ലാത്ത മനസ്സില്‍ കടന്നു കൂടിയ വിശ്വാസങ്ങളെ ആണ് delusions എന്ന് പറയുന്നത്.. പങ്കാളിക്ക് മറ്റാരോ ആയി അവിഹിത ബന്ധമുണ്ടെന്ന് വിശ്വസിക്കുക, അതിനെ നിരീക്ഷണം നടത്താന്‍ ആളിനെ വരെ നിയോഗിക്കും.. അതേ പോലെ തനിക്കെന്തോ മാരക രോഗമുണ്ടെന്ന വിശ്വാസം.. എത്ര ഡോക്ടര്‍മാര്‍ ഒന്നുമില്ല എന്ന് പറഞ്ഞാലും അതു വിശ്വസിക്കാതെ ഉണ്ടെന്ന് തന്നെ ചിന്തിച്ചു കൊണ്ടേ ഇരിക്കും.. അതല്ല എങ്കില്‍ തനിക്ക് അമാനുഷിക ശക്തി ഉണ്ടെന്ന് വിശ്വസിച്ചു കൊണ്ട് അതിനെ കുറിച്ച്‌ പറയുന്ന ചിലരെ കാണാറുണ്ട്.. ചികിത്സ എടുക്കാന്‍ അഞ്ചും പത്തും വര്ഷമെടുത്തവരെ അറിയാം.. വൈകുംതോറും തലച്ചോറ് ആ രീതിയില്‍ മാറ്റപെടുക ആണ്.. ആന്റി സൈക്കോട്ടിക് മരുന്നുകള്‍ ആണ് ഇതിന് എടുക്കേണ്ടത്.. തുടക്കത്തില്‍ മരുന്നുകള്‍ എടുത്താല്‍ ഭേദമാക്കാവുന്ന അവസ്ഥയെ വഷളാകുന്ന ഇങ്ങനെ എത്രയോ ജീവിതങ്ങള്‍…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (39 minutes ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (43 minutes ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (45 minutes ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (49 minutes ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (1 hour ago)

ചാർമിളയുടെ തിരിച്ചുവരവ്  (1 hour ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (1 hour ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (1 hour ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (1 hour ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (1 hour ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (9 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (9 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

Malayali Vartha Recommends